• HOME
 • »
 • NEWS
 • »
 • kerala
 • »
 • പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കാന്‍ KPCC പ്രസിഡന്‍റിന് ആഗ്രഹമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കാന്‍ KPCC പ്രസിഡന്‍റിന് ആഗ്രഹമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഒരു വിഷയം വരുമ്പോൾ അങ്ങ് അതിനെ കുറിച്ച് പഠിച്ചു FBപോസ്റ്റ് ചെയ്യുന്നതല്ലേ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ ഭംഗിയെന്നും മന്ത്രി പറഞ്ഞു.

 • Share this:
  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനത്തിന് സജ്ജമായ ഫ്ലൈഓവറിലെ റോഡ് ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പിന് നേരെ വിമര്‍ശനം ഉന്നയിച്ച കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരെയാണ് മന്ത്രിയുടെ പ്രതികരണം. പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാൻ ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റിന് പല കാരണങ്ങളാൽ ആഗ്രഹമുണ്ടെന്ന് അറിയാമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

  ഒരു വിഷയം വരുമ്പോൾ അങ്ങ് അതിനെ കുറിച്ച് പഠിച്ചു FBപോസ്റ്റ് ചെയ്യുന്നതല്ലേ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ ഭംഗിയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫ്ലൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണാവോ ?.

  സാമൂഹ്യ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് പലതരത്തിലുള്ള പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്.  എന്നാൽ കെപിസിസി അധ്യക്ഷൻ തന്നെ ഇങ്ങനെ നിരുത്തരവാദപരമായി സാമൂഹ്യ മാധ്യമം വഴി PWD യെ കുറിച്ച് അസംബന്ധ പ്രസ്താവന ഇറക്കുമ്പോൾ പ്രതികരിക്കാതെ തരമില്ലെന്നും മന്ത്രി പറഞ്ഞു.


  മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഫേസ് ബുക്ക് കുറിപ്പ്   പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാൻ ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റിന് പല കാരണങ്ങളാൽ ആഗ്രഹമുണ്ടെന്ന് അറിയാം.  അത് നടക്കട്ടെ.


  എന്നാൽ ഒരു വിഷയം വരുമ്പോൾ അങ്ങ് അതിനെ കുറിച്ച് പഠിച്ചു FBപോസ്റ്റ് ചെയ്യുന്നതല്ലേ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ ഭംഗി ?  തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫ്ലൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണാവോ ?
  സാമൂഹ്യ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് പലതരത്തിലുള്ള പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്.  എന്നാൽ കെപിസിസി അധ്യക്ഷൻ തന്നെ ഇങ്ങനെ നിരുത്തരവാദപരമായി സാമൂഹ്യ മാധ്യമം വഴി PWD യെ കുറിച്ച്

   അസംബന്ധ പ്രസ്താവന ഇറക്കുമ്പോൾ പ്രതികരിക്കാതെ തരമില്ല.
  അങ്ങയുടെ FB പോസ്റ്റ് വരികൾ തന്നെ കടമെടുക്കട്ടെ  "പ്രതികരിക്കുന്നവർക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമ്മറ്റ അസംബന്ധങ്ങളാണ് ദിനംപ്രതി അങ്ങയിൽ നിന്ന് പുറത്ത് വരുന്നത്" .

  ഫ്ലൈ ഓവര്‍ റോഡ് ഇടിഞ്ഞ സംഭവത്തിന് ഉത്തരവാദികള്‍ പൊതുമരാമത്ത് വകുപ്പാണെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ രംഗത്ത് വന്നിരുന്നു.  പൊതുമരാമത്ത് വകുപ്പ് ആഭ്യന്തര വകുപ്പിനേക്കാൾ വലിയ ദുരന്തമായി മാറുകയാണ്.
  'ഉദ്ഘാടനത്തിന് മുമ്പ് തന്നെ മെഡിക്കൽ കോളേജ് ഫ്ലൈഓവർ തകർന്നിരിക്കുന്നു. പ്രതികരിക്കുന്നവർക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമറ്റ അഴിമതികൾ ദിനംപ്രതി പുറത്തു വരുകയാണ്. ജനങ്ങളുടെ ജീവൻ അപകടത്തിലായിട്ടും എൽ ഡി എഫിലെ ഘടകകക്ഷികളും സിപിഎം യുവജനസംഘടനകളും പിണറായി വിജയനെ ഭയന്ന് കുറ്റകരമായ മൗനം പാലിക്കുകയാണ്.  അൽപമെങ്കിലുംരാഷ്ട്രീയ ധാർമികതയുണ്ടെങ്കിൽ പിണറായി വിജയൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങണം'.- എന്നായിരുന്നു സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

  മെഡിക്കൽ കോളജ് പൊലീസ്‌ സ്റ്റേഷൻ ഭാഗത്ത് നിന്ന് ആരംഭിച്ച് ശ്രീചിത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനു സമീപം അവസാനിക്കുന്ന ഫ്ലൈഓവർ ഈ മാസം ആദ്യം ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. അഥിതികളുടെ ഒഴിവ് പരിഗണിച്ച് ഇത് മാറ്റുകയായിരുന്നു. ഈ പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. പിന്നാലെ ടാർ ഇളക്കി മാറ്റി വീണ്ടും മണ്ണുറപ്പിച്ചു. നിർമാണത്തിലെ അപാകതയിൽ വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും പ്രതിഷേധിച്ചു.

  ഇൻകലിന് കീഴിൽ റേ കൻസ്റ്റ്രക്ഷൻസ്‌ ലിമിറ്റഡിനാണ് പാലത്തിന്റെ നിർമാണച്ചുമതല. 13 കോടി രൂപയുടെ പദ്ധതിയാണിത്. റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നിർമാണപ്രവർത്തികൾക്കാണ് ടാർ ഇളക്കിമാറ്റിയതെന്നാണ് അധികൃതരുടെ വാദം.

  Published by:Arun krishna
  First published: