വാളയാറിൽ അന്വേഷണ സംഘത്തിന് വീഴ്ച പറ്റി; കൊലപാതക സാധ്യത പൊലീസ് അന്വേഷിച്ചില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

ആത്മഹത്യയിലേക്ക് മാത്രം അന്വേഷണം ചുരുക്കിയെന്നും അവർ പറഞ്ഞു.

News18 Malayalam | news18
Updated: October 30, 2019, 11:13 AM IST
വാളയാറിൽ അന്വേഷണ സംഘത്തിന് വീഴ്ച പറ്റി; കൊലപാതക സാധ്യത പൊലീസ് അന്വേഷിച്ചില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ
കുട്ടികളുടെ അമ്മ മാധ്യമങ്ങൾക്ക് മുൻപിൽ
  • News18
  • Last Updated: October 30, 2019, 11:13 AM IST
  • Share this:
തിരുവനന്തപുരം: വാളയാറിലെ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ അന്വേഷണം സംഘത്തിന് വീഴ്ച പറ്റിയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ലത ജയരാജ്. കൊലപാതക സാധ്യത പൊലീസ് അന്വേഷിച്ചില്ലെന്നും ലത ജയരാജ് പറഞ്ഞു.

ആത്മഹത്യയിലേക്ക് മാത്രം അന്വേഷണം ചുരുക്കിയെന്നും അവർ പറഞ്ഞു. തെളിവുകൾ ശേഖരിക്കാത്തത് കേസിനെ ദുർബ്ബലപ്പെടുത്തി. ഇല്ലാത്ത തെളിവുകൾ പ്രോസിക്യൂട്ടർക്ക് ഉണ്ടാക്കാൻ കഴിയില്ല. ലഭ്യമായ തെളിവുകൾ വെച്ചാണ് കേസ് വാദിച്ചതെന്നും അവർ പറഞ്ഞു.

പാക് കോളേജ് ഹോസ്റ്റലിലെ ഹിന്ദു മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണം; വസ്ത്രങ്ങളിലും ശരീരത്തിലും പുരുഷ DNAയുടെ സാന്നിധ്യം

ആർക്കാണ് വീഴ്ച വരുത്തിയതെന്ന് അന്വേഷിക്കണം. അച്ഛന്‍റെയും അമ്മയുടെയും സാക്ഷിമൊഴികൾ ദുർബ്ബലമാണ്. ഒരാളെ ശിക്ഷിക്കാൻ മാത്രം ശക്തമല്ല മാതാപിതാക്കളുടെ മൊഴി. രണ്ടാമത്തെ കുട്ടിയുടെ മരണശേഷം മാത്രമാണ് പൊലീസ് ഗൗരവത്തോടെ സംഭവത്തെ കാണുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.

First published: October 30, 2019, 11:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading