നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മുങ്ങിയത് ഞാനല്ല; നിന്റെ തന്തയാണ്'; മുങ്ങിയെന്ന വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകനോട് പിവി അൻവർ

  'മുങ്ങിയത് ഞാനല്ല; നിന്റെ തന്തയാണ്'; മുങ്ങിയെന്ന വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകനോട് പിവി അൻവർ

  മണ്ഡലത്തിൽ കാണാനില്ലെന്ന വാർത്തയോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ.

  പി.വി അൻവർ

  പി.വി അൻവർ

  • Share this:
   തിരുവനന്തപുരം: മണ്ഡലത്തിൽ കാണാനില്ലെന്ന വാർത്തയോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎയുടെ പ്രതികരണം വന്നിരിക്കുന്നത്. അവധിയില്‍ പോയിട്ട് 2 മാസം പിന്നിടുമ്പോഴും പി വി അന്‍വറിനെപ്പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു ഒരു ചാനലിന്റെ വാർത്ത.

   "ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത്‌ നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണം. അതിനപ്പുറം നിനക്ക്‌ ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ല.
   നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത്‌ വാങ്ങിയല്ല പി.വി.അൻവർ നിലമ്പൂരിൽ നിന്ന് എം.എൽ.എ ആയത്‌. മുങ്ങിയത്‌ ഞാനല്ല. നിന്റെ തന്തയാണ്." എന്ന് അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചു.   "കാര്യങ്ങൾ കൃത്യമായി എന്റെ പാർട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്‌. കണ്ട പത്രക്കാരേയും കോൺഗ്രസുകാരേയും അറിയിച്ചിട്ടില്ല. എനിക്കതിന്റെ കാര്യവുമില്ല. ഇതിലും വലിയ കഥകൾ നീയൊക്കെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു. എനിക്ക്‌ നല്ല വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തിൽ തൊടാൻ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ലെന്നും" ഫെയ്സ്ബുക്ക് പോസ്റ്റിൽ എംഎൽഎ പറയുന്നു.

   Also Read-'കൊല്ലം ഡിസിസി കൊടിക്കുന്നിലിന്റെ തറവാട് സ്വത്തല്ല'; കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം

   കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും പിവി അൻവർ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നുമായിരുന്നു വാർത്ത. ബിസിനസ്സ് ആവശ്യത്തിന് ആഫ്രിക്കയിലെ സിയാറാ ലയണിൽ പോയെന്നാണ് സംശയമെന്നും വാർത്തയിൽ പറഞ്ഞിരുന്നു.‌

   നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിവി അൻവർ പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ പോയിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള അൻവറിന്റെ അസാന്നിധ്യം കോൺഗ്രസ് വലിയ തോതിൽ ചോദ്യം ചെയ്യുകയും പ്രതിപക്ഷ നേതാവ് നിലമ്പൂരിലെ വേദിയിൽ വച്ച് വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

   സോഷ്യൽമീഡിയയിൽ അടക്കം ഇത് വലിയ ചർച്ചയായതോടെ അദ്ദേഹം ഫെയ്സ്ബുക്ക് ലൈവിൽ വന്ന് വിശദീകരണം നൽകുകയും ചെയ്തു. ഇതിനു ശേഷം നാട്ടിലെത്തിയ അൻവറിന് വലിയ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.

   നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ ഒരിക്കൽ കൂടി മത്സരിക്കാൻ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ച് ഒരു ദിവസത്തിന് ശേഷമായിരുന്നു പി വി അൻവറിന്റെ പ്രതികരണം വന്നത്.
   Published by:Naseeba TC
   First published:
   )}