പ്രശസ്ത പുലികളി കലാകാരൻ ചാത്തുണ്ണി ആശാൻ അന്തരിച്ചു

തൃശ്ശൂരില്‍ പുലികളിയില്‍ അഞ്ച് പതിറ്റാണ്ട് കാലം സജീവ സാന്നിധ്യമായിരുന്നു

News18 Malayalam | news18-malayalam
Updated: November 8, 2019, 3:53 PM IST
പ്രശസ്ത പുലികളി കലാകാരൻ ചാത്തുണ്ണി ആശാൻ അന്തരിച്ചു
News18 Malayalam
  • Share this:
തൃശൂരിലെ പുലിക്കളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. തൃശ്ശൂരില്‍ പുലികളിയില്‍ അഞ്ച് പതിറ്റാണ്ട് കാലം സജീവ സാന്നിധ്യമായിരുന്നു ചാത്തുണ്ണി ആശാന്‍. കുടവയറില്ലാത്തതും വയറില്‍ പുലിമുഖമില്ലാത്തതുമായ പുലി. എങ്കിലും ചാത്തുണ്ണിയാശാനായിരുന്നു എന്നും പുലിക്കളിയാഘോഷത്തിലെ പ്രധാനി.

കൂടുതല്‍ തവണ പുലിവേഷമിട്ടും പുലികളുടെ കാരണവരായും റെക്കോഡിട്ട ചാത്തുണ്ണി പതിനാറാം വയസ്സിലാണ് ആദ്യമായി ചമയമണിഞ്ഞത്. വ്രതാനുഷ്ഠാനങ്ങളോടെയാണ് പുലിവേഷം കെട്ടിയിരുന്നത്. മാരാത്ത് മണിമേനോനാണ് പുലിവേഷമിടാന്‍ കാരണക്കാരന്‍. വരയന്‍ പുലിയാകാനായിരുന്നു ഇഷ്ടം. തൃശൂരിലെ മിക്ക പുലിക്കളി സംഘങ്ങള്‍ക്കുവേണ്ടിയും ചാത്തുണ്ണിയാശാന്‍ കളത്തിലിറങ്ങിയിട്ടുണ്ട്. മെലിഞ്ഞവര്‍ക്കും മെയ് വഴക്കമുള്ള പുലിയാകാമെന്ന് ചാത്തുണ്ണിയാശാന്‍ തെളിയിച്ചു. 2017 വീണ് കാലിന് പരിക്കേറ്റതോടെയാണ് പുലിക്കളി രംഗത്ത് നിന്ന് പിന്‍വാങ്ങുന്നത്. ഭാര്യ നാരായണി. രമേഷും രാധയുമാണ് മക്കള്‍.

Also Read- ഹാമർ ത്രോ മത്സരത്തിനിടെ വീണ്ടും അപകടം; വിദ്യാർത്ഥിക്ക് പരിക്കേറ്റു
First published: November 8, 2019, 3:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading