• HOME
  • »
  • NEWS
  • »
  • kerala
  • »
  • PV ANWAR MLA RESPONDS TO VT BALRAM S REMARKS AGAINST THE CHIEF MINISTER

'അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ ഒരുപാട് ഉയരത്തില്‍ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ പച്ചരി വിജയന്‍'; പി വി അന്‍വര്‍

തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയന്‍ ഉണ്ടായിരുന്നെന്ന് മനസ്സിലായിട്ടില്ലല്ലേയെന്നും അന്‍വര്‍ ചോദിച്ചു

പി വി അന്‍വര്‍, വി ടി ബല്‍റാം

പി വി അന്‍വര്‍, വി ടി ബല്‍റാം

  • Share this:
    തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെ പച്ചരി വിജയന്‍ എന്ന് വിശേഷിപ്പിച്ച വി ടി ബല്‍റാമിന് മറുപടിയുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. 'ക്ഷേമപെന്‍ഷനുകള്‍ നല്‍കാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഒരുപാട് ഉയരത്തില്‍ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ പച്ചരി വിജയന്‍' എന്നായിരുന്നു പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

    തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയന്‍ ഉണ്ടായിരുന്നെന്ന് മനസ്സിലായിട്ടില്ലല്ലേയെന്നും അന്‍വര്‍ ചോദിച്ചു. വളാഞ്ചേരി വൈകത്തൂര്‍ പച്ചീരി വിഷ്ണു ക്ഷേത്രത്തിന് മുന്‍പില്‍ ആയിരുന്നു പോസ്റ്റര്‍. തെരഞ്ഞെടുപ്പു ഫലം വന്ന സമയത്ത് ആയിരുന്നു പച്ചീരി വിഷ്ണു ക്ഷേത്രത്തിന് മുന്‍പില്‍ ഈ പോസ്റ്റര്‍ സ്ഥാപിച്ചത്. 'ആരാണ് ദൈവം എന്ന് നിങ്ങള്‍ ചോദിച്ചു അന്നം തരുന്നവന്‍ എന്ന് ജനം പറഞ്ഞു കേരളത്തിലെ ദൈവം' ഇങ്ങനെ ആയിരുന്നു പിണറായി വിജയന്റെ ഫോട്ടോ വച്ചുള്ള പോസ്റ്ററിലെ വാചകങ്ങള്‍.


    വി ടി ബല്‍റാമിന്റെ പോസ്റ്റ് ആണ് ഈ വിഷയം സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാക്കിയത് .ക്ഷേത്രത്തില്‍ 'രണ്ട് പ്രതിഷ്ഠയാണവിടെ ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍' എന്നായിരുന്നു വി ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റ്.

    Also Read-'അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍'; മുഖ്യമന്ത്രിയെ ട്രോളി വി ടി ബല്‍റാം

    അതേസമയം ക്ഷേത്രത്തിന്റെ കവാടത്തിന് അടുത്ത് സ്ഥാപിച്ച പോസ്റ്റര്‍ എടുത്ത് മാറ്റി. ക്ഷേത്രത്തിന് മുന്‍പില്‍ പിണറായി വിജയനെ ദൈവം ആക്കിയുള്ള പോസ്റ്ററിനെതിരെ ഭക്തരുടെ പരാതി ഉണ്ടായിരുന്നു എന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. പോസ്റ്ററിലെ ഉള്ളടക്കം വിശ്വാസികളെ വ്രണപ്പെടുത്തുന്ന രീതിയില്‍ ആയിരുന്നു എന്നുംസിപിഎം പ്രവര്‍ത്തകര്‍ ആയിരിക്കാം പോസ്റ്റര്‍ സ്ഥാപിച്ചത് എന്നും പച്ചീരി ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രന്‍ പറഞ്ഞു.

    Also Read-കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നടപ്പാക്കണം; ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം

    രണ്ടാഴ്ച മുന്‍പ് ബോര്‍ഡ് മാറ്റി എങ്കിലും ഇപ്പോളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് ചര്‍ച്ച ആയത് എന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു. ഇത്തരം ഒരു ഉള്ളടക്കം ഉള്ള ബോര്‍ഡ് വച്ചതില്‍ ക്ഷേത്ര കമ്മിറ്റിക്ക് പ്രതിഷേധം ഉണ്ടായിരുന്നു എങ്കിലും പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്ത് കൊണ്ടെന്ന ചോദ്യത്തിന് വിശദീകരണം ഇപ്രകാരം' പരാതികള്‍ ഉണ്ടായിരുന്നു. പക്ഷേ ക്ഷേത്രം ജനങ്ങളുടെ ആയിരുന്നു. അത് കൊണ്ട് തന്നെ ജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധം വരട്ടെ എന്ന് കരുതി ആണ് കമ്മിറ്റി മൗനം പാലിച്ചത് ' രവീന്ദ്രന്‍ വ്യക്തമാക്കി.
    Published by:Jayesh Krishnan
    First published:
    )}