നവോത്ഥാന സമിതിയിൽ പൊട്ടിത്തെറി; ശബരിമല സ്ത്രീ പ്രവേശന നിലപാടിൽ സർക്കാരിനെതിരെ പുന്നല ശ്രീകുമാർ

രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പിണറായി വിജയന്‍ സര്‍ക്കാർ കാട്ടുന്നതെന്ന് പുന്നല.

News18 Malayalam | news18-malayalam
Updated: November 16, 2019, 1:58 PM IST
നവോത്ഥാന സമിതിയിൽ പൊട്ടിത്തെറി; ശബരിമല സ്ത്രീ പ്രവേശന നിലപാടിൽ സർക്കാരിനെതിരെ പുന്നല ശ്രീകുമാർ
രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പിണറായി വിജയന്‍ സര്‍ക്കാർ കാട്ടുന്നതെന്ന് പുന്നല.
  • Share this:
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന നിലപാടിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ പുന്നല ശ്രീകുമാർ. ശബരിമല പുനപരിശോധന ഹര്‍ജികളില്‍ തീരുമാനം വരുന്നതു വരെ യുവതീ പ്രവേശനം വേണ്ടെന്ന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടിനെതിരെയാണ് പുന്നല രംഗത്തെത്തിയിരിക്കുന്നത്.  ഇത് സുപ്രീംകോടതിയില്‍ സർക്കാർ നല്‍കിയ സത്യവാങ്മൂലത്തിന് എതിരാണെന്നാണ് നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി കൂടിയായ പുന്നല ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നത്.

കോടതി ഉത്തരവുമായി ശബരിമല പ്രവേശനത്തിന് എത്തുന്ന യുവതികൾ വരട്ടേയെന്ന  മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടിയാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പിണറായി വിജയന്‍ സര്‍ക്കാർ കാട്ടുന്നതെന്നും പുന്നല ശ്രീകുമാര്‍ ആരോപിച്ചു.

Also Read ശബരിമല; തിടുക്കമില്ല; സിപിഎമ്മും' റെഡി ടു വെയിറ്റ്': ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചില്ല

സുപ്രീം കോടതിയിൽ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടെടുത്ത രാഷ്ട്രീയ നേതൃത്വമാണ് തൽക്കാലം യുവതികളെ ശബരിമലയിൽ കയറ്റേണ്ടതില്ലെന്ന നിലപാട് മാറ്റത്തിലേക്ക് എത്തുന്നത് . ഇത് നവോത്ഥാന മുന്നേറ്റത്തെ തടയുന്നതാണെന്നും പുന്നല പറഞ്ഞു. മറ്റ് ചില വിഭാഗങ്ങളെ കൂടെ നിര്‍ത്താനാണ് ഈ നിലപാട് മാറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read 'ആക്ടിവിസം പ്രകടിപ്പിക്കാനുള്ള ഇടമല്ല ശബരിമല'; സർക്കാർ സംരക്ഷണത്തിൽ സ്ത്രീകളെ കയറ്റില്ലെന്ന് മന്ത്രി കടകംപള്ളി

സുപ്രീംകോടതിവിധിയില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

ആക്ടിവിസം പ്രചരിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.

Also Read നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് സ്ഥിരം സംഘടനാ സംവിധാനം; ജില്ലകളില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും

 

 
First published: November 16, 2019, 1:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading