• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പി.വി അൻവറിന് അനധികൃത റിസോർട്ടും; ആകാശദൃശ്യങ്ങൾ പുറത്ത്


Updated: September 2, 2018, 11:15 AM IST
പി.വി അൻവറിന് അനധികൃത റിസോർട്ടും; ആകാശദൃശ്യങ്ങൾ പുറത്ത്

Updated: September 2, 2018, 11:15 AM IST
കോഴിക്കോട്: പി വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിൽ അനധികൃത റിസോട്ടും. പി.വി.ആര്‍ നാച്ചുറോ ടൂറിസം വില്ലേജിന് കീഴിയിലാണ് അനധികൃത റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പി വി ആര്‍ നാച്യുറോ റിസോര്‍ട്ടിന് അനുമതിയില്ലെന്ന് പഞ്ചായത്ത് രേഖകള്‍ വ്യക്തമാക്കുന്നു. അതീവ പരിസ്ഥിതിലോല പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അനധികൃത റിസോര്‍ട്ടിന്റെ ആകാശദൃശ്യങ്ങള്‍ ന്യൂസ് 18 പുറത്തുവിട്ടു.



പി.വി.ആര്‍ നാച്ചുറോ ടൂറിസം വില്ലേജിന് കീഴിലാണ് റിസോട്ട് പ്രവര്‍ത്തിക്കുന്നത്. ടൂറിസം വില്ലേജിന്റെ ഉടമസ്ഥന്‍ നിലമ്പൂർ എം.എല്‍എ. പിവി അന്‍വര്‍ ആണെന്ന് രേഖകൾ വ്യക്തമാക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തിലാണ് റിസോര്‍ട്ട്. വെബ്‌സൈറ്റിൽ പരസ്യവും നൽകിയിട്ടുണ്ട്. എന്നാല്‍ എഴ് ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന റിസോട്ടിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്ത് വ്യക്തമാക്കുന്നു.

ഈ റിസോർട്ടിൽ 12 വില്ലകള്‍ ഉണ്ട്. റിസോര്‍ട്ടെന്ന് വെബ്‌സൈറ്റില്‍ പരസ്യം ചെയ്ത് ഈ വില്ലകള്‍ വില്‍പ്പന നടത്തിയതായും ആരോപണമുണ്ട്. അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കില്‍ നിന്ന് കഷ്ടിച്ച് മൂന്നുകിലോമീറ്റര്‍ ദൂരത്തിലാണ് ഈ റിസോര്‍ട്ട്. രണ്ടും അതീവ പരിസ്ഥിതി ലോലപ്രദേശത്താണ്.
First published: September 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...