• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഹരീഷ് പേരടിയെ പരിപാടിയിൽ നിന്ന് മാറ്റിയത് കറുത്ത മാസ്ക്ക് വിവാദത്തിനാൽ': പു.ക.സ.

'ഹരീഷ് പേരടിയെ പരിപാടിയിൽ നിന്ന് മാറ്റിയത് കറുത്ത മാസ്ക്ക് വിവാദത്തിനാൽ': പു.ക.സ.

സഭ്യമായ ഭാഷയിലല്ല ഹരീഷ് പോസ്റ്റിട്ടതെന്ന് പു.ക.സ ജില്ലാ സെക്രട്ടറി

ഹരീഷ് പേരടി

ഹരീഷ് പേരടി

  • Share this:
മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തെയും അധിക്ഷേപച്ചതുകൊണ്ടാണ് നടൻ ഹരീഷ് പേരടിയെ (Hareesh Peradi) കോഴിക്കോട്ടെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്ന് പു.ക.സ. ഭാരവാഹികൾ.

കറുത്ത മാസ്ക് വിവാദത്തിൽ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിനാലാണ് ഹരീഷ് പേരടിയെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്ന് പു. ക.സ.യുടെ ഭാഷ്യം. സഭ്യമായ ഭാഷയിലല്ല ഹരീഷ് പോസ്റ്റിട്ടതെന്ന് പു.ക.സ ജില്ലാ സെക്രട്ടറി യു. ഹേമന്ദ് രാജ് പറഞ്ഞു. സർക്കാരിനെ വിമർശിച്ച് തുടർച്ചയായി എഫ്.ബി. പോസ്റ്റിടുന്ന ഹരീഷ് പേരടിയെ പരിപാടിയിൽ നിന്ന് ഒഴിവാക്കണമെന്ന് പു.ക.സയോട്  സി.പി.എം. നിർദ്ദേശമുണ്ടായതായാണ് വിവരം.

ഹരീഷ് പേരടിയുടെ വിമർശനങ്ങൾ സൈബർ ഗ്രൂപ്പുകളിൽ ചർച്ചയായിരുന്നു. ഹരീഷ് പേരടി പരിപാടിയിൽ പങ്കെടുക്കാനെത്തുമ്പോൾ തടയണമെന്നുപോലും ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സി പി എം സൈബർ വിഭാഗം പറഞ്ഞതായാണ് വിവരം.

'ശാന്തനോർമ' എന്ന പേരിൽ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകനായിരുന്നു നടൻ ഹരീഷ് പേരടി. ടൗൺഹാളിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലേക്ക് ക്ഷണപ്രകാരം വരുന്നതിനിടെയാണ് പു.ക.സ. ഭാരവാഹികൾ ഹരീഷ് പേരടിയെ ഫോണിൽ വിളിച്ചത്. പ്രത്യേക രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് പരിപാടിയിൽ പങ്കെടുക്കരുതെന്നായിരുന്നു സംഘാടകർ ഹരീഷ് പേരടിയെ അറിയിച്ചത്.

പരിപാടിയിൽ നിന്ന് തന്നെ മാറ്റി നിർത്തിയത് സാമൂഹ്യവിമർശനത്തെ ഭയക്കുന്നതു കൊണ്ടാണെന്ന് നടൻ പ്രതികരിച്ചിരുന്നു.

ഇത് സംബന്ധിച്ച് പേരടി കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ: 'ശാന്താ ഞാൻ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനിൽ നിന്ന് അനുവാദം ചോദിച്ച് പു.കാ.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓർമ്മയിൽ പങ്കെടുക്കാൻ എറണാകുളത്തെ വീട്ടിലെത്തി.. ഇന്നലെ രാത്രിയും സംഘാടകർ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു... ഇന്ന് രാവിലെ ഞാൻ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു... പാതി വഴിയിൽവെച്ച് സംഘാടകരുടെ ഫോൺ വന്നു... പ്രത്യേക രാഷ്ട്രിയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളിൽ ... നിന്റെ ഓർമ്മകളുടെ സംഗമത്തിൽ ഞാൻ ഒരു തടസ്സമാണെങ്കിൽ അതിൽ നിന്ന് മാറി നിൽക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും.. അതുകൊണ്ട് ഞാൻ മാറി നിന്നു ...ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല... ഇതാണ് സത്യം... പിന്നെ നിന്നെയോർക്കാൻ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ..."ദാമേട്ടാ സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കെന്റെ ചൂണ്ടുവിരൽ വേണം"നാടകം- പെരുംകൊല്ലൻ...'

Summary: Pu.Ka.Sa. gives an explanation regarding the omission of actor Hareesh Peradi from attending a commemorative gathering in Kozhikode. The actor had criticised the recently controversial black mask issue in a strongly worded Facebook post
Published by:user_57
First published: