• HOME
  • »
  • NEWS
  • »
  • kerala
  • »
  • Breaking | പി.വി അബ്ദുൾ വഹാബ്, വി. ശിവദാസൻ, ജോൺ ബ്രിട്ടാസ് എന്നിവർ രാജ്യസഭയിലേക്ക്; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

Breaking | പി.വി അബ്ദുൾ വഹാബ്, വി. ശിവദാസൻ, ജോൺ ബ്രിട്ടാസ് എന്നിവർ രാജ്യസഭയിലേക്ക്; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം വെള്ളിയാഴ്ച മൂന്നുവരെയായിരുന്നു. ഈ മൂന്നുപേരും മാത്രമാണ് പത്രിക നല്‍കിയത്

vahab_sivadasan_britas

vahab_sivadasan_britas

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തു നിന്ന് അബ്ദുൾ വഹാബ്, ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ എന്നിവർ രാജ്യസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെ ഇവർ തെരഞ്ഞെടുക്കപ്പെട്ടതെന്ന് വരണാധികാരിയും നിയമസഭാ സെക്രട്ടറിയുമായ എസ്. വി. ഉണ്ണികൃഷ്ണൻ നായർ അറിയിച്ചു. ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ എന്നിവർ എൽ ഡി എഫ് പ്രതിനിധികളായും പി വി അബ്ദുൾ വഹാബ് യു ഡി എഫ് പ്രതിനിധിയായുമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

    നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം വെള്ളിയാഴ്ച മൂന്നുവരെയായിരുന്നു. ഈ മൂന്നുപേരും മാത്രമാണ് പത്രിക നല്‍കിയത്. അതിനാല്‍ വരണാധികാരിയായ നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണന്‍ നായര്‍ മൂന്നുപേരെയും തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.

    140 അംഗ നിയമസഭയില്‍ നിലവില്‍ 131 എംഎല്‍എമാര്‍ക്കാണ് വോട്ടവകാശമുള്ളത്. നാലുപേര്‍ മരിച്ചു, മൂന്നുപേര്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. രണ്ടുപേര്‍ക്ക് വോട്ടവകാശമില്ല. ഈ കക്ഷിനില വച്ച് എല്‍ഡിഎഫിന് രണ്ടുപേരെയും യുഡിഎഫിന് ഒരാളെയും തെരഞ്ഞെടുക്കാം. എൽ ഡി എഫിലെ ഒഴിവു വന്ന രണ്ടു സീറ്റുകളും സി പി എമ്മിന് ഉള്ളതായിരുന്നു. ഈ സീറ്റിലേക്കാണ് കൈരളി ടി വി എം ഡിയുടെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായിരുന്ന ജോൺ ബ്രിട്ടാസിനെയും എസ് എഫ് ഐ മുൻ നേതാവും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഡോ. വി ശിവദാസൻ എന്നിവരെ നിശ്ചയിച്ചത്. യു ഡി എഫിലെ സീറ്റ് മുസ്ലീം ലീഗിന് ആയിരുന്നു. ഈ സീറ്റിലേക്കാണ് പി. വി അബ്ദുൽ വഹാബ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

    ഏപ്രിൽ 30നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. സി പി എമ്മിന്റെ രാജ്യസഭ സ്ഥാനാർതഥികളെ ഏപ്രിൽ 16ന് തീരുമാനിച്ചിരുന്നു. ജോൺ ബ്രിട്ടാസും ഡോ വി ശിവദാസനും രാജ്യസഭയിലേക്ക് എത്തുമ്പോൾ കെ കെ രാഗേഷിന് രണ്ടാം ഊഴമില്ല. കൈരളി ടിവി എംഡി ആണ് ജോൺ ബ്രിട്ടാസ്. സി പി എം സംസ്ഥാന സമിതി അംഗം ആണ് വി ശിവദാസൻ.

    ജോൺ ബ്രിട്ടാസ്

    മുതിർന്ന മാധ്യമപ്രവർത്തകനായ ജോൺ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മുൻ ഉപദേഷ്ടാവും കൈരളി ടി വിയുടെ എം ഡിയുമാണ്. ദേശാഭിമാനിയുടെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്നു ജോൺ ബ്രിട്ടാസ്. പിന്നീട് കൈരളി ടി വി തുടങ്ങിയപ്പോൾ ചാനലിന്റെ ചീഫ് എഡിറ്ററും പിന്നീട് എം ഡിയുമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി അടക്കമുള്ളവരെ കാണാനെത്തുമ്പോൾ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായി ജോൺ ബ്രിട്ടാസും ഒപ്പം ഉണ്ടാകാറുണ്ട്.

    ഡോ വി ശിവദാസൻ

    എസ് എഫ് ഐ മുൻ അഖിലേന്ത്യ പ്രസിഡന്റാണ് വി ശിവദാസ്. എസ് എഫ് ഐ ദേശീയ പ്രസിഡന്റ് ആയിരുന്ന സമയത്ത് ദേശീയ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി അദ്ദേഹം ഉണ്ടായിരുന്നു. ഇപ്പോൾ സി പി എം സംസ്ഥാന സമിതി അംഗമാണ്.

    പി വി അബ്ദുൽ വഹാബ്

    മുസ്‌ലിം ലീഗിന്റെ പ്രമുഖ രാഷ്ട്രീയ നേതാവും മുൻ രാജ്യ സഭാ അംഗവും (2004 - 2010, 2015-2020) വ്യവസായിയുമാണ് പി. വി. അബ്ദുൽ വഹാബ്.  വിദേശ ബിസ്സിനസ് സ്ഥാപനങ്ങളുടെ ഉടമ കൂടിയണിദ്ദേഹം.
    Published by:Anuraj GR
    First published: