തിരുവനന്തപുരം: പൊങ്കൽ പ്രമാണിച്ച് കേരളത്തിൽ ആറ് ജില്ലകൾക്ക് നാളെ അവധി. ജനുവരി 15 ചൊവ്വാഴ്ചയാണ് സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി നൽകിയിട്ടുള്ളത്.
തമിഴ്നാട്ടിലെ ജനകീയ ഉത്സവമാണ് പൊങ്കൽ. അതിനാൽ തന്നെ കേരളവുമായി തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി നൽകിയിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.