നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'കാനയിലും കനാലിലുമൊന്നുമല്ല, സിയെറ ലിയോണിലാണ് ഉള്ളത്' - ആഫ്രിക്കയിൽ നിന്ന് പ്രതികരണവുമായി പിവി അൻവർ MLA

    'കാനയിലും കനാലിലുമൊന്നുമല്ല, സിയെറ ലിയോണിലാണ് ഉള്ളത്' - ആഫ്രിക്കയിൽ നിന്ന് പ്രതികരണവുമായി പിവി അൻവർ MLA

    ഇതിനിടയിൽ കോവിഡും ബാധിച്ചു. ബിസിനസ് ശരിയാകുന്നതോടെ തിരിച്ച് എത്രയും വേഗം നാട്ടിലെത്തും. അതിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും പി വി അൻവർ എം എൽ എ പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിൽ ആണ് അൻവറിന്റെ പ്രതികരണം.

     പിവി അൻവർ MLA

    പിവി അൻവർ MLA

    • News18
    • Last Updated :
    • Share this:
    സിയെറ ലിയോണിലാൺ: ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലാണ് താനിപ്പോൾ ഉള്ളതെന്ന് പി വി അൻവർ എം എൽ എ. ഫേസ്ബുക്കിലൂടെയാണ് എം എൽ എ ഇക്കാര്യം അറിയിച്ചത്. ബിസിനസിന് ആയാണ് താൻ ആഫ്രിക്കയിൽ എത്തിയത്.
    നിയമ വ്യവസ്ഥകൾക്ക്‌ വിധേയമായി സർക്കാർ സഹായത്തോടെയാണ് ആഫ്രിക്കയിൽ ബിസിനസ് ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു‌.

    'എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന പ്രിയപ്പെട്ട ഊത്ത്‌ കോൺഗ്രസുകാരേ.. മൂത്ത കോൺഗ്രസുകാരേ.. നിങ്ങളുടെ സ്നേഹം ഇത്രനാളും മനസ്സിലാക്കാൻ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്‌' - എന്ന് തുടങ്ങുന്ന കുറിപ്പോടു കൂടിയാണ് പി വി അൻവർ എം എൽ എ വീഡിയോ പങ്കു വച്ചിരിക്കുന്നത്.

    നൂറോളം തൊഴിലാളികളും തന്റെ ഒപ്പമുണ്ട്‌. നാട്ടിലെ എല്ലാ വ്യവസായങ്ങളും കച്ചവടവും പൂട്ടിച്ച് കോൺഗ്രസ് തന്റെ വരുമാനം അടച്ചു. ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥയിലാക്കി. അതു കൊണ്ടാണ് ആഫ്രിക്കയിലേക്ക് വന്നത്. ഇതിനടയിൽ കോവിഡും ബാധിച്ചു. ബിസിനസ് ശരിയാകുന്നതോടെ തിരിച്ച് എത്രയും വേഗം നാട്ടിലെത്തും. അതിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും പി വി അൻവർ എം എൽ എ പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിൽ ആണ് അൻവറിന്റെ പ്രതികരണം.

    വീഡിയോയ്ക്കൊപ്പം പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ്,

    'എന്നെ ഇത്ര മാത്രം സ്നേഹിക്കുന്ന പ്രിയപ്പെട്ട ഊത്ത്‌ കോൺഗ്രസുകാരേ.. മൂത്ത കോൺഗ്രസുകാരേ.. നിങ്ങളുടെ സ്നേഹം ഇത്രനാളും മനസ്സിലാക്കാൻ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്‌.. ആദ്യമേ പറയാമല്ലോ.. ഞാൻ കാനയിലും കനാലിലുമൊന്നുമല്ല.. ഇപ്പോളുള്ളത്‌ ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലാണ്. ഇനി കാര്യത്തിലേക്ക്‌ വരാം.. രാഷ്ട്രീയം എന്റെ ഉപജീവന മാർഗമല്ല. അതിന്റെ പേരിൽ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല. ജീവിതമാർഗം ഏന്ന നിലയിൽ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണ്.പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്. ഈ രാജ്യത്തെ നിയമവ്യവസ്ഥകൾക്ക്‌ വിധേയമായി സർക്കാർ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്‌. നൂറോളം തൊഴിലാളികൾ ഒപ്പമുണ്ട്‌. കൂടുതൽ വിശദമായി കാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്‌. (വീഡിയോ ആദ്യാവസാനം നിങ്ങൾ കാണണം.എങ്കിലേ പുതിയ തിരക്കഥകൾക്കുള്ള ത്രെഡ്‌ കിട്ടൂ.) പൗഡർ കുട്ടപ്പന്മാർക്കും വീക്ഷണം പത്രത്തിനും ചില വാലാട്ടി മാധ്യമങ്ങൾക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്‌. എല്ലാവരും അവിടൊക്കെ തന്നെ കാണണം. എന്നാൽ ശരി. വർമ്മസാറിനോട്‌ പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ.'

    നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ അസാന്നിധ്യം ചർച്ചയാക്കി യു ഡി എഫ് പ്രചരണം നടത്തിയിരുന്നു. അൻവറിനെ കണ്ട് കിട്ടുന്നവർ അറിയിക്കണം എന്ന് ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. അൻവർ ഘാനയിൽ ജയിലിൽ ആണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം. ഘാന പ്രസിഡന്റിന്റെ ഫേസ്ബുക് പേജിൽ മലയാളത്തിൽ കമന്റുകളുടെ പ്രവാഹം ആണ്. അതേസമയം അൻവർ വ്യാപാര ആവശ്യാർത്ഥം വിദേശത്ത് ആണെന്ന് ആയിരുന്നു സി പി എമ്മിന്റെ വിശദീകരണം.

    ഡിസംബർ അവസാനം ആണ് വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി പിവി അൻവർ വിദേശത്ത് പോയത്. ബജറ്റ് സമ്മേളനത്തിൽ പോലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തിൽ അൻവറിനെ കാണാൻ ഇല്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെ താൻ വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി ആഫ്രിക്കയില് ആണെന്നും കോവിഡ് പോസിറ്റീവ് ആണെന്നും അൻവർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.
    Published by:Joys Joy
    First published:
    )}