നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Public protest| ഒരു കിലോമീറ്റർ പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തിയുടേതെന്ന്; പ്രതിഷേധമാര്‍ച്ചിൽ സംഘർഷം

  Public protest| ഒരു കിലോമീറ്റർ പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തിയുടേതെന്ന്; പ്രതിഷേധമാര്‍ച്ചിൽ സംഘർഷം

  പ്രാദേശികമായി ജനങ്ങളുടെ ഭാഗത്തും  ഇടതു ഭരണസമിതിക്കെതിരെ കടുത്ത  വിമർശനം ഉയർന്നുവന്നിട്ടുണ്ട്

  kanjirappally_protest

  kanjirappally_protest

  • Share this:
  കോട്ടയം: കാഞ്ഞിരപ്പള്ളി (Kanjirappally) ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള ഒന്നര കിലോമീറ്ററിലേറെയുളള  റോഡ് പാറമട നടത്തുന്ന സ്വകാര്യ വ്യക്തിക്ക് വിട്ടു നൽകുന്നതിനുള്ള  എല്‍ഡിഎഫ് (LDF) നേതൃത്വത്തിലെ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിൽ  പ്രതിഷേധിച്ച് തമ്പലക്കാട് ഗ്രാമസംരക്ഷണ സമിതിയും മഹാകാളിപാറ സംരക്ഷണ സമിതിയും സംയുക്തമായി പഞ്ചായത്ത് ഓഫീസിലേക്ക്  മാർച്ച്  നടത്തി. പ്രതിഷേധത്തിന് പിന്തുണയുമായി  കോൺഗ്രസ് (Congress) മണ്ഡലം കമ്മിറ്റിയും മാർച്ച് സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി നായിഫ് ഫൈസിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോണി കെ ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപരോധ സമരം ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ പി എ ഷെമീര്‍ ഉദ്ഘാടനം ചെയ്തു.

  ഒരു കിലോമീറ്ററോളം പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തിക്ക് കൈമാറിയ ഭരണസമിതിയുടെ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നും ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള പൊലീസ്-ഭരണകൂട അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അതിശക്തമായ സമര പോരാട്ടങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് പി എ ഷെമീര്‍ പറഞ്ഞു.

  കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ നിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്.ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.തുടര്‍ന്ന് പൊലീസ് ബാരിക്കേഡ് ഭേദിച്ച് അകത്ത് കടന്ന പ്രവര്‍ത്തകര്‍ രണ്ടു മണിക്കൂറോളം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയതോടെയാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഭരിക്കുന്ന ഇടതു ഭരണസമിതിക്കെതിരെ  വലിയ പ്രതിഷേധമാണ് ഇതോടെ ഉയർന്നുവന്നത്. പ്രാദേശികമായി ജനങ്ങളുടെ ഭാഗത്തും  ഇടതു ഭരണസമിതിക്കെതിരെ കടുത്ത  വിമർശനം ഉയർന്നുവന്നിട്ടുണ്ട്.  സംഭവത്തിൽ തുടർ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
  മൂന്നാംവാർഡിലെ എറികാട് മന്നം മെമ്മോറിയൽ സ്കൂൾ  തമ്പലക്കാട് എൻഎസ്എസ്  സ്കൂൾ  എന്നിവയെ ബന്ധിപ്പിക്കുന്ന റോഡ് സംബന്ധിച്ചാണ് തർക്കം.

  Also Read- രഞ്ജിത്ത് വധക്കേസിൽ അഞ്ച് എസ്.ഡി.പി.ഐക്കാർ കൂടി പിടിയിൽ; കസ്റ്റഡിയിലുള്ളത് പത്തിലധികം പേർ

  കാഞ്ഞിരപ്പള്ളിയിൽ നിന്ന് നേരിട്ട് പാലായിലേക്കുളള രണ്ടു വഴികളെയും ബന്ധിപ്പിക്കുന്നതാണ് ഈ വഴി.
  കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മെമ്പർമാരായ  അമ്പിളി ഉണ്ണി, മീർ, റോണി കെ ബേബി, രാജു ജോർജ് തേക്കുംതോട്ടം,ബേബി വട്ടക്കാട്ട്, ബിജു പത്യാല, ബ്ലെസ്സി ബിനോയ്‌ വട്ടവയലിൽ, സിന്ധു സോമൻ, മഹാകാളിപാറ സംരക്ഷണ സമിതി പ്രസിഡന്റ് കെ.ജി രാജേഷ്, മഹാകാളിപാറ ദേവസ്വം പ്രസിഡന്റ്‌ രാജു കടക്കയം, ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി.നാരായണൻ, കോണ്‍ഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ അഭിലാഷ് ചന്ദ്രൻ, ബ്ലോക്ക്‌ സെക്രട്ടറിമാരായ,സിബു ദേവസ്യ, ദിലീപ് ചന്ദ്രൻ പറപ്പള്ളി, ബിനു കുന്നുംപുറം,ഓ എം ഷാജി ,യൂത്ത് കോൺഗ്രസ്‌ നേതാക്കളായ നൈഫ് ഫൈസി, എം കെ ഷമീർ, നിബു ഷൗക്കത്ത്, മഹിളാ കോൺഗ്രസ്‌ നേതാക്കളായ സിനി ജിബു, ജാൻസി ജോർജ്,നസീമ ഹാരിസ്,മണി രാജു എന്നിവർ സംസാരിച്ചു.
  Published by:Anuraj GR
  First published: