• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പുരോഗമന പ്രസ്ഥാനങ്ങളുടെ ഇന്നത്തെ നിലപാടിൽ സമൂഹത്തിന് ആശങ്കയുണ്ടെന്ന് പുന്നല ശ്രീകുമാർ

വിശ്വാസിസമൂഹത്തെ തിരിച്ചെത്തിക്കാനുള്ള ഇടതുമുന്നണിയുടെ പദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്നില്ല എങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണത്തിന് പ്രസക്തിയില്ലെന്നും പുന്നല ശ്രീകുമാർ

news18
Updated: June 18, 2019, 11:12 PM IST
പുരോഗമന പ്രസ്ഥാനങ്ങളുടെ ഇന്നത്തെ നിലപാടിൽ സമൂഹത്തിന് ആശങ്കയുണ്ടെന്ന് പുന്നല ശ്രീകുമാർ
Punnala_sreekumar
news18
Updated: June 18, 2019, 11:12 PM IST
കൊച്ചി: അധികാരം പോലും ത്യജിച്ച് സമൂഹ സൃഷ്ടിക്ക്‌ നേതൃത്വം നൽകിയ ഇത്തരം പ്രസ്ഥാനങ്ങളുടെ ഇന്നത്തെ നിലപാടിൽ സമൂഹത്തിന് ആശങ്കയുണ്ടെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. അയ്യങ്കാളിയുടെ 79-ാം മത് വാർഷിക അനുസ്മരണ ദിനത്തോടനുബന്ധിച്ച് എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച നവോത്ഥാന സ്മൃതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാര രാഷ്ട്രീയമാണ് വ്യവസ്ഥിതിയോട് സമരസപ്പെടാൻ പുരോഗമന പ്രസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നത്. വിശ്വാസിസമൂഹത്തെ തിരിച്ചെത്തിക്കാനുള്ള ഇടതുമുന്നണിയുടെ പദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്നില്ല എങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പുന്നല ശ്രീകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

അധികാര രാഷ്ട്രീയം വ്യവസ്ഥിതിയോട് സമരസപ്പെടാൻ പ്രേരിപ്പിക്കുന്നു. അധികാര രാഷ്ട്രീയമാണ് വ്യവസ്ഥിതിയോട് സമരസപ്പെടാൻ പുരോഗമന പ്രസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നത്.

അയ്യങ്കാളിയുടെ 79-ാം മത് വാർഷിക അനുസ്മരണ ദിനത്തോടനുബന്ധിച്ച് എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച നവോത്ഥാന സ്മൃതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
അധികാരം പോലും ത്യജിച്ച് സമൂഹ സൃഷ്ടിക്ക്‌ നേതൃത്വം നൽകിയ ഇത്തരം പ്രസ്ഥാനങ്ങളുടെ ഇന്നത്തെ നിലപാടിൽ സമൂഹത്തിന് ആശങ്കയുണ്ട്, അത് ദൂരീകരിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവർ നിർവ്വഹിക്കണം.
വിശ്വാസിസമൂഹത്തെ തിരിച്ചെത്തിക്കാനുള്ള ഇടതുമുന്നണിയുടെ പദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്നില്ല എങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണത്തിന് പ്രസക്തിയില്ല, തിരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ തുലാസിൽ സാമൂഹ്യ പരിഷ്കരണത്തിന്റെ ഗുണഫലങ്ങൾ വിലയിരുത്തരുത്.
സമകാലിക സാമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ നവോത്ഥാന മുന്നേറ്റം സാധ്യമല്ലെന്ന് "നിഖാബ്", "കാർട്ടൂൺ വിവാദം" എന്നിവ കൂടി പരാമർശിച്ചു.
Loading...

First published: June 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...