പി.വി അബ്ദുൽ വഹാബ് MP സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; നിയമസഭയിലേക്ക് മത്സരിക്കാൻ മുസ്ലിം ലീഗിലെ പ്രമുഖർ ഒരുങ്ങുന്നു

2021 ഏപ്രിലിൽ രാജ്യസഭ കാലാവധി പൂർത്തിയാകുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവം ആകാൻ ആണ് അബ്ദുല് വഹാബിൻ്റെ നീക്കം

News18 Malayalam
Updated: January 14, 2021, 8:03 PM IST
പി.വി അബ്ദുൽ വഹാബ് MP സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; നിയമസഭയിലേക്ക് മത്സരിക്കാൻ മുസ്ലിം ലീഗിലെ പ്രമുഖർ ഒരുങ്ങുന്നു
PV Abdul Wahab MP
  • Share this:
നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ നിരവധി പ്രമുഖ നേതാക്കൾ ആണ് മൽസരിക്കാൻ ഒരുങ്ങി നിൽക്കുന്നത്. രാജ്യസഭ എംപി പിവി അബ്ദുൽ വഹാബും ഈ പട്ടികയിലെ പ്രമുഖ നേതാവാണ്. രാജ്യസഭ എംപി സ്ഥാനത്തിൻ്റെ കാലാവധി കഴിയുന്ന സാഹചര്യത്തിൽ പിവി അബ്ദുൽ വഹാബ് നിയമസഭയിലേക്ക് മത്സരിക്കും എന്നാണ് സൂചന.

2015 ൽ പിവി അബ്ദുൽ വഹാബിന് രണ്ടാം തവണയും രാജ്യസഭ സ്ഥാനാർഥിയാക്കിയത് മുസ്ലിം ലീഗിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. കെ.പി.എ മജീദിനു വേണ്ടി പികെ കുഞ്ഞാലിക്കുട്ടി ശക്തമായി വാദിച്ചു എങ്കിലും ഹൈദരലി ശിഹാബ് തങ്ങൾ വഹാബിനെ നിശ്ചയിക്കുക ആയിരുന്നു. 2021 ഏപ്രിലിൽ രാജ്യ സഭ കാലാവധി പൂർത്തിയാകുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവം ആകാൻ ആണ് അബ്ദുല് വഹാബിൻ്റെ നീക്കം.

Also Read Rahul Gandhi | ജെല്ലിക്കെട്ട് മത്സരം കാണാൻ രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടില്‍; വൈറലായി ചിത്രങ്ങൾ

മലപ്പുറം ജില്ലയിൽ ലീഗിൻ്റെ സുരക്ഷിത സീറ്റുകളിൽ ഏതെങ്കിലും ആണ് വഹാബ് ലക്ഷ്യമിടുന്നത്. മഞ്ചേരിയും ഏറനാടും വഹാബിൻ്റെ ഈ പട്ടികയിൽ പെടുന്നുണ്ട്. വഹാബിൻ്റെ ജന്മനാടായ നിലമ്പൂരിന് അടുത്തുള്ള മണ്ഡലങ്ങൾ ആണ് ഇവ . സുരക്ഷിത സീറ്റ് എന്നതിന് ഒപ്പം ഇക്കാര്യവും വഹാബ് ഉദ്ദേശിക്കുന്നുണ്ട്. ഉദ്ദേശിക്കുന്ന മണ്ഡലങ്ങൾ ലഭ്യമായില്ലെങ്കിൽ വീണ്ടും രാജ്യസഭ തന്നെ ആകും വഹാബിൻ്റെ ലക്ഷ്യം.

അബ്ദുല് വഹാബ് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവം ആകണ്ടെത് ലീഗിലെ ഒരു വിഭാഗത്തിന്റെ ആവശ്യം കൂടിയാണ്. പാർട്ടിയിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ സർവധിപത്യം ഉണ്ടാകാതിരിക്കാൻ വഹാബിൻ്റെ സാനിദ്ധ്യം അനിവാര്യമാണ് എന്ന് ഇവർ കരുതുന്നു. പാണക്കാട് കുടുംബത്തിനും വഹാബ് സർവ സ്വീകാര്യനാണ് എന്നതും നിർണായകം ആണ്.

നാട്ടിലും വിദേശത്തും ആയി വലിയ ഒരു ബിസിനസ് സാമ്രാജ്യത്തിൻ്റെ ഉടമ കൂടി ആണ് ഇദ്ദേഹം. പാർട്ടിക്ക് പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് താങ്ങായി നിന്നിട്ടുണ്ട് വഹാബ് എന്നത് മറ്റൊരു കാര്യം. 70 പിന്നിട്ട ഈ നിലമ്പൂർ സ്വദേശിയുടെ സാനിദ്ധ്യം പല കാരണം കൊണ്ടും മുസ്ലിം ലീഗിന് അനിവാര്യമാണ്, അത്യന്താപേക്ഷിതം ആണ്.
അത് കൊണ്ട് തന്നെ പിവി അബ്ദുൽ വഹാബിന്റെ സ്ഥാനാർഥിത്വത്തിന് ഏറെ രാഷ്ട്രീയ മാനം ഉണ്ട് ലീഗിനുള്ളിൽ.
Published by: user_49
First published: January 14, 2021, 8:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading