നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പിവി അന്‍വര്‍ എംഎല്‍എയുടെ 207 ഏക്കര്‍ ഭൂമി ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ ലംഘനം; ആദിവാസികളും ഭൂരഹിതരും ഭൂസമരത്തിന്

  പിവി അന്‍വര്‍ എംഎല്‍എയുടെ 207 ഏക്കര്‍ ഭൂമി ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ ലംഘനം; ആദിവാസികളും ഭൂരഹിതരും ഭൂസമരത്തിന്

  ലോക സഭയിലേക്കും നിയമസഭയിലേക്കും മല്‍സരിച്ച വേളകളില്‍ അന്‍വര്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ താനും കുടുംബവും 207 ഏക്കറില്‍ അധികം ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. 

  PV Anwar

  PV Anwar

  • Share this:
  കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറും കുടുംബവും കൈവശം വെച്ചിട്ടുള്ള അധിക ഭൂമി ആറുമാസത്തിനകം കണ്ടുകെട്ടാനുള്ള കേരള ഹൈക്കോടതിയുടെ 2021 മാര്‍ച്ച് 24ലെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആദിവാസികളും ഭൂരഹിതരും സെക്രട്ടറിയേറ്റിന് മുന്നില്‍ ഭൂസമരം നടത്തും. പി.വി അന്‍വറിന്റെ അധികഭൂമി കണ്ടുകെട്ടി ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും വിതരണം ചെയ്യാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ നടപടി ഇ.എം.എസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തോടുള്ള അനാദരവാണ്. സി.പി. എമ്മും, ഇടതുമുന്നണിയും എക്കാലവും ഉയര്‍ത്തിക്കാട്ടുന്ന ഭൂപരിഷ്‌കരണ നിയമം നിര്‍മിച്ച അതേ നിയമസഭയിലാണ് ഇടതുപക്ഷ എം.എല്‍.എ.  പിരിധിയില്‍ കൂടുതല്‍ സ്വത്ത് കൈവശം വെച്ചു എന്ന് സത്യപ്രസ്താവന നടത്തി അംഗമായി തുടരുന്നത്. ലോക സഭയിലേക്കും നിയമസഭയിലേക്കും മല്‍സരിച്ച വേളകളില്‍ അന്‍വര്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ താനും കുടുംബവും 207 ഏക്കറില്‍ അധികം ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്.

  സാധാരണ പൗരനും കുടുംബത്തിനും കൈവശം വെക്കാവുന്ന ഭൂമി 15 ഏക്കര്‍ മാത്രമായി പരിമിതപ്പെടുത്തുന്ന നിയമം, ഒരു നിയമസഭാ സാമാജികന് ബാധകമല്ല എന്നുവരുന്നത് വലിയ ഭരണഘടനാ ലംഘനവുമാണ്. നിലവിലുള്ള നിയമങ്ങള്‍ കണിശമായി പാലിച്ച് മാതൃകയാകേണ്ട നിയമസഭാ അംഗമാണ് പി.വി. അന്‍വര്‍. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ മാത്രം മൂവായിരത്തോളം ആദിവാസികള്‍ ഭൂമിക്കായി മുറവിളികൂട്ടുമ്പോഴാണ് എം.എല്‍.എയും  കുടുംബവും 207 ഏക്കറില്‍ അധികം ഭൂമി കൈവശം വെച്ച് അനുഭവിച്ചുവരുന്നത്.
  നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരും സമന്‍മാരുമാണെന്ന ഭരണഘടനാ തത്വത്തേയും കരിപൂശുകയാണ് ഇടതുപക്ഷ എം.എല്‍.എ. പി.വി.അന്‍വര്‍.

