നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Attack on police | കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും ; പിവി ശ്രീനിജന്‍ എംഎല്‍എ

  Attack on police | കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും ; പിവി ശ്രീനിജന്‍ എംഎല്‍എ

  കിഴക്കമ്പലത്ത് നടന്ന ആക്രമണത്തില്‍ സിഐ ഉള്‍പ്പെടെ അഞ്ചു പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

  pv-sreenijan

  pv-sreenijan

  • Share this:
   കൊച്ചി: കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ( kitex Kizhakkambalam ) ജീവനക്കാരായ അതിഥിത്തൊഴിലാളികൾ (Migrant Workers) പോലീസിനെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പിവി ശ്രീനിജന്‍ എംഎല്‍എ(PV Sreenijin MLA).

   കിറ്റെക്സിലെ ലേബർ ക്യാമ്പ് സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

   അതേ സമയം എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത് മദ്യലഹരിയിലെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. കിഴക്കമ്പലത്ത് നടന്ന ആക്രമണത്തില്‍ സിഐ ഉള്‍പ്പെടെ അഞ്ചു പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

   മൂന്ന് പോലീസ്  ജീപ്പുകള്‍ തകര്‍ക്കുകയും ഒരെണ്ണം കത്തിക്കുകയും ചെയ്തു. കിറ്റക്സ് കമ്പനി തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച നല്‍കിയ ക്യാമ്പലാണ് അക്രമം നടന്നത്. ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 500 ഓളം പോലീസുകാര്‍ സ്ഥലത്തെത്തി ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂടുകയായിരുന്നു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.

   Also Read-Attack on police | കിഴക്കമ്പലത്ത് സിഐ ഉള്‍പ്പെടെ 5 പൊലീസുകാര്‍ക്ക് പരിക്ക്;നൂറിലേറെ അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍

   മൂന്നു വാഹനങ്ങള്‍ക്ക് നേര ആക്രമണമുണ്ടായി. ഇതില്‍ ഒരു വാഹനം പൂര്‍ണമായും കത്തിച്ചു. മറ്റു പോലീസ് വാഹനങ്ങളുടെ താക്കോല്‍ ഊരിക്കൊണ്ടുപോയി. പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

   അതേസമയം ആക്രമണം നടത്തിയ തങ്ങളുടെ തൊഴിലാളികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ലെന്നും ലഹരി ഉപയോഗിച്ച ശേഷം നടത്തിയ ആക്രമണമാണിതെന്നും കിറ്റെക്സ് എം ഡി സാബു ജേക്കബ് പറഞ്ഞു.

   Also Read-Sabu Jacob| 'തൊഴിലാളികള്‍ ക്രിമിനലുകളല്ല; അറിഞ്ഞോ അറിയാതെയോ ലഹരി ഉപയോഗിച്ചിട്ടുണ്ടാകാം': കിറ്റെക്സ് എംഡി സാബു ജേക്കബ്

   'യാദൃശ്ചികമായ സംഭവമാണ് ഇന്നലെ രാത്രി ഉണ്ടായിട്ടുള്ളത്. നാഗലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനക്കാരായ തൊഴിലാളികള്‍ ക്രിസ്മസിന്റെ ഭാഗമായി കരോള്‍ നടത്തിയിരുന്നു. അവരില്‍ തന്നെ കുറച്ച് ആളുകള്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. അത് നിയന്ത്രിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരും പിന്നീട് സൂപ്പര്‍വൈസേഴ്സും ഇടപ്പെട്ടു. അവരേയും ആക്രമിച്ചു. തുടര്‍ന്ന് ഞങ്ങള്‍ പോലീസിനെ വിളിക്കുകയാണ് ഉണ്ടായത്. പൊലീസെത്തിയപ്പോള്‍ അവരേയും അക്രമിച്ചു. തൊഴിലാളികള്‍ ലഹരി ഉപയോഗിച്ചിരുന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ആരേയും ആര്‍ക്കും നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയിലേക്ക് മാറി', കിറ്റെക്സ് എംഡി പറഞ്ഞു.

   അതേ സമയം കിഴക്കമ്പലത്ത് നടന്ന ആക്രമണത്തിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ അതിഥി തൊഴിലാളികളെയും വേട്ടയാടുന്ന സ്ഥിതി ഉണ്ടാകരുതെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ആരെയും ആക്രമിക്കരുത്. കേരളത്തില്‍ ജോലി ചെയ്യുന്ന 25 ലക്ഷത്തിലധികം വരുന്ന അതിഥി തൊഴിലാളികളെയെല്ലാം ആക്രമികളെന്ന നിലയില്‍ കാണരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
   Published by:Jayashankar AV
   First published: