HOME » NEWS » Kerala »

സഹായത്തിന് 'പഞ്ചാബ് മോഡൽ'; കായംകുളത്തെ സർക്കാർ സ്കൂളിൽ അറ്റകുറ്റപണികൾക്കായി സഹായം നല്‍കി പഞ്ചാബ് പൊലീസ്

ആളുകളുടെ ആതിഥ്യ മര്യാദയും ദയയും അവരെ വളരെയധികം സ്പർശിച്ചിരുന്നു. ഇതിന് പകരമായാണ് കുറച്ച് പണം ശേഖരിച്ച് ആലപ്പുഴയിലെ ഒരു സ്കൂളിന് നൽകിയത്.

News18 Malayalam | news18-malayalam
Updated: April 12, 2021, 10:24 AM IST
സഹായത്തിന് 'പഞ്ചാബ് മോഡൽ'; കായംകുളത്തെ സർക്കാർ സ്കൂളിൽ അറ്റകുറ്റപണികൾക്കായി സഹായം നല്‍കി പഞ്ചാബ് പൊലീസ്
കേരളത്തിന് 'പഞ്ചാബിന്‍റെ' സഹായം; സർക്കാർ സ്കൂളിൽ അറ്റകുറ്റപണികൾക്കായി സഹായം നല്‍കി പഞ്ചാബ് പൊലീസ്
  • Share this:
ആലപ്പുഴ:  കായംകുളത്തെ സർക്കാർ സ്കൂളിൽ അറ്റകുറ്റപണികൾക്കായി സഹായം കൈമാറി പഞ്ചാബ് പൊലീസ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഒരു സംഘം പൊലീസുകാരാണ് സ്കൂൾ ഗേറ്റും മതിലും നവീകരിക്കുന്നതിനായി ഒരു തുക കൈമാറിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കേരളത്തിലെത്തിയ പഞ്ചാബ് പൊലീസ് സംഘത്തിന് ക്യാംപായി മാറിയത് കായംകുളം ജിഎൽപിഎസ് ആയിരുന്നു. ഇതിന് പകരമായാണ് പൊലീസുകാരുടെ സഹായം.

'ഞങ്ങളുടെ സ്കൂൾ അവരുടെ ക്യാംപായി മാറിയിരുന്നു. ഇതിന് പകരമായി എന്തെങ്കിലും ചെയ്യുമെന്ന് അവർ വാഗ്ദാനം നൽകിയിരുന്നു. അതിനാൽ സ്കൂൾ ഗേറ്റും മതിലും പെയിന്‍റ് ചെയ്യുന്നതിനായി ഒരു തുക അവർ സമാഹരിച്ച് നല്‍കി' കായംകുളം ജിഎൽപിഎസ് ഹെഡ്മിസ്ട്രസ് ഇന്‍ ചാർജ് ബിന്ദു പറയുന്നു.

പഞ്ചാബ് പൊലീസിന്റെ കരുണനിറഞ്ഞ സഹായഹസ്തത്തിന് നന്ദി എന്നറിയിച്ചു കൊണ്ട് ദി ഹിന്ദു' പത്രപ്രവര്‍ത്തകനായ ബിജുഗോവിന്ദ് അവർ സഹായം കൈമാറുന്ന ചിതം പങ്കുവച്ചിരുന്നു.



'സൽകർമ്മങ്ങൾ ഒരിക്കലും പാഴാകില്ല. എല്ലാവരേയും സേവിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്' എന്ന ക്യാപ്ഷനോട് കൂടി പഞ്ചാബ് പൊലീസും ഈ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.

Also Read-അപകടത്തിനുശേഷം എം.എ.യൂസഫലി യുഎഇയിലേക്ക് മടങ്ങി; യാത്ര കൊച്ചിയിൽ നിന്നും പ്രത്യേക വിമാനത്തിൽ

നിയമസഭതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്ത് കമ്പനി പഞ്ചാബ് പൊലീസാണ് സംസ്ഥാനത്തെത്തിയത്. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം, ആലപ്പുഴ മേഖലകളിലായി ആയിരുന്നു ഇവരെ വിന്യസിച്ചത്. പാചകത്തിനുള്ള സാധനങ്ങളും പാചകക്കാരും അടക്കം സർവ്വസജ്ജീകരണവുമായാണ് പൊലീസ് സംഘം കേരളത്തിലെത്തിയത്. സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കായി പഞ്ചാബി അത്താഴ വിരുന്നും ഇവർ ഒരുക്കിയിരുന്നു.

കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ച പൊലീസ് സംഘം, ജനങ്ങളുമായി സംവദിക്കാനും സമയം കണ്ടെത്തിയിരുന്നു. 'ഞങ്ങൾ അടിസ്ഥാനപരമായി പരിശീലനം നേടിയ പോരാളികളാണ്, എന്നാൽ കേരളത്തിൽ, നിയമം നടപ്പിലാക്കാൻ ബലപ്രയോഗം വലുതായി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല, കാരണം ഇവിടെ ആളുകൾ കൂടുതലും നിയമപാലിക്കുന്നവർ തന്നെയാണ്, കുറ്റകൃത്യങ്ങളുടെ നിരക്ക് താരതമ്യേന കുറവാണ്' എന്നായിരുന്നു പഞ്ചാബ് പൊലീസ് കമാണ്ടന്‍റ് കുൽവന്ദ് സിംഗിന്‍റെ വാക്കുകൾ.

Also Read-ഡിവൈഎഫ്ഐ നേതാവിന് നേരെ ആസിഡ് ആക്രമണം; ഗുരുതരമായി പൊളളലേറ്റു

'വളരെ സഹകരണമുള്ളവരായിരുന്നു പഞ്ചാബ് പൊലീസ്. കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷവുമായി അവർ പൂർണ്ണമായും പൊരുത്തപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കുന്നിടത്തെല്ലാം സമാധാനം നിലനിർത്താൻ അവർ വളരെയധികം സഹായിച്ചിരുന്നു' എന്നാണ് എ.ഡി.ജി.പി (സായുധ പോലീസ് ബറ്റാലിയൻ) കെ പദ്മകുമാർ അറിയിച്ചത്. ആളുകളുടെ ആതിഥ്യ മര്യാദയും ദയയും അവരെ വളരെയധികം സ്പർശിച്ചിരുന്നു. ഇതിന് പകരമായാണ് പണം ശേഖരിച്ച് ആലപ്പുഴയിലെ സ്കൂളിന് നൽകിയത്.
Published by: Asha Sulfiker
First published: April 12, 2021, 10:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories