HOME » NEWS » Kerala » PV SREENIJIN MLA RESPONDS TO SABU JACOB S CRITICISM RV TV

'ചാനൽ മുറിയിലെ എ സി മുറിയിലിരുന്ന് വിമർശിക്കുന്നവരോട് ഒരു വിരോധവമില്ല': സാബു ജേക്കബിന് മറുപടിയുമായി പി വി ശ്രീനിജൻ എംഎൽഎ

തൊഴിലാളികളുടെ പ്രശ്നത്തിൽ ഇടപെടാൻ ആണ് ശ്രമിച്ചതെന്ന് എംഎൽഎ 

News18 Malayalam | news18-malayalam
Updated: July 3, 2021, 4:15 PM IST
'ചാനൽ മുറിയിലെ എ സി മുറിയിലിരുന്ന് വിമർശിക്കുന്നവരോട് ഒരു വിരോധവമില്ല': സാബു ജേക്കബിന് മറുപടിയുമായി പി വി ശ്രീനിജൻ എംഎൽഎ
pv sreenijin
  • Share this:
കൊച്ചി: കിറ്റക്സ് ചെയർമാൻ സാബു  എം ജേക്കബിന് മറുപടിയുമായി കുന്നത്തുനാട് എം എൽ എ പി വി ശ്രീനജൻ. ചാനൽ മുറിയിലെ എ സി മുറിയിലിരുന്ന് വിമർശിക്കുന്നവരോട് ഒരു വിരോധവമില്ലെന്ന് പി വി ശ്രീനിജൻ പറഞ്ഞു. തനിക്ക് ദിവസം ലഭിക്കുന്ന പരാതികളിൽ ഒന്നുമാത്രമാണ് കിഴക്കമ്പലത്തെ കമ്പനി തൊഴിലാളികളുടെത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇതിന് പരിഹാരം കാണാൻ ശ്രമിക്കാറുണ്ട്. അതാണ് താൻ ചെയ്തതെന്നും പി വി ശ്രീനജൻ ഫേസ്ബുക്കിൽ കുറിച്ചു. കിറ്റെക്സ് കമ്പനിയിലെ ചിത്രങ്ങളും എംഎൽഎ പങ്കുവെച്ചിട്ടുണ്ട്.

 ഫേസ്ബുക്ക് പോസ്റ്റിന്റെ  പൂർണരൂപം

കഴിഞ്ഞ കുറെ ദിവസങ്ങളിലായി വ്യക്തിപരമായി എന്നെ അധിക്ഷേപിച്ചുകൊണ്ട് ദൃശ്യമാധ്യങ്ങളിലും സാമൂഹ്യമാധ്യങ്ങളിലും "ചില തല്പരകക്ഷികൾ" തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ഞാൻ ഒരു വ്യവാസായിയെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് ഇവർ പ്രചരപ്പിച്ചുകൊണ്ടിരിക്കുന്നത്. സാധാരണക്കാരയ ജനങ്ങളുടെകൂടെനിന്ന് അവരോടൊപ്പം പ്രവർത്തിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരാൾ എന്നനിലയിൽ എനിക്ക് ലഭിക്കുന്ന പരാതികളിൽ കാലതാമസം കൂടാതെ പരിഹാരം തേടാൻ ഞാൻ ശ്രമിക്കാറുണ്ട്. എനിക്ക് ദിനംപ്രതി ലഭിക്കുന്നനിരവധി പരാതികളിൽ ഒന്നുമാത്രമാണ് " കിഴക്കമ്പലത്തെ കമ്പനിതൊഴിലാളികളുടേത്”ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇത്തരം പരാതികളിൽ പരിഹാരം കാണാൻ ഞാൻ ശ്രമിക്കാറുമുണ്ട്.

ചാനൽ മുറിയിലെ Ac മുറിയിലിരുന്ന് വിമർശിക്കുവരോട് ഒരു വിരോധവമില്ല . ഈ കോവിഡ് കാലത്തും ജനങ്ങളുടെ കൂടെനിന്ന് പ്രവർത്തിക്കുന്ന നിരവധി പ്രാതുപ്രവർത്തകരിൽ ഒരാൾ മാത്രമാണ് ഞാൻ. പരാതിക്കുമുൻപും അതിനുശേഷമുള്ള ചിത്രങ്ങൾ ഞാനിവിടെ ഷെയർ ചെയ്യുകയാണ്, വിലയിരുത്തുക. വ്യവസായത്തെ തകർക്കാനല്ല ഞാൻ ശ്രമിച്ചത് മറിച്ച് തൊഴിലാളികളുടെ മൗലികമായ ആവശ്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിച്ചത്.അനുരഞ്ജന നീക്കവുമായി സർക്കാരും

വിവാദങ്ങക്കിടെ കിറ്റക്സ് കമ്പനിയുമായി അനുരഞ്ജന നീക്കവുമായി സർക്കാർ. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ കിറ്റക്സിലെത്തി ചെയർമാൻ സാബു എം ജേക്കബിനെ നേരിൽ കണ്ട് പരാതികൾ കേട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചർച്ച നടത്തുമെന്ന് വ്യവസായിക വകുപ്പ് മന്ത്രി  മന്ത്രി പി രാജീവ് പറഞ്ഞു. അതേസമയം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു ലഭിച്ചാൽ മാത്രമേ ചർച്ചയിൽ പങ്കെടുക്കുകയൊള്ളു വെന്നാണ് സാബു എം ജേക്കബിന്റെ നിലപാട്.

വിവിധ വകുപ്പുകളുടെ തുടർച്ചയായ പരിശോധനകളുടെ പശ്ചാത്തലത്തിലായിരുന്നു സർക്കാരിനെതിരെ കിറ്റക്സ് ചെയർമാൻ സാബു എം ജേക്കബ് രംഗത്ത് വന്നത്. കേരളത്തിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച  3,500 കോടി രൂപയുടെ പദ്ധതിയിൽ നിന്നും പിന്മാറുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് അനുരഞ്ജന നീക്കവുമായി സർക്കാർ രംഗത്തെത്തിയത്. ജില്ലാ വ്യവസായ വകുപ്പിലെ  ഉദ്യോഗസ്ഥർ കിറ്റക്സ് കമ്പനിയിൽ എത്തി സാബു ജേക്കബ് നിന്ന് വിവരങ്ങൾ തേടി. അദ്ദേഹത്തിന്റെ പരാതികൾ സ്വീകരിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർക്ക് ഇവർ റിപ്പോർട്ട് നൽകും.

വ്യവസായ വകുപ്പ്  മന്ത്രി ഉൾപ്പെടെ അനുരഞ്ജനത്തിന് ശ്രമിക്കുമ്പോൾ ചില ഉദ്യോഗസ്ഥർ വീണ്ടും വീണ്ടും നോട്ടീസ് അയക്കുക ആണെന്ന് സാബു എം ജേക്കബ് കുറ്റപ്പെടുത്തുന്നു. തന്റെ സ്ഥാപനവുമായി ബന്ധമില്ലാത്ത നിയമം ഉപയോഗിച്ചാണ് നോട്ടീസ് അയക്കുന്നത്.  76 നിയമങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് ലേബർ ഇൻസ്പെക്ടർ രണ്ടാം തീയതി നോട്ടീസ് നൽകിയതായും സാബു എം ജേക്കബ് പറയുന്നു. കിറ്റക്സ് കമ്പനിയിൽ നിന്ന് കടമ്പ്രയാറിലേക്ക് മാലിന്യം ഒഴുകുന്നതിന് പരിശോധനകളിൽ തെളിവില്ല എന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ അറിയിച്ചതായി വ്യവസായ വകുപ്പ് ജില്ലാ ജനറൽ മാനേജർ ബിജു പി എബ്രഹാം പറഞ്ഞു.പരാതിയുണ്ടെങ്കിൽ ബാബു ജേക്കബിന് സർക്കാരിന് നേരിട്ട് അറിയിക്കാമായിരുന്നുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

കിറ്റക്സ് വിവാദം കേരളം വ്യവസായികൾക്ക് അനുകൂലമല്ല എന്ന് പ്രതീതിയാണ് സൃഷ്ടിക്കുന്നതെന്ന് കണക്കുകൂട്ടലാണ് സർക്കാരിനുള്ളത്. അതുകൊണ്ടാണ് വിഷയം വേഗത്തിൽ പരിഹരിക്കാൻ തീരുമാനിച്ചതും.
Published by: Rajesh V
First published: July 3, 2021, 4:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories