• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അവസാനം ലൈറ്റ്‌ ഓഫ്‌ ചെയ്യുന്നത്‌ വി.സി.വേണുഗോലാപൻജീ'; പരിഹാസവുമായി പിവി അന്‍വർ

'അവസാനം ലൈറ്റ്‌ ഓഫ്‌ ചെയ്യുന്നത്‌ വി.സി.വേണുഗോലാപൻജീ'; പരിഹാസവുമായി പിവി അന്‍വർ

ആരുടെയും യഥാർഥ പേരെടുത്ത് പറയാതെയാണ് അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പിലെ പരിഹാസം.

  • Last Updated :
  • Share this:
    തിരുവനന്തപുരം: മുതിർന്ന നേതാവ് ​ഗുലാം നബി ആസാദ് കോൺ​ഗ്രസിൽ നിന്ന് രാജിവെച്ചതിൽ പരിഹാസവുമായി പി വി അൻവർ എംഎൽഎ. കെസി വേണുഗോപാലിനെയും മുസ്ലീം ലീഗിനെയും പരിഹസിച്ചുകൊണ്ടായിരുന്നു പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആരുടെയും യഥാർഥ പേരെടുത്ത് പറയാതെയാണ് അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പിലെ പരിഹാസം.

    'അവസാനം ലൈറ്റ്‌ ഓഫ്‌ ചെയ്യുന്നത്‌വി.സി.വേണുഗോലാപൻജീ തന്നെയായിരിക്കും. അതാണ് ഷായുമായുള്ള കരാർ' എന്നായിരുന്നു ഫേസ്ബുക്കില്‍ കുറിച്ചത്. ഇതൊക്കെ കണ്ട്‌ ഉള്ളിൽ പൊട്ടിക്കരയുന്ന ലീഗുകാർ അന്നും ഉറക്കെ നിലവിളിക്കുമെന്നും അന്‍വർ കുറിക്കുന്നു.


    ഗുലാം നബി ആസാദിന്റെ രാജി വെച്ചതിന് പിന്നാലെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും അന്‍വർ പങ്കുവെച്ചിരുന്നു. കഴിഞ്ഞ സഭയിൽ വിക്കറ്റ്‌ എണ്ണുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു തനിക്കെന്നും എവിടെയാണോ എന്തോ എന്നായിരുന്നു ആദ്യത്തെ അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റ്. ക്കറ്റ് വിളിക്കുന്ന അമ്പയറുടെ ചിത്രത്തോടൊപ്പമുള്ള പോസ്റ്റില്‍ വിക്കറ്റ്‌ എണ്ണി എണ്ണി പാവത്തിന്‍റെ നടുവൊടിയുന്നുണ്ടെന്നും പി വി അന്‍വര്‍ പരിഹസിച്ചു.


    പ്രാഥമിക അംഗത്വം ഉൾ‌പ്പെടെയുള്ള എല്ലാ പദവികളിൽ നിന്നും ഗുലാം നബി ആസാദ് വെള്ളിയാഴ്ച രാജിവെച്ചിരുന്നു. നേരത്തെ ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചരണ സമിതി അധ്യക്ഷൻ സ്ഥാനത്തുനിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ചിരുന്നു.
    Published by:Jayesh Krishnan
    First published: