• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആരും ക്ലാസെടുക്കാന്‍ വരേണ്ട, നട്ടെല്ല് വളയ്ക്കില്ല'; പ്രതികരണവുമായി പി വി അന്‍വര്‍ എം എല്‍ എ

'ആരും ക്ലാസെടുക്കാന്‍ വരേണ്ട, നട്ടെല്ല് വളയ്ക്കില്ല'; പ്രതികരണവുമായി പി വി അന്‍വര്‍ എം എല്‍ എ

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിവി അൻവർ പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ പോയിരുന്നു.

  • Share this:
    തിരുവനന്തപുരം: മണ്ഡലത്തില്‍ കാണാനില്ലെന്ന വാര്‍ത്തയോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം നടത്തിയിരിക്കുന്നത്. തങ്ങളുടെ പരമോന്നത നേതാവിന്റെ മകനെ പരസ്യമായി'മകാരം'കൂട്ടി വിളിച്ച് ഓഫീസില്‍ നിന്ന് ഇറക്കിവിട്ട ലീഗുകാരും കേട്ടാലറയ്ക്കുന്ന തെറി മണ്ഡലത്തിലെ വോട്ടറെ വിളിച്ച് സംസ്‌ക്കാരം തെളിയിച്ച വി.ഡി.സതീശന്റെ അനുയായികളായ കോണ്‍ഗ്രസുകാരും ക്ലാസെടുക്കാന്‍ വരണ്ടെന്നും.ഒരു മാധ്യമമേലാളന്റെയും പിന്തുണ എനിക്ക് വേണ്ട.അങ്ങനെയല്ല ഇവിടെ വരെയെത്തിയതും.നിന്റെയൊക്കെ മുന്‍പില്‍ നട്ടെല്ല് വളയ്ക്കാനുമില്ലെന്ന് അദ്ദഹം പറഞ്ഞു

    പിവി അന്‍വര്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക്  പോസ്റ്റിന്റെ പൂര്‍ണരൂപം

    തങ്ങളുടെ പരമോന്നത നേതാവിന്റെ മകനെ പരസ്യമായി'മകാരം'കൂട്ടി വിളിച്ച് ഓഫീസില്‍ നിന്ന് ഇറക്കിവിട്ട ലീഗുകാരും കേട്ടാലറയ്ക്കുന്ന തെറി മണ്ഡലത്തിലെ വോട്ടറെ വിളിച്ച് സംസ്‌ക്കാരം തെളിയിച്ച വി.ഡി.സതീശന്റെ അനുയായികളായ കോണ്‍ഗ്രസുകാരും പി.വി.അന്‍വറിന് ക്ലാസെടുക്കാന്‍ വരണ്ട.


    ഒരു മാധ്യമമേലാളന്റെയും പിന്തുണ എനിക്ക് വേണ്ട.അങ്ങനെയല്ല ഇവിടെ വരെയെത്തിയതും.നിന്റെയൊക്കെ മുന്‍പില്‍ നട്ടെല്ല് വളയ്ക്കാനുമില്ല.ഒരു തിരുത്തും പ്രതീക്ഷിക്കുകയും വേണ്ട.പറഞ്ഞത് അങ്ങനെ തന്നെ അവിടെ കിടക്കും.

    കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും പിവി അൻവർ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നുമായിരുന്നു വാർത്ത. ബിസിനസ്സ് ആവശ്യത്തിന് ആഫ്രിക്കയിലെ സിയാറാ ലയണിൽ പോയെന്നാണ് സംശയമെന്നും വാർത്തയിൽ പറഞ്ഞിരുന്നു.‌

    നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിവി അൻവർ പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ പോയിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള അൻവറിന്റെ അസാന്നിധ്യം കോൺഗ്രസ് വലിയ തോതിൽ ചോദ്യം ചെയ്യുകയും പ്രതിപക്ഷ നേതാവ് നിലമ്പൂരിലെ വേദിയിൽ വച്ച് വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

    സോഷ്യൽമീഡിയയിൽ അടക്കം ഇത് വലിയ ചർച്ചയായതോടെ അദ്ദേഹം ഫെയ്സ്ബുക്ക് ലൈവിൽ വന്ന് വിശദീകരണം നൽകുകയും ചെയ്തു. ഇതിനു ശേഷം നാട്ടിലെത്തിയ അൻവറിന് വലിയ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.

    നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ ഒരിക്കൽ കൂടി മത്സരിക്കാൻ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ച് ഒരു ദിവസത്തിന് ശേഷമായിരുന്നു പി വി അൻവറിന്റെ പ്രതികരണം വന്നത്.

    ഐഎന്‍എല്‍ അനുരഞ്ജന ചര്‍ച്ച അവസാനിച്ചിട്ടില്ല; മധ്യസ്ഥശ്രമം അവസാനിച്ചുവെന്നത് ദുഷ്പ്രചാരണം; വഹാബിനെ തള്ളി കാസിം ഇരിക്കൂര്‍

    സമവായ ചര്‍ച്ചയെച്ചൊല്ലിയും ഐ.എന്‍.എല്ലില്‍ വഹാബ് കാസിം ഇരിക്കൂര്‍ പക്ഷം തര്‍ക്കത്തില്‍. സമവായ ചര്‍ച്ചകള്‍ അവസാനിപ്പിച്ചുവെന്നാണ് മധ്യസ്ഥര്‍ അറിയിച്ചതെന്ന് അബ്ദുല്‍ വഹാബ് പറയുമ്പോള്‍ മധ്യസ്ഥന്‍ വിദേശത്താണെന്നും തിരിച്ചെത്തിയാല്‍ ചര്‍ച്ച തുടരുമെന്നും കാസിം ഇരിക്കൂര്‍ അറിയിച്ചു. ദേശീയപ്രസിഡണ്ടും മന്ത്രിയും ഏകപക്ഷീയ നിലപാടെടുത്തതോടെ മധ്യസ്ഥശ്രമം അവസാനിച്ചുവെന്നായിരുന്നു കാന്തപുരം വിഭാഗം അറിയിച്ചത്.

    പിളര്‍ന്ന ഐ.എന്‍.എല്ലിനെ അനുനയിപ്പിച്ച് ഒന്നാക്കാന്‍ കാന്തപുരം വിഭാഗം നേതാവ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിലാണ് ശ്രമം നടന്നത്. മൂന്ന് തവണയായി ചര്‍ച്ച നടത്തിയിട്ടും ഫലം കാണാത്തതിനാല്‍ മധ്യസ്ഥശ്രമം ഉപേക്ഷിച്ചതായി അസ്ഹരിയുടെ വക്താക്കള്‍ അറിയിച്ചു. എ.പി അബ്ദുല്‍ വഹാബ് ഇക്കാര്യം സ്ഥിരീകരിക്കുകയും

    എന്നാല്‍ മധ്യസ്ഥശ്രമം അവസാനിച്ചുവെന്നത് ദുഷ്പ്രചാരണമാണെന്നും മധ്യസ്ഥന്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയാല്‍ ചര്‍ച്ച തുടരുമെന്നും കാസിം ഇരിക്കൂര്‍ അറിയിച്ചു. ഐ.എന്‍.എല്ലിനെ പൂര്‍ണ്ണമായി പിളര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും കാസിം വ്യക്തമാക്കി.
    Published by:Jayashankar AV
    First published: