• HOME
  • »
  • NEWS
  • »
  • kerala
  • »
  • കവളപ്പാറ ദുരന്തം; ജനങ്ങള്‍ക്കു മുന്നില്‍ വിതുമ്പലടക്കാനാകാതെ പിവി അന്‍വര്‍ എംഎല്‍എ

കവളപ്പാറ ദുരന്തം; ജനങ്ങള്‍ക്കു മുന്നില്‍ വിതുമ്പലടക്കാനാകാതെ പിവി അന്‍വര്‍ എംഎല്‍എ

ഒറ്റരാത്രികൊണ്ട് നഷ്ടപ്പെട്ട ഈ സാധുക്കളോട് ഒരു എം.എല്‍.എ എന്ന നിലയില്‍ എന്തു നിങ്ങള്‍ക്ക് ചെയ്തു തരാന്‍ പറ്റുമെന്നു പറയാന്‍ കഴിയാതെ പലപ്പോഴും വീര്‍പ്പുമുട്ടുകയാണെന്നു പറഞ്ഞതിനു പിന്നാലെയാണ് അന്‍വര്‍ വികാരാധീനനായത്.

പി.വി അൻവർ എം.എൽ.എ

പി.വി അൻവർ എം.എൽ.എ

  • Share this:
    നിലമ്പൂര്‍: പോത്തുകല്ലില്‍ ദുരിതാശ്വാസ പ്രവര്‍ത്തന സര്‍വകക്ഷി യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ വിതുമ്പലടക്കാനാകാതെ പി.വി അന്‍വര്‍ എം.എല്‍.എ. ജീവിതത്തില്‍ സമ്പാദിച്ചതു മുഴുവന്‍ ഒറ്റരാത്രികൊണ്ട് നഷ്ടപ്പെട്ട ഈ സാധുക്കളോട് ഒരു എം.എല്‍.എ എന്ന നിലയില്‍ എന്തു നിങ്ങള്‍ക്ക് ചെയ്തു തരാന്‍ പറ്റുമെന്നു പറയാന്‍ കഴിയാതെ പലപ്പോഴും വീര്‍പ്പുമുട്ടുകയാണെന്നു പറഞ്ഞതിനു പിന്നാലെയാണ് അന്‍വര്‍ വികാരാധീനനായത്.

    ഇതിനിടെ വേദിയില്‍ ഇരുന്നവര്‍ എം.എല്‍.എയ്ക്കു സമീപത്തേക്ക് എത്തിയെങ്കിലും അദ്ദേഹം വീണ്ടും പ്രസംഗം തുടര്‍ന്നു.

    നമ്മള്‍ ഓരോരുത്തരും നമ്മളാല്‍ കഴിയുന്ന വിധം ഈ ജനങ്ങളെ സഹായിക്കേണ്ടതുണ്ടെന്നു പറഞ്ഞ അദ്ദേഹം റീ ബില്‍ഡ് നിലമ്പൂരിനായി വ്യക്തിഗതമായി പത്തു ലക്ഷം രൂപ സംഭാവന നല്‍കുന്നതായും അറിയിച്ചു. എം.എല്‍.എയുടെ പ്രഖ്യാപനത്തെ കൈയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്.

    'സര്‍ക്കാരിന്റെ സഹായത്തിനൊപ്പം അര്‍ഹതപ്പെട്ടവര്‍ക്കും താങ്ങും തണലുമാകാനാണ് റീ ബില്‍ഡ് നിലമ്പൂർ.  3000 കോടിയുടെ നഷ്ടമാണ് നിയോജകമണ്ഡലത്തില്‍ ഉണ്ടായത്. നല്ലവരായ ജനങ്ങള്‍ നമ്മെളെ സഹായിക്കും. ഈ പ്രയാസങ്ങള്‍ അഞ്ചെട്ടു ദിവസങ്ങളായി നേരിട്ടു കാണുകയാണ്. എന്ത് പറയും എന്ത് ചെയ്യും എന്ന് അറിയില്ല.'- അന്‍വര്‍ പറഞ്ഞു.

    Also Read 'മോളേ നീ മുമ്പേ നടന്നോളു.. ഞങ്ങൾ പിറകെ വരാം': ഭൂദാനത്ത് ദുരന്തത്തിൽ മരിച്ച വിദ്യാര്‍ഥിയെ അനുസ്മരിച്ച് അധ്യാപകൻ

    First published: