നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നിങ്ങളോട്‌ ഒന്നേ പറയാനുള്ളൂ, പോയി പണി നോക്ക്‌'; പേടിപ്പിക്കേണ്ടെന്ന് പി. വി അൻവർ MLA

  'നിങ്ങളോട്‌ ഒന്നേ പറയാനുള്ളൂ, പോയി പണി നോക്ക്‌'; പേടിപ്പിക്കേണ്ടെന്ന് പി. വി അൻവർ MLA

  'എനിക്ക്‌ ബോധിപ്പിക്കാനുള്ളത്‌ പടച്ചവനെയും എന്റെ പാർട്ടിയേയും എന്റെ നിലമ്പൂരിലെ ജനങ്ങളെയുമാണ്.. അതിനപ്പുറമുള്ള ഒന്നും..ഏതും..ആരും എനിക്ക്‌ വിഷയമല്ല..'

  പി.വി അൻവർ

  പി.വി അൻവർ

  • Share this:
   തിരുവനന്തപുരം: സ്ഥലം വിട്ടെന്ന വിവാദത്തിൽ വീണ്ടും ഫേസ്ബുക്ക് പോസ്റ്റിൽ മുന്നറിയിപ്പുമായി പി വി അൻവർ എം എൽ എ. ഒന്നും നഷ്ടപ്പെടാനില്ലാത്തവനെ ആരും വിരട്ടാനോ പേടിപ്പിക്കാനോ നിന്നിട്ട്‌ കാര്യമില്ല. 'അതിനി മാധ്യമങ്ങളായാലും ശരി.. പ്രതിപക്ഷ നേതാവായാലും ശരി..'- പിവി അൻവർ പറഞ്ഞു. 'നിങ്ങളോടൊക്കെ ഒന്നേ പറയാനുള്ളൂ, "പോയി പണി നോക്ക്"- ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അൻവർ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

   എനിക്ക്‌ ബോധിപ്പിക്കാനുള്ളത്‌ പടച്ചവനെയും എന്റെ പാർട്ടിയേയും എന്റെ നിലമ്പൂരിലെ ജനങ്ങളെയുമാണ്..

   അതിനപ്പുറമുള്ള ഒന്നും..ഏതും..ആരും എനിക്ക്‌ വിഷയമല്ല..

   പി.വി.അൻവർ ഇങ്ങനോയൊക്കെയാണ്.

   ഒന്നും നഷ്ടപ്പെടാനില്ലാത്തവനെ ആരും വെരുട്ടാനോ പേടിപ്പിക്കാനോ നിന്നിട്ട്‌ കാര്യമില്ല. അതിനി മാധ്യമങ്ങളായാലും ശരി.. പ്രതിപക്ഷ നേതാവായാലും ശരി..

   നിങ്ങളോട്‌ ഒന്നേ പറയാനുള്ളൂ..

   "പോയി പണി നോക്ക്‌"

   (തൽക്കാലത്തേക്ക്‌ ഇവിടെ നിർത്തുന്നു.)

   ഒന്നു പോയാലോ? എവിടെ കുഴിച്ചാലും സ്വർണവും വജ്രവും കിട്ടുന്ന നാട്; സിയറ ലിയോണിനെ കുറിച്ച് അറിയാമോ

   കേരളത്തിൽ ചർച്ചയായ രാഷ്ട്രീയ വിവാദത്തിനൊടുവിൽ മലയാളികൾക്കിടയിൽ പ്രശസ്തമായ ആഫ്രിക്കൻ രാജ്യമാണ് സിയേറ ലിയോൺ. നിലമ്പൂർ എംഎൽഎ പി. വി അൻവറിനെ കാണാനില്ലെന്ന വാർത്തയെ തുടർന്നുള്ള അന്വേഷണമാണ് സിയേറ ലിയോണിൽ എത്തിനിന്നത്. സാമ്പത്തിക നഷ്ടം നികത്താനായി അൻവർ സിയേറ ലിയോണിൽ സ്വർണ ഖനന ബിസിനസ് തുടങ്ങിയെന്നാണ് അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നത്. രാജ്യത്താകമാനം കുഴിച്ചാൽ സ്വർണവും വജ്രവും കിട്ടുന്ന നാടാണ് സിയേറ ലിയോൺ.

   2006ൽ പുറത്തിറങ്ങിയ ബ്ലഡ് ഡയമണ്ട് എന്ന സിനിമ ഇതിവൃത്തമാക്കിയ സിയേറ ലിയോണിലെ ഖനന വ്യവസായമാണ്. ആഫ്രിക്കയിലെ നിബിഡ വനപ്രദേശങ്ങളിൽ ഉൾപ്പെടുന്ന ഈ രാജ്യത്തേക്ക് ദാരിദ്ര്യത്തിൽ നിന്ന് രക്ഷപെടാനായി ജീവൻ പണയംവെച്ച് എത്തുന്ന മൂന്നു പേരുടെ കഥയാണ് ബ്ലഡ് ഡയമണ്ട്. 1990ലെ ആഭ്യന്തര കലാപത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ഈ സിനിമ. ലോകത്തെ ഏറ്റവും സമ്പന്നമായ ദരിദ്ര രാജ്യം എന്നൊരു വിളിപ്പേര് കൂടിയുണ്ട് ഈ പശ്ചിമ ആഫ്രിക്കൻ രാജ്യത്തിന്. ഈ രാജ്യത്തിന്‍റെ എമ്പത് ശതമാനത്തോളം പ്രദേശങ്ങളിലും സ്വർണ-വജ്ര നിക്ഷേപമുണ്ട്. 1870 മുതൽ ബ്രിട്ടീഷുകാരാണ് ഇവിടെ വജ്രഖനനം ആരംഭിച്ചത്.

   2002-ലെ ആഭ്യന്തര കലാപം അവസാനിച്ചതോടെയാണ് സിയേറ ലിയോണിൽ സ്വർണ ഖനനം വ്യാപകമായത്. 2008ൽ 6150 ട്രോയ് ഔൺസ് സ്വർണം ഉൽപാദിപ്പിച്ചു. 2010ൽ കങ്കാരി മലനിരകളിൽ ഒരു ബ്രിട്ടീഷ് കമ്പനി സ്വർണ നിക്ഷേപം കണ്ടെത്തിയതോടെ യന്ത്രവത്കൃത ഖനനം ആരംഭിച്ചു. 2013-15 കാലയളവിൽ ആധുനിക ഖനികളിൽ ഉൽപാദനം ആരംഭിച്ചു. 2018ൽ സിയേറ ലിയോണിൽ 446 കിലോ ഗ്രാം സ്വർണം ഉൽപാദിപ്പിച്ചു. 2017ൽ ഇത് 140 കിലോ ആയിരുന്നു. ഇവിടെ സ്വർണ ഉൽപാദനം കുറയുമ്പോഴാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില കൂടുന്നത്.

   Also Read- 'ആരും ക്ലാസെടുക്കാന്‍ വരേണ്ട, നട്ടെല്ല് വളയ്ക്കില്ല'; പ്രതികരണവുമായി പി വി അന്‍വര്‍ എം എല്‍ എ

   സർക്കാർ പിന്തുണയോടെയുള്ള കള്ളക്കടത്ത് കാരണം, രാജ്യത്തെ അമൂല്യ നിധിശേഖരം സിയേറ ലിയോണിന് പ്രയോജനപ്പെടുന്നില്ല. ഔദ്യോഗികമായി ഖനനം നടത്തുന്നത് നാഷണൽ ഡയമണ്ട് മൈനിങ് കമ്പനിയാണെങ്കിലും നിരവധി സ്വകാര്യ കമ്പനികളും, കള്ളക്കടത്ത് സംഘങ്ങളും രംഗത്തുണ്ട്. കൃഷിയ്ക്കായി ഭൂമി പാട്ടത്തിനെടുക്കുന്നുവെന്ന പേരിൽ, സ്വർണവും വജ്രവും ഖനനം ചെയ്തു രാജ്യത്ത് നിന്ന് കടത്തുന്ന സംഭവങ്ങൾ വളരെ കൂടുതലാണ്. ഇവിടങ്ങളിൽ അടിമകളെ പോലെ പണിയെടുക്കുന്ന സിയേറ ലിയോൺ സ്വദേശികൾക്ക് വളരെ തുച്ഛമായ കൂലിയാണ് ദിവസം ശമ്പളം ലഭിക്കുന്നത്. അതായത് ഏകദേശം ഒരു ഡോളർ അല്ലെങ്കിൽ 60 രൂപയാണ് കൂലി. അടിമത്തത്തിനെതിരെ ശബ്ദിച്ചാൽ കള്ളക്കടത്ത് സംഘങ്ങളുടെ ഒത്താശയോടെ സർക്കാർ തന്നെ ഇവരെ ജയിലിൽ അടയ്ക്കുന്നു.
   Published by:Anuraj GR
   First published: