നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • SHOCKING:പുതുജീവൻ പ്രവർത്തിച്ചത് തെറ്റായ രേഖകൾ കാണിച്ച്; ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ലൈസൻസില്ലാതെ

  SHOCKING:പുതുജീവൻ പ്രവർത്തിച്ചത് തെറ്റായ രേഖകൾ കാണിച്ച്; ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ലൈസൻസില്ലാതെ

  എഡിഎം അനിൽ ഉമ്മൻ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്

  puthujeevan

  puthujeevan

  • Share this:
  കോട്ടയം: ചങ്ങനാശ്ശേരി പുതുജീവൻ മാനസികാരോഗ്യ ആരോഗ്യ കേന്ദ്രത്തിലെ ദുരൂഹമരണങ്ങളെ കുറിച്ച് എഡിഎം അനിൽ ഉമ്മൻ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. ആശുപത്രിക്ക് സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരമില്ലെന്നതാണ് പ്രധാന കണ്ടെത്തൽ.

  2016 മുതൽ 2021 വരെ പ്രവർത്തിക്കുന്നതിന് അതോറിറ്റി അനുമതി നൽകിയിരുന്നു. പരാതികൾ ഉയർന്നതിനെ തുടർന്ന് അതോറിറ്റി 2019ൽ അനുമതി റദ്ദാക്കി. നേരത്തെ കിട്ടിയ 2021 വരെ ഉള്ള അനുമതിയുടെ പകർപ്പ് പ്രദർശിപ്പിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും എഡിഎം കളക്ടർക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും എഡിഎം വ്യക്തമാക്കുന്നു.

  മാലിന്യ സംസ്കരണത്തിന് സൗകര്യമില്ല, മലിനജലം കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിൽ എട്ടു വർഷത്തിനിടെ 33 പേർ മരിച്ചതായി മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ചപ്പോൾ തന്നെ എഡിഎം വ്യക്തമാക്കിയിരുന്നു. ഈ രോഗികളുടെ മരണത്തെക്കുറിച്ച്  അന്വേഷിക്കണമെന്ന ശുപാർശ റിപ്പോർട്ടിലുണ്ട്. ഇതിനായി ഡ്രഗ്സ് കൺട്രോളറുടെ പരിശോധന നടത്തണം. മരുന്നുകളുടെ അമിത ഉപയോഗം ആണോ  സ്ഥാപനത്തിൽ നടക്കുന്നതെന്ന് പരിശോധിക്കാനാണ് പരിശോധിക്കാനാണ്  ഡ്രഗ്സ് കൺട്രോളറുടെ സഹായം തേടേണ്ടത്. മരണങ്ങളിൽ ചികിത്സാപിഴവ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും എഡിഎം ശുപാർശ ചെയ്യുന്നു.
  MORE NEWS:വോട്ടർ ഐ.ഡി കാർഡിൽ 'നായ'യുടെ ചിത്രം [NEWS]ഉംറ തീർത്ഥാടനം താൽക്കാലികമായി റദ്ദാക്കി സൗദി അറേബ്യ [NEWS]സംസ്ഥാന വനിതാരത്‌ന പുരസ്കാരം പ്രഖ്യാപിച്ചു [PHOTO]

  ആശുപത്രിക്കെതിരെ ശക്തമായ നടപടി എടുക്കാൻ ഉള്ള നീക്കവുമായി പായിപ്പാട് പഞ്ചായത്തും രംഗത്തെത്തി. തെളിവെടുപ്പിനായി തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്ഥാപന ഡയറക്ടർ വിസി ജോസഫിന് പഞ്ചായത്ത് നോട്ടീസ് നൽകി. കെട്ടിട നിർമാണക്രമവൽക്കരണം സംബന്ധിച്ച് വി.സി. ജോസഫിന്റെ വാദം കേൾക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥാപനത്തിൻറെശുചിത്വ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം പഞ്ചായത്ത് റദ്ദാക്കിയിരുന്നു.
  First published:
  )}