നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുണ്ടക്കയത്ത് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി കീഴടങ്ങി

  മുണ്ടക്കയത്ത് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി കീഴടങ്ങി

  ഇയാൾക്ക് എതിരെ പരാതി വന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും സ്ത്രീകൾ സമാന പരാതിയുമായി രംഗത്തു വരുമോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

  vinu mohan

  vinu mohan

  • News18
  • Last Updated :
  • Share this:
  കോട്ടയം: മുണ്ടക്കയം സ്വദേശിനിയായ 21 വയസുകാരിയാണ് മടുക്ക ക്ഷേത്രത്തിലെ ശാന്തിക്കാരനായ വിനു മോഹന് എതിരെ പൊലീസിൽ പരാതി നൽകിയിരുന്നത്. രണ്ടു ദിവസമായി ഇയാളെ അന്വേഷിക്കുന്ന തിരക്കിലായിരുന്നു പൊലീസ്. ഇതിനിടയിലാണ് ഇന്ന് ഉച്ചയോടെ പ്രതി കീഴടങ്ങിയത്. എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയായ വിനുമോൻ ഇപ്പോൾ പത്തനംതിട്ട ഇലന്തൂരിൽ ഒരു ക്ഷേത്രത്തിൽ ശാന്തി ആയി ജോലി ചെയ്യുകയാണ്.

  തന്നെ ക്ഷേത്രത്തിലെ ശാന്തി മഠത്തിൽ വച്ച്  ലൈംഗികമായി പീഡിപ്പിച്ചതായി ആണ് 21കാരിയായ ദളിത് പെൺകുട്ടിയുടെ പരാതി. മുണ്ടക്കയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പട്ടികജാതി - പട്ടികവർഗ്ഗ അതിക്രമം നിയമവും ചുമത്തിയിട്ടുണ്ട്. ശാന്തിമഠത്തിന് പിന്നാലെ പട്ടുമല എന്ന സ്ഥലത്ത്‌ കൊണ്ടുപോയി പീഡിപ്പിച്ചതായും യുവതിയുടെ മൊഴി നൽകിയിരുന്നു.

  വൈറ്റിലയിലെ കുരുക്ക് അഴിക്കാൻ മാസ്റ്റർ പ്ലാൻ; തയ്യാറാകുന്നത് 20 വർഷത്തേക്ക് ഗതാഗത പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ

  യുവാവ് വിവാഹ വാഗ്ദാനം നൽകി ചതിച്ചു എന്നാണ് പ്രധാന ആരോപണം. പീഡന പരാതി ഉയർന്നതിനെ തുടർന്ന് പൊലീസിൽ കേസ് നൽകും മുൻപ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയതായി യുവതി പൊലീസിനോട് പറഞ്ഞു. എരുമേലി സബ് രജിസ്റ്റാർ ഓഫീസിൽ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ, വിവാഹം നടത്താമെന്ന് ഉറപ്പിച്ച ദിവസം മുതൽ ശാന്തിക്കാരൻ മുങ്ങിയതായി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

  ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും എന്ന് മുണ്ടക്കയം സി ഐ ന്യൂസ് 18നോട് പറഞ്ഞു.  എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയായ ഇയാളുടെ വീട്ടിലും ബന്ധുവീടുകളിലും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. മറ്റേതെങ്കിലും സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു എന്ന കാര്യവും പൊലീസ് പരിശോധിച്ച് വരുന്നുണ്ട്.

  കൊല്ലത്ത് യുവതിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി

  ഇലന്തൂരിൽ ഇയാൾ ഇപ്പോൾ ശാന്തി ആയി ജോലി ചെയ്യുന്ന ക്ഷേത്രത്തിലും സമാനമായ പരാതികൾ ഉണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചു വരികയാണ്. യുവാവ് പ്രണയം നടിച്ച ശേഷം നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴി. അതുകൊണ്ടു തന്നെ ഇയാളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് ഉൾപ്പെടെ നടത്തേണ്ടി വരും. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിനാൽ പൊലീസ് കസ്റ്റഡിയിൽ ആകും മുമ്പ് വീണ്ടും വിവാഹത്തിന് സമ്മതിക്കാനുള്ള നീക്കം യുവാവ് നടത്തിയതായി സൂചനയുണ്ട്.

  സ്വർണക്കടത്ത് | CPM കണ്ണൂർ ജില്ല സെക്രട്ടറിക്ക് പലതും അറിയാം; എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ലെന്ന് കെ സുരേന്ദ്രൻ

  ഇക്കാര്യത്തിൽ യുവതി പരാതിയിൽ ഉറച്ചു നിന്നതോടെ ആണ് പ്രതി കീഴടങ്ങാൻ തീരുമാനിച്ചത്. മൂന്നു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചു എന്നുമാണ് പെൺകുട്ടിയുടെ മൊഴി. അതിനിടെ മറ്റൊരു പെൺകുട്ടിയുമായി ഇയാൾ കല്യാണം ഉറപ്പിക്കാൻ തീരുമാനിച്ചിരുന്നു. ചതി മനസ്സിലായതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിക്കാൻ നീക്കം നടത്തിയത്. അതിനിടെ ഇയാൾ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

  എരുമേലി സബ് രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹം നടത്താമെന്ന് ഉറപ്പു നൽകി. വിവാഹത്തിനായി പെൺകുട്ടിയുടെ കുടുംബം തയ്യാറായിരുന്നു എങ്കിലും ഇയാൾ അന്നേദിവസം മുങ്ങുകയായിരുന്നു. അതോടെയാണ് വീണ്ടും പൊലീസിനെ സമീപിച്ചു പരാതി നൽകാൻ പെൺകുട്ടി തീരുമാനിച്ചത്. വീണ്ടും ഒത്തുതീർപ്പ് നടത്താനുള്ള ശ്രമം പെൺകുട്ടി തള്ളിയതും ഇതേ കാരണം കൊണ്ട് തന്നെയാണ്.

  ഇയാൾക്ക് എതിരെ പരാതി വന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും സ്ത്രീകൾ സമാന പരാതിയുമായി രംഗത്തു വരുമോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
  Published by:Joys Joy
  First published:
  )}