• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മുഹമ്മദ് റിയാസിന് പിഎഫ്ഐ അടക്കമുള്ള തീവ്രവാദസംഘടനകളുമായി ബന്ധം'; മന്ത്രിയാക്കിയത് വോട്ടുകിട്ടാനെന്ന് കെ.സുരേന്ദ്രന്‍

'മുഹമ്മദ് റിയാസിന് പിഎഫ്ഐ അടക്കമുള്ള തീവ്രവാദസംഘടനകളുമായി ബന്ധം'; മന്ത്രിയാക്കിയത് വോട്ടുകിട്ടാനെന്ന് കെ.സുരേന്ദ്രന്‍

കേരളത്തിന്‍റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതില്‍  സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സുരേന്ദ്രന്‍

  • Share this:

    കൊച്ചി: പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ്  കെ.സുരേന്ദ്രന്‍. പി.എഫ്.ഐ ഉള്‍പ്പെടെയുള്ള മതതീവ്രവാദ സംഘടനകളുമായി റിയാസിന് ബന്ധമുണ്ട്. പാര്‍ട്ടി ഇപ്പോള്‍ അദ്ദേഹത്തെ മന്ത്രിയാക്കിയത് മുസ്ലീം തീവ്രവാദ ശക്തികളുടെ പിന്തുണ വഴി വോട്ട് ലഭിക്കാനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കേരളത്തിന്‍റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതില്‍  സര്‍ക്കാര്‍ പരാജയപ്പെട്ടു. മോദിയുടെ നേതൃത്വത്തിലുള്ള വികസന കാഴ്ചപ്പാടുകള്‍ക്ക് മാത്രമേ സംസ്ഥാനത്തെ രക്ഷിക്കാനാകൂ എന്ന തിരിച്ചറിവിലേക്ക് ജനങ്ങളെത്തി. ഒരു ഗൃഹസമ്പര്‍ക്കം നടത്തിയപ്പോഴേക്കും ഇരുമുന്നണികളും വേവലാതിപ്പെടുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

    Also Read- വിചാരധാരയുമായി ക്രൈസ്തവരെ ബോധവൽക്കരിക്കാനിറങ്ങുന്ന കമ്മ്യൂണിസ്റ്റുകാർ ആദ്യം പാർട്ടി ഓഫീസുകളിൽ നിന്ന് ലെനിൻ്റെയും സ്റ്റാലിൻ്റെയും ചിത്രങ്ങൾ നീക്കണം; വി.മുരളീധരന്‍

    ന്യൂനപക്ഷ മതവിഭാഗങ്ങളുടെ അട്ടിപ്പേറവകാശം ഇരുമുന്നണികളുടെയും പോക്കറ്റിലാണെന്നാണ് അവരുടെ വിശ്വാസം. എന്നാല്‍ ഈ മുന്നണികള്‍ അവരെ വെറും വോട്ട് ബാങ്കായിട്ടാണ് കണക്കാക്കിയത്. ബി.ജെ.പി ജനങ്ങളിലേക്ക് ഇറങ്ങിയപ്പോഴേക്കും ഇരുമുന്നണികളും ഭയപ്പെട്ടു. ഇവരുടെ കാലിന്റെ അടിയില്‍ നിന്നും മണ്ണ് ഒലിച്ചുപോകുന്നുവെന്നതിന്റെ തിരിച്ചറിവാണ് ഇതിന് കാരണമെന്നും സുരേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു.

    Published by:Arun krishna
    First published: