കൊച്ചി: പുനലൂർ - പൊൻകുന്നം റോഡ് നിർമാണ കരാർ കേരള ഹൈക്കോടതി റദ്ദാക്കി. ടെണ്ടറിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് പാലാരിവട്ടം പാലത്തിന്റെ നിർമാണ കമ്പനിയായ ആർഡിഎസ് പ്രോജക്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.
ആർഡിഎസ് ഉൾപ്പെട്ട കൺസോർഷ്യത്തെ ഒഴിവാക്കി ടെണ്ടറിൽ രണ്ടാമതെത്തിയ കമ്പനിയ്ക്കാണ് കെ.എസ്.ടി.പി നിർമാണ കരാർ നൽകിയത്. ഇങ്ങനെ കരാർ നൽകിയത് ക്രമ വിരുദ്ധമായാണെന്നും ലോക ബാങ്ക് മാർഗ രേഖ പാലിക്കാതെയാണെന്നും ഹൈക്കോടതി ചൂണ്ടികാട്ടി.
പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതി ചൂണ്ടികാട്ടിയാണ് കെ.എസ്.ടി.പി, ടെണ്ടറിൽ ഒന്നാമതെത്തിയ ആർഡിഎസ് പ്രോജക്ട് ഉൾപ്പെട്ട കൺസോർഷ്യത്തെ പുറത്താക്കിയത്. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താൻ നടപടി ആരംഭിച്ചതായും കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ, ആർഡിഎസിന് നോട്ടീസ് നൽകി അവരുടെ വാദം കേൾക്കാതെ അയോഗ്യത കൽപ്പിച്ച നടപടി വീഴ്ചയാണെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ആർഡിഎസിന്റെ ഭാഗം കേട്ട ശേഷം അയോഗ്യതയിൽ തീരുമാനം എടുക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.