  നിയമ വിരുദ്ധമായി കൈവശം വെച്ചിട്ടുള്ള ഭൂമി സര്‍ക്കാറിലേക്ക് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ വിവരാവകാശ കൂട്ടായ്മ തിരിഞ്ഞെടുപ്പ് കമ്മിഷന്‍, ഗവര്‍ണര്‍, നിയമസഭാ സ്പീക്കര്‍, റവന്യൂ മന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു.  നിയമങ്ങളിലെ പഴുതുകളുപയോഗിച്ചും, രാഷ്ട്രീയ-സാമ്പത്തിക അധികാരം ഉപയോഗിച്ചും എം.എല്‍.എ.യും സര്‍ക്കാറും ഈ പരാതികളില്‍ തുടര്‍പ്രവര്‍ത്തനം തടസപ്പെടുത്തി. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ എം.എല്‍.എ. പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, ഇദ്ദേഹത്തിനെതിരെ സ്വമേധയാ കേസ് എടുക്കണമെന്ന് 2017 ജൂലൈയിൽ സംസ്ഥാന ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ താമരശ്ശേരി ലാന്റ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

  Also Read-Mullaperiyar| മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ വിവാദ ഉത്തരവ് മരവിപ്പിച്ചതായി വനംമന്ത്രി ശശീന്ദ്രൻ

  നാല് വര്‍ഷമാവാറായിട്ടും ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ ഘട്ടത്തിലാണ് വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജി കേരള ഹൈക്കോടതിയെ സമീപിക്കുകയും ആറു മാസത്തിനകം അന്‍വറിന്റെയും കുടുംബത്തിന്റെയും അധികഭൂമി കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തത്. എട്ടുമാസമായിട്ടും ഹൈക്കോടതി ഉത്തരവു പോലും നടപ്പാക്കാതെ നിയമവാഴ്ചയെപോലും വെല്ലുവിളിച്ച് ജനാധിപത്യ - ഭരണഘടനാ മൂല്യങ്ങളെ വകഞ്ഞുമാറ്റി തങ്ങളുടെ പക്ഷക്കാരനായ എം.എല്‍.എ. യെ നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുത്തി എടുക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. ഇടതുപക്ഷമൂല്യങ്ങള്‍ ബലികഴിക്കുന്ന ഈ നീക്കത്തിനെതിരെ  പൊതുജാഗ്രതയും പ്രതിഷേധവും ഉയര്‍ന്നു വരേണ്ടതുണ്ട്.
  പി.വി.അന്‍വറിന്റേയും കുടുംബത്തിന്റേയും പേരിലുള്ള നിയമ വിരുദ്ധഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും വിചരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ കൂട്ടായ്മയുടെ മുന്‍കയ്യില്‍ 2021 നവംബര്‍ 11ന്  സെക്രട്ടറിയേറ്റിന്  മുന്നില്‍ ഭൂസമരം സംഘടിപ്പിക്കുകയാണ്.

  Also Read-G Sudhakaran CPM| ജി സുധാകരനെതിരായ പാർട്ടി നടപടി പരസ്യ ശാസന മാത്രമായി ഒതുങ്ങിയതിൽ സുധാകര വിരുദ്ധ ചേരിക്ക് നിരാശ

  കേരളത്തിന്റെ വിവധ മേഖലകളില്‍ ഭൂസമരം നടത്തുന്ന ഭൂരഹിതരുടെയും സംഘടനകളുടെയും നേതാക്കളും പ്രതിനിധികളും സമരത്തില്‍ പങ്കെടുക്കും. ഗോമതി (പെമ്പിളൈ ഒരുമൈ), മാഗ്ലിന്‍ ഫിലോമിന (തീരഭൂസംരക്ഷണ സമിതി), പ്രൊഫ.കുസുമം ജോസഫ് (എന്‍.എ.പി.എം.)ഡോ. ആസാദ്,  കെ.എം ഷാജഹാന്‍, അഡ്വ.പി.എ പൗരന്‍( പി.യു.സി.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി),  കെ.എസ് ഹരിഹരന്‍, ചിത്ര നിലമ്പൂര്‍ (പ്രസിഡന്റ് കേരള ആദിവാസി ഐക്യവേദി), ബിനു പുത്തന്‍പുരയ്ക്കല്‍, നിപുണ്‍ ചെറിയാന്‍, കെ.വി ഷാജി തുടങ്ങിയവര്‍ സംസാരിക്കും.
  Published by:Jayesh Krishnan
  First published:
  )}