HOME » NEWS » Kerala » PT USHA DEMANDS CM TO MAKE COVID VACCINE AVAILABLE FOR SPORTS PERSONS MM

Covid 19| 'സ്പോർട്സ് താരങ്ങൾക്ക് എത്രയും പെട്ടെന്ന് വാക്സിൻ ലഭ്യമാക്കണം:' മുഖ്യമന്ത്രിയോട് പി. ടി. ഉഷ

എത്രയും പെട്ടെന്ന് വാക്‌സിനേഷൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പി. ടി. ഉഷ

News18 Malayalam | news18-malayalam
Updated: June 7, 2021, 3:07 PM IST
Covid 19| 'സ്പോർട്സ് താരങ്ങൾക്ക് എത്രയും പെട്ടെന്ന് വാക്സിൻ ലഭ്യമാക്കണം:' മുഖ്യമന്ത്രിയോട് പി. ടി. ഉഷ
പി.ടി. ഉഷ
  • Share this:
ഒരു വർഷത്തെ കാലതാമസത്തിന് ശേഷം ടോക്കിയോ ഒളിമ്പിക്സ് ആരംഭിക്കാൻ പോവുകയാണ്. ലോകത്തിലെ മികച്ച കായികതാരങ്ങൾ പരസ്പരം മാറ്റുരയ്ക്കാൻ തയ്യാറെടുത്ത് കഴിഞ്ഞു. ലോകത്തെ പിടിച്ചുലക്കുന്ന കോവിഡ് സാഹചര്യത്തിലാണ് ഇത്തവണത്തെ ഒളിമ്പിക്സ് സംഘടിപ്പിക്കപ്പെടുന്നത്. 2020 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്താനിരുന്ന ഒളിമ്പിക്സ് കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്നാണ് നീട്ടിവെച്ചത്.

നിലവിൽ 2021 ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെയാണ് ഒളിമ്പിക്സ് നടക്കുക. ഒരു വർഷത്തെ കാലതാമസത്തിന് ശേഷം പാരാലിമ്പിക്‌സ്‌ 2021 ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 5 വരെ സംഘടിപ്പിക്കപ്പെടും. ഒരു വർഷത്തിന് ശേഷമാണ് നടക്കുന്നതെങ്കിലും ടോക്കിയോ 2020 എന്ന് തന്നെയാണ് ഈ ഒളിമ്പിക്സ് അറിയപ്പെടുക.

കോവിഡ് പ്രതിസന്ധി വിടാതെ പിന്തുടരുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന മത്സരങ്ങൾ കണക്കിലെടുത്തുകൊണ്ട് പങ്കെടുക്കാൻ പോകുന്ന താരങ്ങൾക്കും, പരിശീലകർക്കും, സപ്പോർട്ട് സ്റ്റാഫിനും, മെഡിക്കൽ സംഘത്തിനും എത്രയും പെട്ടെന്ന് വാക്‌സിനേഷൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ കായികതാരം പി. ടി. ഉഷ.

നമ്മുടെ സ്പോർട്സ് വിഭാഗത്തെ അവഗണിക്കരുതെന്നും പി. ടി. ഉഷ ട്വിറ്ററിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്ലറ്റുകളിൽ ഒരാളായാണ് പി. ടി. ഉഷയെ കണക്കാക്കുന്നത്. 1984-ൽ പത്മശ്രീ ബഹുമതിയും അർജുന അവാർഡും കരസ്ഥമാക്കിയ ഉഷ 2000ലാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചത്. ഇപ്പോൾ വളർന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാൻ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സും ഉഷ നടത്തുന്നുണ്ട്.

കുറച്ചുനാൾ മുമ്പ് രാജ്യത്തെ പ്രധാന താരങ്ങളുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചിരുന്നു. പി. ടി. ഉഷ, അഞ്ജു ബോബി ജോര്‍ജ്, ശരത് കമാല്‍, ഗഗന്‍ നാരംഗ്, യോഗേശ്വര്‍ ദത്ത്, പി. ഗോപീചന്ദ്, വിശ്വനാഥന്‍ ആനന്ദ്, സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വിരാട് കോഹ്‌ലി തുടങ്ങിയവരെല്ലാം കോൺഫറൻസിൽ പങ്കെടുത്തിരുന്നു.



രാജ്യത്തിനായി മഹത്തായ നേട്ടങ്ങൾ കൈവരിച്ചവരാണ് കായികതാരങ്ങളെന്നും ഇപ്പോൾ അവർക്ക് മറ്റൊരു ചുമതല കൂടി നിർവഹിക്കാനുണ്ടെന്നും നരേന്ദ്ര മോദി നിർദേശിച്ചു. കോവിഡ് പ്രതിസന്ധി അതിജീവിക്കാനായി സമൂഹത്തിൽ നല്ല ചിന്തകൾ വളർത്തണമെന്നും രാജ്യത്തിന് എപ്പോഴും പ്രചോദനം നൽകുന്നതിന് കൂടെ വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കോവിഡ് വൈറസിനെ ചെറുക്കാൻ നമുക്ക് വേണ്ടത് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയുടെ പോരാട്ടവീര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ ഡോസ് വാക്‌സിൻ ലഭ്യമാക്കിയിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് ബി സി സി ഐ ആവശ്യപ്പെട്ടിരുന്നു. താരങ്ങള്‍ സ്വന്തം നാട്ടില്‍ വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ കോവിഷീല്‍ഡാണെന്ന് ഉറപ്പാക്കണമെന്നും ബി സി സി ഐ താരങ്ങളോട് നിർദേശിച്ചിരുന്നു. ഇപ്പോള്‍ ആദ്യ ഡോസെടുക്കുന്ന താരങ്ങള്‍ രണ്ടാമത്തെ ഡോസ് ഇംഗ്ലണ്ടില്‍ നിന്നാവും സ്വീകരിക്കേണ്ടി വരിക. കോവിഷീല്‍ഡ് ഇംഗ്ലണ്ടിലും ലഭ്യമായതിനാലാണ് ബി. സി. സി. ഐ. ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്.

Summary: P.T. Usha has demanded Chief Minister Pinarayi Vijayan to make Covid vaccine available for Sportspersons
Published by: user_57
First published: June 7, 2021, 3:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories