നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വോട്ടറെ തെറിവിളിച്ച വി ഡി സതീശന്റെ അത്രയും നിലവാരത്തകര്‍ച്ച തനിക്കില്ല; പ്രതിപക്ഷ നേതാവിനെതിരെ പി വി അന്‍വര്‍

  വോട്ടറെ തെറിവിളിച്ച വി ഡി സതീശന്റെ അത്രയും നിലവാരത്തകര്‍ച്ച തനിക്കില്ല; പ്രതിപക്ഷ നേതാവിനെതിരെ പി വി അന്‍വര്‍

  ഈ വിഷയം അടിയന്തരമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അടുത്ത സഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുന്നില്‍ കുത്തി ഇരിക്കണമെന്നും വിഡി സതീശനോട് പി വി അന്‍വര്‍ പറഞ്ഞു.

  പി വി അന്‍വര്‍, വി ഡി സതീശന്‍

  പി വി അന്‍വര്‍, വി ഡി സതീശന്‍

  • Share this:
   തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍ എംഎല്‍എ. മണ്ഡലത്തില്‍ കാണാനില്ലെന്ന വാര്‍ത്തയോട് രൂക്ഷമായ ഭാഷയില്‍ ആയിരുന്നു നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ പ്രതികരിച്ചത്. എന്നാല്‍ വാര്‍ത്തകളോട് വിയോജിപ്പും വിമര്‍ശനവും പ്രകടിപ്പിക്കാം. അത് ഏതൊരു വ്യക്തിയുടെയും അവകാശമാണ്. പക്ഷേ മോശം വാക്കുകള്‍ ഉപയോഗിച്ച് നിലവാരംകുറഞ്ഞ വാക്കുകള്‍ രീതിയിലാകരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു

   ഇതിന് മറുപടിയുമായാണ് പിവി അന്‍വര്‍ രംഗത്തെത്തിയിരിക്കുന്നത്. ഏതോ ഒരു വോട്ടര്‍ കമന്റ് ഇട്ടുവെന്ന് ആരോപിച്ച് വോട്ടറെ തെറിവിളിച്ച് വിഡി സതീശന്റെ അത്രയും നിലവാര തകര്‍ച്ച തനിക്കില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. താന്‍ ഒരു ചിട്ടികമ്പനിയും പൊട്ടിച്ചിട്ട് മുങ്ങിയതല്ലെന്നും കച്ചവടത്തിനായി കുറച്ച് ദിവസത്തേക്ക് മാറി നില്‍ക്കേണ്ടി വന്നു. ഇതിന് മുങ്ങി എന്ന പേരില്‍ അവതരിപ്പിച്ചതിന് അവന് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കിയിട്ടുണ്ടെന്ന് അന്‍വര്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

   ഈ വിഷയം അടിയന്തരമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അടുത്ത സഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുന്നില്‍ കുത്തി ഇരിക്കണമെന്നും വിഡി സതീശനോട് പി വി അന്‍വര്‍ പറഞ്ഞു.

   പി വി അന്‍വര്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

   സതീ(തെറീ)ശന്റെ ചാരിത്ര്യപ്രസംഗം

   പി.വി.അന്‍വര്‍ ഒരു ചിട്ടികമ്പനിയും പൊട്ടിച്ചിട്ട് നിലമ്പൂരില്‍ നിന്ന് മുങ്ങിയതല്ല.മാന്യമായി ഒരു കച്ചവടം നടത്താനായി കുറച്ച് ദിവസത്തേക്ക് മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്.അതിനെ #മുങ്ങി എന്ന പേരില്‍ അവതരിപ്പിച്ചവന് അവന്‍ അര്‍ഹിക്കുന്ന രീതിയില്‍ തന്നെയുള്ള മറുപടി കൊടുത്തിട്ടുണ്ട്.അതില്‍ നിന്ന് ഒരടി പിന്നോട്ട് പോകാന്‍ തയ്യാറുമല്ല.ഇനി ഭൂലോകം ഇടിഞ്ഞ് വീണാല്‍ പോലും.

   ഈ വിഷയത്തിലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കണ്ടു.വായിച്ചപ്പോള്‍ ശരിക്കും ചിരി വന്നു സതീശാ..

   നമ്മള്‍ക്ക് ഒരു ഫ്‌ലാഷ് ബാക്കിലേക്ക് പോകാം.കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അങ്ങയുടെ വെരിഫൈഡ് പേജില്‍ നടന്ന ഒരു സംഭവം പറയാം.എന്തോ വിഷയത്തില്‍ താങ്കളുടെ പോസ്റ്റില്‍ ഒരു കമന്റിട്ടതിന്റെ പേരില്‍ താങ്കളുടെ ഒരു വോട്ടറെ താങ്കള്‍ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചത് മറന്നിട്ടില്ലല്ലോ! വോട്ടറേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും താങ്കള്‍ വെറുതെ വിട്ടില്ല.സംഭവം വിവാദമായി. താങ്കള്‍ അന്ന് ഒരു പരാതി ആലുവ റൂറല്‍ എസ്.പിക്ക് നല്‍കിയിരുന്നു.താങ്കളുടെ പേജ് ആരോ ഹാക്ക് ചെയ്‌തെന്നും അന്വേഷിക്കണം എന്നുമായിരുന്നു പരാതി.
   മാധ്യമപ്രവര്‍ത്തകരെ വിളിച്ചുകൂട്ടിയും ഈ ആരോപണം താങ്കള്‍ ഉന്നയിച്ചിരുന്നു.

   പി.വി.അന്‍വര്‍ പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കില്‍ ഇന്നും അത് അവിടെ തന്നെ ഉണ്ട്.പിന്‍വലിക്കുകയുമില്ല.
   ആരും ഹാക്ക് ചെയ്തു എന്നും പറഞ്ഞ് കരഞ്ഞ് നടക്കുകയുമില്ല.

   പ്രതിപക്ഷ നേതാവായ താങ്കള്‍ ഇത്ര സീരിയസായി ഒരു പരാതി നല്‍കിയെങ്കില്‍ അതിന്റെ സ്റ്റാറ്റസ് എന്താണെന്ന് വ്യക്തമാക്കാമോ?ആ പരാതി ഇതുവരെ ആരും അന്വേഷിച്ച് നടപടി സ്വീകരിച്ചില്ലേ??

   സമരം ചെയ്യണം സതീശാ..സമരം ചെയ്യണം.അറിയില്ലെങ്കില്‍ സമരമാര്‍ഗ്ഗം ഞാന്‍ പറഞ്ഞ് തരാം.ഈ വിഷയം അടിയന്തരമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അടുത്ത സഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കണം.മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുന്നില്‍ കുത്തി ഇരിക്കണം.എന്തിനും കൂടെ ഈ ഞാനുണ്ടാവും.ഒരു സുഹൃത്തായി..

   ഇതൊരു വെല്ലുവിളിയായി തന്നെ ഏറ്റെടുക്കണം.അല്‍പ്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കില്‍ മതി കേട്ടോ..
   ഇതൊരു തുറന്ന കത്തായി കാണണം.

   അങ്ങ് അന്ന് വോട്ടറെ വിളിച്ച തെറി അങ്ങയുടെ അത്രയും നിലവാരമില്ലാത്തതിനാല്‍ ഞാന്‍ ഇവിടെ പറയുന്നില്ല സതീശാ..


   തെറീശന്‍ എന്നൊരു പേരും ആ കമന്റ് വന്നതിനു ശേഷം അങ്ങേയ്ക്കുണ്ട്.
   എന്തായാലും എന്നെ ഉപദേശിക്കും മുന്‍പ് ആ കമന്റ് അങ്ങ് ഒന്നുകൂടി വായിക്കണം..

   ഞാനത് വാട്ട്‌സാപ്പ് ചെയ്യുന്നുണ്ട്...

   നന്ദി..നമസ്‌ക്കാരം
   Published by:Jayesh Krishnan
   First published: