മലപ്പുറം: മാധ്യമങ്ങൾക്കെതിരെ വീണ്ടും വെല്ലുവിളിയുമായി പി വി അൻവർ എംഎൽഎ. മാധ്യമപ്രവർത്തന മേഖലയിൽ നവീകരണമല്ല, നല്ല ചാണകവെള്ളം തളിച്ചുള്ള ശുദ്ധീകരണമാണ് ആവശ്യമെന്ന് പി വി അൻവർ പറഞ്ഞു. ‘പരമാവധി ക്ഷമിച്ച്, അടി വാങ്ങി നിൽക്കുന്നവൻ തിരിച്ച് പ്രതിരോധിച്ച് തുടങ്ങിയാൽ കിട്ടുന്ന അടിക്കൊക്കെ നല്ല പവറായിരിക്കും’- ഫേസ്ബുക്കിൽ പി വി അൻവർ കുറിച്ചു.
പി വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
മാധ്യമപ്രവർത്തന മേഖലയിൽ നവീകരണമല്ല ആവശ്യം,നല്ല ചാണകവെള്ളം തളിച്ചുള്ള ശുദ്ധീകരണമാണ്.
പരമാവധി ക്ഷമിച്ച്, അടി വാങ്ങി നിൽക്കുന്നവൻ തിരിച്ച് പ്രതിരോധിച്ച് തുടങ്ങിയാൽ കിട്ടുന്ന അടിക്കൊക്കെ നല്ല പവറായിരിക്കും. താങ്ങാൻ പറ്റില്ല നിനക്കൊന്നും.
ഇത്രയും നാൾ നിങ്ങളുടെ ടേണായിരുന്നു.ഇപ്പോൾ ഞങ്ങളുടേതാണ്.ഒരിളവും,ഒരു അനുകമ്പയും പ്രതീക്ഷിക്കേണ്ട.തരില്ല.!
Also Read- കണ്ണു നട്ടു കാത്തിരുന്നിട്ടും മാച്ച് കഴിഞ്ഞ് ‘മാ. പ്ര’കളെ കാണാനാകാതെ പി.വി. അൻവർ എംഎൽഎ
പി.വി. അൻവറിനെതിരെ പരമ്പര പ്ലാൻ ചെയ്ത്,അതിന്റെ പ്രതിഫലമായി കാർ വാങ്ങിയവന്മാർ വരെ ഇവിടുണ്ട്.ആദ്യം അഴിച്ച് വിടാൻ പോകുന്നത് ആ വണ്ടീടെ ടയറിന്റെ കാറ്റാണ്.പൊതുസമൂഹത്തിന്റെ മുന്നിൽ നിന്റെ ഒക്കെ മാധ്യമധർമ്മത്തിന്റെ പൊയ്മുഖം വലിച്ച് കീറും.”കള്ളിയങ്കാട്ട് നീലി”നാടകം പൊളിച്ച് കൈയ്യിൽ തരും.!
ഓർക്കാപ്പുറത്ത് അടിക്കാതെ,പറഞ്ഞിട്ട് അടിക്കുന്നതാണ് രസം.അതാണ് എന്റെ
ഒരു സ്റ്റൈൽ..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.