ഇന്റർഫേസ് /വാർത്ത /Kerala / പുണ്യം പൂങ്കാവനം പദ്ധതി: ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഇല്ലാതാക്കുക അടുത്ത ലക്ഷ്യം

പുണ്യം പൂങ്കാവനം പദ്ധതി: ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഇല്ലാതാക്കുക അടുത്ത ലക്ഷ്യം

Sabarimala

Sabarimala

കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തെങ്കിലും സന്നിധാനത്ത് മാലിന്യപ്രശ്നമുണ്ടാകാത്തത് പുണ്യം പൂങ്കാവനത്തിന്റെ വിജയമാണ്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    സന്നിധാനം: ശബരിമല മാലിന്യ മുക്തമാക്കുന്ന പദ്ധതി പുണ്യം പൂങ്കാവനം ഒൻപതാം വർഷത്തിലേക്ക്. പൊലീസുകാരുടെ നേതൃത്വത്തിൽ 14 ഡിവിഷനുകളായി തിരിഞ്ഞാണ് സന്നിധാനവും പമ്പയും ഉൾപ്പെടെ ശുചീകരിക്കുന്നത്.

    പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനത്തിനാണ് പദ്ധതിയിൽ പ്രധാന ഊന്നൽ.

    ജൈവ - അജൈവ മാലിന്യങ്ങൾ നീക്കി ശബരിമലയെ ശുചിത്വത്തിന്റെ മാതൃകയാക്കുകയാണ് പോലീസ് ഉദ്യോഗസ്ഥരുടെയും വോളന്റിയർമാരുടെയും ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായാണ് ശബരിമലയിൽ കുപ്പിവെള്ളം നിരോധിച്ചത്. ഇരുമുടിക്കെട്ടുകളിലെ പ്ലാസ്റ്റിക്ക് കുറക്കുകയാണ് അടുത്ത ലക്ഷ്യം. ഐ ജി പി വിജയന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിക്ക് അദ്ദേഹം തന്നെയാണ് ഇപ്പോഴും ചുക്കാൻ പിടിക്കുന്നത്. എൻ ഡി ആർ എഫ്, ഫയർഫോഴ്സ് തുടങ്ങിയവയും അയ്യപ്പസേവാസംഘവും പദ്ധതിയിൽ പങ്കാളിയാകുന്നുണ്ട്.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    Also Read-തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫ് IAS നേടിയത് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്; ആരോപണം ശരിവെച്ച് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്

    കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തെങ്കിലും സന്നിധാനത്ത് മാലിന്യപ്രശ്നമുണ്ടാകാത്തത് പുണ്യം പൂങ്കാവനത്തിന്റെ വിജയമാണ്. പദ്ധതിയുടെ ഭാഗമായി തീർത്ഥാടകർക്ക് ബോധവത്കരണ ക്ലാസുകളുമുണ്ട്. പുണ്യം പൂങ്കാവനം ശുചീകരണത്തിൽ ഹൈക്കോടതി നിരീക്ഷണ സമതി അംഗങ്ങളായ ജസ്റ്റിസ് സിരിജഗൻ, ജസ്റ്റിസ് പി. ആർ. രാമൻ എന്നിവർ ഇന്ന് പങ്കെടുക്കും.

    First published:

    Tags: Enter Sabarimala, Kerala sabarimala news, Sabarimala, Sabarimala case, Sabarimala news today, Sabarimala petitioner, Sabarimala pilgrimage, Sabarimala temples, Sabarimala Verdict