• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോടിയേരിയെ അവസാനമായി കാണാൻ പുഷ്പനെത്തി; അന്ത്യാഭിവാദ്യമർപ്പിച്ച് കെകെ രമ എംഎൽഎയും

കോടിയേരിയെ അവസാനമായി കാണാൻ പുഷ്പനെത്തി; അന്ത്യാഭിവാദ്യമർപ്പിച്ച് കെകെ രമ എംഎൽഎയും

സ്ട്രെച്ചറിൽ കിടത്തി സിപിഎം പ്രവര്‍ത്തകര്‍ തോളിലേറ്റി കോടിയേരിയുടെ മൃതദേഹത്തിനരികെ പുഷ്പനെ എത്തിക്കുകയായിരുന്നു

  • Share this:
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ അവസാനമായി ഒരുനോക്ക് കാണാൻ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പനെത്തി. ഏറെ വികാരനിർഭരമായ രംഗങ്ങൾക്കാണ് കോടിയേരിയുടെ മൃതദേഹം പൊതുദർശനത്തിനുവെച്ച തലശേരി ടൗണ്‍ ഹാൾ സാക്ഷ്യം വഹിച്ചത്. സ്ട്രെച്ചറിൽ കിടത്തി സിപിഎം പ്രവര്‍ത്തകര്‍ തോളിലേറ്റി കോടിയേരിയുടെ മൃതദേഹത്തിനരികെ പുഷ്പനെ എത്തിച്ചു. അൽപ്പസമയം അവിടെ ചെലവഴിച്ചശേഷമാണ് പുഷ്പൻ മടങ്ങിയത്. ഈ സമയമത്രയും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും കോടിയേരിയെ അവസാനമായി കാണണമെന്ന ആഗ്രഹം പുഷ്പൻ പാർട്ടി നേതാക്കളെ അറിയിച്ചു. ഇത് അനുസരിച്ചാണ് പുഷ്പനെ അവിടേക്ക് എത്തിച്ചത്.

ആയിരകണക്കിന് ആളുകളാണ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ തലശ്ശേരി ടൗണ്‍ ഹാളിൽ എത്തിയത്. സാമൂഹിക - സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിക്കാൻ തലശ്ശേരിയിൽ എത്തി. രാത്രി എട്ട് മണിയോടെ പൊതുദര്‍ശനം അവസാനിപ്പിക്കാനാണ് തീരുമാനിച്ചതെങ്കിലും ആൾത്തിരക്ക് കാരണം അത് പതിനൊന്ന് മണി വരെ നീളുകയായിരുന്നു. അതിനുശേഷം വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളിൽ നിന്നും ഈങ്ങൽപ്പീടികയിലേക്ക് വസതിയിലേക്ക് കൊണ്ടു വന്നു. ബന്ധുക്കളും നാട്ടുകാരും കൂടാതെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കോടിയേരിയുടെ വീട്ടിലും എത്തി അന്തിമോപചാരം അർപ്പിച്ചു.

Also Read- പ്രിയസഖാവിനരികിൽ പിണറായി; കോടിയേരിയുടെ ഭൗതികശരീരത്തിന് സമീപത്ത് നിന്ന് മാറാതെ മുഖ്യമന്ത്രി

കക്ഷിരാഷ്ട്രീയഭേദമന്യേ നിരവധി നേതാക്കളെ കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ചു. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അന്തിമോപചാരം അർപ്പിക്കാനെത്തി. കോടിയേരിക്ക് പുഷ്പചക്രം സമര്‍പ്പിച്ച് വിട ചൊല്ലിയ ശേഷം മുഖ്യമന്ത്രിയുമായും ഇപി ജയരാജനും എംവി ഗോവിന്ദനും അടക്കമുള്ള സിപിഎം നേതാക്കളുമായും കെ.സുധാകരൻ സംസാരിച്ചു. ആര്‍എംപി എംഎൽഎ കെ.കെ. രമയും കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ആര്‍എംപി നേതാവ് എൻ.വേണുവും രമയ്ക്കൊപ്പം ഉണ്ടായിരുന്നു.
Published by:Anuraj GR
First published: