സെറ്റും മുണ്ടും ഉടുത്ത് മലയാളി മങ്കയായി ക്ഷേത്രദർശനം നടത്തി പി.വി സിന്ധു

ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പി.വി. സിന്ധു എന്ന പുസർല വെങ്കട്ട സിന്ധു

ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പി.വി. സിന്ധു എന്ന പുസർല വെങ്കട്ട സിന്ധു

ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പി.വി. സിന്ധു എന്ന പുസർല വെങ്കട്ട സിന്ധു

 • News18
 • Last Updated :
 • Share this:
  തിരുവനന്തപുരം: മലയാളത്തിന്‍റെ സ്നേഹം ഏറ്റുവാങ്ങാൻ കേരളത്തിൽ എത്തിയ ബാഡ്മിന്‍റൺ ലോകചാമ്പ്യൻ പി.വി സിന്ധു ക്ഷേത്ര ദർശനവും നടത്തി. തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ക്ഷേത്രത്തിലുമാണ് സിന്ധു തൊഴുതു പ്രാർത്ഥിക്കാൻ എത്തിയത്. സെറ്റും മുണ്ടും ഉടുത്ത് മലയാളി മങ്കയായി എത്തിയ സിന്ധുവിനൊപ്പം അമ്മ പി വിജയയും ഉണ്ടായിരുന്നു.

  ഹൈദരാബാദിൽ നിന്ന് ചൊവ്വാഴ്ച രാത്രി ഒമ്പതു മണിക്കാണ് സിന്ധു കേരളത്തിലെത്തിയത്. ഇന്ന് വൈകുന്നേരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സിന്ധുവിനെ ആദരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് രാവിലെ സമ്മാനിച്ചിരുന്നു.

  ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി വി സിന്ധുവിന് കേരളത്തിന്റെ ആദരം


  സെൻട്രൽ സ്റ്റേഡിയം മുതൽ ജിമ്മി ജോർജ് സ്റ്റേഡിയം വരെയുള്ള റോഡ് ഷോയോട് കൂടിയായിരുന്നു സ്വീകരണ പരിപാടികളുടെ തുടക്കം. വിമർശനങ്ങളെ ഇന്ധനമാക്കി മുന്നേറിയ പി വി സിന്ധു കളിക്കളത്തിൽ പോരാളിയാണെന്ന് തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

  ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പി.വി. സിന്ധു എന്ന പുസർല വെങ്കട്ട സിന്ധു.

  First published:
  )}