KSEB ഓഫീസിലേക്കു ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു; വിളിച്ചയാള്‍ക്കു ശിക്ഷയായി മറുപടി നല്‍കുന്നതിനുള്ള ചുമതല
KSEB ഓഫീസിലേക്കു ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു; വിളിച്ചയാള്‍ക്കു ശിക്ഷയായി മറുപടി നല്‍കുന്നതിനുള്ള ചുമതല
നിയമനടപടികള്‍ തുടരുന്നതിന് താത്പര്യമില്ലെന്ന് അറിയിച്ചതോടെ ഓഫീസിലെ ഫോണിന് മറുപടി നല്കുന്ന ചുമതല നല്‍കുകയായിരുന്നു.
(പ്രതീകാത്മക ചിത്രം)
Last Updated :
Share this:
എറണാകുളം: വൈദ്യുതി മുടങ്ങിയതിന് കെഎസ്ഇബി ഓഫീസില്‍ വിളിച്ച് അസഭ്യം പറഞ്ഞയാള്‍ക്ക് ശിക്ഷയായി ഓഫീസിലെ ഫോണിനു മറുപടി നല്‍കുന്നതിനുള്ള ചുമതല. മേമുഖം സ്വദേശി സുജിതിനാണു സെക്ഷന്‍ ഓഫിസില്‍ ഫോണിന്റെ ചുമതല നല്‍കിയത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മേഖലയില്‍ വൈദ്യുതി വിതരണം മുടങ്ങിയിരുന്നു.
തുടര്‍ന്ന് സുജിത് ഓഫീസിലേക്ക് വിളിക്കുകയായിരുന്നു. ശല്യം രൂക്ഷമായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പൊലീസിനെ സമീപിച്ചു. ഫോണ്‍ നമ്പര്‍ പിന്തുടര്ന്നുള്ള അന്വേഷണത്തില്‍ സുജിത്തിനെ കണ്ടെത്തി. എന്നാല്‍ നിയമനടപടികള്‍ തുടരുന്നതിന് താത്പര്യമില്ലെന്ന് അറിയിച്ചതോടെ ഓഫീസിലെ ഫോണിന് മറുപടി നല്കുന്ന ചുമതല പൊലീസ് നല്‍കുകയായിരുന്നു.
ഓഫാക്കേണ്ട ട്രാന്‍സ്ഫോര്‍മര്‍ മാറി; അറ്റകുറ്റ പണിക്കിടെ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു
കൊച്ചി: കൂത്താട്ടുകുളത്ത് കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കോതമംഗലം സ്വദേശി ഷറഫുദ്ദീൻ.കെ.കെയാണ്(51) മരിച്ചത്. വൈദ്യുതി ലൈനിലെ അറ്റകുറ്റ പണിക്കിടെ ഷോക്കേൽക്കുകയായിരുന്നു.
അറ്റകുറ്റ പണിയ്ക്കായി ഓഫാക്കേണ്ട ട്രാൻസ്ഫോർമർ മാറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേന എത്തിയാണ് ഷറഫുദ്ദീനെ പോസ്റ്റിൽ നിന്നിറക്കിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.