• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'രമേശ് ചെന്നിത്തല തവനൂരിൽ മത്സരിക്കാൻ ഉണ്ടോ?' - വെല്ലുവിളിച്ച് കെ ടി ജലീൽ; നിലമ്പൂരിലേക്ക് ക്ഷണിച്ച് പി വി അൻവറും

'രമേശ് ചെന്നിത്തല തവനൂരിൽ മത്സരിക്കാൻ ഉണ്ടോ?' - വെല്ലുവിളിച്ച് കെ ടി ജലീൽ; നിലമ്പൂരിലേക്ക് ക്ഷണിച്ച് പി വി അൻവറും

പി വി അൻവറിനെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവർ പൊലീസിൽ അറിയിക്കണമെന്നും രമേശ് ചെന്നിത്തല നിലമ്പൂരിലും പ്രസംഗിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീരാമകൃഷ്ണനും ജലീലും പി വി അൻവറും ഒരേ രീതിയിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ ആക്രമണം അഴിച്ചു വിടുന്നത്.

കെ.ടി ജലീൽ, രമേശ് ചെന്നിത്തല

കെ.ടി ജലീൽ, രമേശ് ചെന്നിത്തല

  • Last Updated :
  • Share this:
മലപ്പുറം: രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ച് കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്. ചെന്നിത്തലയ്ക്ക് വേണമെങ്കിൽ തവനൂരിലും മത്സരിക്കാമെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. പി വി അൻവറും ചെന്നിത്തലയെ വെല്ലുവിളിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.

സ്പീക്കർ പി ശ്രീരാമകൃഷ്ണന് പിന്നാലെയാണ് മന്ത്രി കെ.ടി. ജലീലും രമേശ് ചെന്നിത്തലയെ മത്സരിക്കാൻ വെല്ലുവിളിച്ച് രംഗത്തെത്തിയത്. രമേശ് ചെന്നിത്തലയെ വ്യക്തിപരമായി കൂടി ആക്ഷേപിച്ച്  ആണ് ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്. ചെന്നിത്തലയുടെ മക്കളുടെ വിദ്യാഭ്യാസവും മറ്റും പരാമർശിക്കുന്ന പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെ.

'കോൺഗ്രസ്സിലെ സംഘി ഗ്രൂപ്പിന്റെ തലൈവർ, അങ്ങിനെ ഒരുപാട് വിശേഷണങ്ങൾക്ക് അർഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല. തവനൂരിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്?'
You may also like:Sunny Leone | പരിപാടി പറഞ്ഞു പറ്റിച്ച കേസ്: നടി സണ്ണി ലിയോണി മുന്‍കൂർ ജാമ്യത്തിന് ഹൈക്കോടതിയില്‍ [NEWS]'YSRന്റെ പാരമ്പര്യം ഞാൻ തിരികെ കൊണ്ടു വരും'; തെലങ്കാനയിൽ പുതിയ പാർട്ടിയുമായി ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി YS ഷർമിള [NEWS] താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ വാങ്ങി; ഡോക്ടർ അറസ്റ്റിൽ [NEWS]
നിലമ്പൂർ എം എൽ എ പിവി അൻവറും ചെന്നിത്തലയെ ഫേസ്ബുക്ക് വഴി വെല്ലുവിളിച്ചിട്ടുണ്ട്. സ്പീക്കറുടെ വെല്ലുവിളി വാർത്തയുടെ പോസ്റ്റർ പങ്കുവെച്ച്, നിലമ്പൂരിലേക്കും സ്വാഗതം എന്നാണ് അൻവർ ഫേസ്ബുക്കിൽ എഴുതിയത്. കഴിഞ്ഞ ദിവസം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ചെന്നിത്തലയെ പൊന്നാനിയിൽ മൽസരിക്കാൻ വെല്ലു വിളിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ജലീലും അൻവറും ചെന്നിത്തലയെ അവരുടെ മണ്ഡലത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കോൺഗ്രസിനെ വിമർശിക്കുന്നതിനോടൊപ്പം ചെന്നിത്തലയെ വ്യക്തിപരമായി കടന്നാക്രമിക്കുക കൂടിയാണ് ഇടത് പക്ഷം.

ചെന്നിത്തല ഇതിനെല്ലാം എന്ത് മറുപടി പറയും എന്നത് കൂടി പ്രസക്തമാണ് ഈ ഘട്ടത്തിൽ . ഐശ്വര്യ കേരള യാത്രയുടെ സ്വീകരണത്തിൽ രമേശ് ചെന്നിത്തല പി ശ്രീരാമകൃഷ്ണനെതിരെ പൊന്നാനി ചമ്രവട്ടത്തും ജലീലിലെതിരെ ആലത്തിയൂരും നിശിത വിമർശനം ഉന്നയിച്ചിരുന്നു. തവനൂരിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നു എന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ.

'മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെയാണ് സ്വർണക്കടത്ത് നടത്തിയത്. കെ ടി ജലീലാണ് ബന്ധുനിയമനത്തില്‍ ആദ്യമായി സ്വന്തം ബന്ധുവിനെ നിയമിച്ചത്. വിവാദം ഉണ്ടായപ്പോള്‍ തടിയൂരി. ഇ ഡിയും എന്‍ ഐ എയും ഒരുപാട് തവണ ചോദ്യം ചെയ്തു. മന്ത്രിമാര്‍ സംശയങ്ങള്‍ക്ക് അതീതരായിരിക്കണം. മന്ത്രി ജലീല്‍ കൊണ്ടുവന്ന എല്ലാ അഴിമതികളും പ്രതിപക്ഷം വെളിച്ചത്ത് കൊണ്ടുവന്നു. മന്ത്രിയെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തത് കേരളത്തില്‍ അപൂര്‍വ്വ സംഭവമാണ്. സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തിയത് സി പി ഐഎമ്മും ബി ജെ പിയും തമ്മിലുള്ള ബന്ധമാണ്. യു ഡി എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാല്‍ എല്ലാ നിയമനങ്ങളും അന്വേഷിക്കും.' - ഇതാണ് ചെന്നിത്തല ജലീലിന് എതിരെ തവനൂർ മണ്ഡലത്തിലെ സ്വീകരണത്തിൽ പറഞ്ഞത്.

'അഴിമതിയും ധൂര്‍ത്തും സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ബന്ധങ്ങളും, സത്യസന്ധമായി അന്വേഷിച്ചാല്‍ സ്പീക്കര്‍ ജയിലില്‍ ആകുമെന്ന് ചെന്നിത്തല പൊന്നാനിയിൽ പറഞ്ഞു. എന്നാല്‍ ഇപ്പോഴുള്ള ബി ജെ പി - സി പി എം കൂട്ടുകെട്ടിന്റെ പശ്ചാത്തലത്തില്‍ സ്പീക്കറെ ചോദ്യം ചെയ്യുമോ എന്ന് തനിക്ക് സംശയമുണ്ട് എന്നും ചെന്നിത്തല പൊന്നാനിയിലെ സ്വീകരണ വേദിയില്‍ പറഞ്ഞിരുന്നു.

പി വി അൻവറിനെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവർ പൊലീസിൽ അറിയിക്കണമെന്നും രമേശ് ചെന്നിത്തല നിലമ്പൂരിലും പ്രസംഗിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീരാമകൃഷ്ണനും ജലീലും പി വി അൻവറും ഒരേ രീതിയിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ ആക്രമണം അഴിച്ചു വിടുന്നത്.
Published by:Joys Joy
First published: