HOME /NEWS /Kerala / PT Usha| 'പ്രധാനമന്ത്രിക്ക് നന്ദി, എനിക്ക് രാഷ്‌ട്രീയമല്ല, സ്പോർട്സാണ് പ്രധാനം': പി ടി ഉഷ

PT Usha| 'പ്രധാനമന്ത്രിക്ക് നന്ദി, എനിക്ക് രാഷ്‌ട്രീയമല്ല, സ്പോർട്സാണ് പ്രധാനം': പി ടി ഉഷ

എളമരം കരീം താൻ ബഹുമാനിക്കുന്നതും അടുത്തറിയുന്നതുമായ ജനകീയ നേതാവാണ്. കഴിഞ്ഞ മുപ്പതു വർഷമായി അടുത്തറിയാവുന്ന നേതാവാണ്. അദ്ദേഹത്തിന് അതു പറയാനുള്ള അധികാരമുണ്ടെന്നും പി ടി ഉഷ പറഞ്ഞു.

എളമരം കരീം താൻ ബഹുമാനിക്കുന്നതും അടുത്തറിയുന്നതുമായ ജനകീയ നേതാവാണ്. കഴിഞ്ഞ മുപ്പതു വർഷമായി അടുത്തറിയാവുന്ന നേതാവാണ്. അദ്ദേഹത്തിന് അതു പറയാനുള്ള അധികാരമുണ്ടെന്നും പി ടി ഉഷ പറഞ്ഞു.

എളമരം കരീം താൻ ബഹുമാനിക്കുന്നതും അടുത്തറിയുന്നതുമായ ജനകീയ നേതാവാണ്. കഴിഞ്ഞ മുപ്പതു വർഷമായി അടുത്തറിയാവുന്ന നേതാവാണ്. അദ്ദേഹത്തിന് അതു പറയാനുള്ള അധികാരമുണ്ടെന്നും പി ടി ഉഷ പറഞ്ഞു.

  • Share this:

    തിരുവനന്തപുരം: തനിക്ക് രാഷ്ട്രീയമില്ലെന്ന് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഒളിംപ്യൻ പി ടി ഉഷ. രാജ്യസഭാ നാമനിര്‍ദേശം ഇന്ത്യന്‍ കായികരംഗത്തിനുള്ള അംഗീകാരമാണ്. സ്പോര്‍ട്സ് ജീവവായുവാണ്, സ്പോര്‍ട്സിനുവേണ്ടിയാണ് ഇനിയും പ്രവര്‍ത്തിക്കുക. എല്ലാവരുടെയും പിന്തുണയുണ്ടെന്നും പി ടി ഉഷ പറഞ്ഞു. കെ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കൾ പിടി ഉഷയുടെ വസതിയിലെത്തി ആദരം അറിയിച്ചപ്പോഴായിരുന്നു ഉഷയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഉഷ നന്ദി അറിയിച്ചു. പുതിയ സ്ഥാനം ലഭിച്ചതിൽ ആവേശമൊന്നുമില്ല, തനിക്ക് ആശംസകൾ നേർന്നവർക്ക് നന്ദി അറിയിക്കുന്നുവെന്നും പിടി ഉഷ പറഞ്ഞു.

    എളംമരം കരീമിന്റെ വിവാദ പ്രസ്താവനയോട് ശാന്തമായാണ് പിടി ഉഷ പ്രതികരിച്ചത്. തനിക്ക് രാഷ്‌ട്രീയമല്ല, സ്പോർട്സാണ് പ്രധാനം. എളമരം കരീം താൻ ബഹുമാനിക്കുന്നതും അടുത്തറിയുന്നതുമായ ജനകീയ നേതാവാണ്. പലർക്കും പല അഭിപ്രായമല്ലേ എന്നും അവർ പ്രതികരിച്ചു. കഴിഞ്ഞ മുപ്പതു വർഷമായി അടുത്തറിയാവുന്ന നേതാവാണ്. അദ്ദേഹത്തിന് അതു പറയാനുള്ള അധികാരമുണ്ടെന്നും പി ടി ഉഷ പറഞ്ഞു.

    Also Read- PT Usha|'ഏഷ്യാഡ് യോഗ്യതയ്ക്ക് പുറമേയുള്ള യോഗ്യതയാണ് തെളിയിച്ചത്'; പിടി ഉഷയെ പരിഹസിച്ച് എളമരം കരീം

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    അതേസമയം, ബിജെപി നേതാക്കൾ മാത്രമല്ല തനിക്ക് അഭിനന്ദനം അറിയിച്ചതെന്ന് പി ടി ഉഷ പറഞ്ഞു. മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയും കോൺ​ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിപിഎം നേതാവ് എ കെ ബാലൻ എന്നിവർ നേരിട്ട് ഫോണിൽ വിളിച്ചും അഭിനന്ദിച്ചുവെന്ന് പി ടി ഉഷ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെക്കുറിച്ചു ചെയ്ത ട്വീറ്റിൽ വളരെയധികം സന്തോഷമുണ്ടെന്നും ഉഷ പറഞ്ഞു.

    Also Read-കേരളത്തിലെ കായിക മന്ത്രി അറിഞ്ഞില്ലേ? പി.ടി ഉഷ രാജ്യസഭയിലേക്ക്

    അതേസമയം, സംഘപരിവാറിനു ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നാണ് സിപിഎം എം പി എളമരം കരീം പറഞ്ഞത്. അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിച്ചതിന്റെ തൊട്ടടുത്ത മാസം രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്കു യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നായിരുന്നു കരീമിന്റെ പരിഹാസം.

    First published:

    Tags: Elemaram kareem, Narendra modi, PT Usha