പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം ഇടുന്നവരെ ശിക്ഷിക്കും: ചെറിയാൻ ഫിലിപ്പ്

Cherian Philip | അഞ്ചു വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിത്. മജിസ്ട്രേറ്റ് കോടതിക്കുപുറമെ ജില്ലാ കളക്ടർ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവർക്ക് നിയമനടപടികൾ സ്വീകരിക്കാം.- ചെറിയാൻ ഫിലിപ്പ്

News18 Malayalam | news18-malayalam
Updated: May 10, 2020, 8:49 PM IST
പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം ഇടുന്നവരെ ശിക്ഷിക്കും: ചെറിയാൻ ഫിലിപ്പ്
ചെറിയാൻ ഫിലിപ്പ്
  • Share this:
തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്തും പൊതുനിരത്തുകളിലും ജലാശയങ്ങളിലും ജൈവ- ഖര മാലിന്യങ്ങൾ ഇടുന്നവരെ ഹരിത നിയമങ്ങൾ പ്രകാരം ശിക്ഷിക്കുമെന്ന് നവകേരളം പദ്ധതി കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്.

പരിസ്ഥിതി സംരക്ഷണ നിയമം, മലിനീകരണ നിയന്ത്രണ നിയമം എന്നിവ അനുസരിച്ച് പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നതും, വിസർജ്ജ്യങ്ങളും മറ്റും കായൽ, നദി, തോട് എന്നിവിടങ്ങളിൽ ഒഴുക്കുന്നതും ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അഞ്ചു വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിത്. മജിസ്ട്രേറ്റ് കോടതിക്കുപുറമെ ജില്ലാ കളക്ടർ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവർക്ക് നിയമനടപടികൾ സ്വീകരിക്കാം.

TRENDING:ദോഹ- തിരുവനന്തപുരം വിമാനം റദ്ദാക്കി; ദോഹയിൽ നിന്നുള്ള പ്രവാസികളുടെ മടക്കം വൈകും
[NEWS]
വാളയാറിൽ കുടുങ്ങിയവർക്ക് പാസ് നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി; ഇത് കീഴ്‌വഴക്കമാക്കരുതെന്നും നിർദേശം [NEWS]Covid 19 in Kerala | സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നാലുപേർക്ക് നെഗറ്റീവ് [NEWS]

മഴക്കാലത്ത് കേരളം മാലിന്യ കൂമ്പാരമായാൽ മാരക രോഗങ്ങൾ പെരുകും. ഓരോ പ്രദേശത്തെയും മാലിന്യ മുക്തമാക്കാൻ ശുചിത്വ കേരള മിഷനും, പകർച്ചവ്യാധികളുടെ പ്രതിരോധത്തിന് ആർദ്രം മിഷനും ഊർജ്ജിത നടപടികൾ സ്വീകരിച്ചു വരികയാണെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.First published: May 10, 2020, 8:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading