HOME » NEWS » Kerala » PWD SANCTIONS A RS 12 5 CRORE PROJECT TO URALUNGAL SOCIETY WITHOUT PARTICIPATING IN THE

കോളടിച്ചത് ഊരാളുങ്കലിന്; ടെണ്ടർ ക്ഷണിക്കാതെ പൊതുമരാമത്ത് വകുപ്പ് നൽകിയത് 12.5 കോടി രൂപയുടെ കരാർ

news18
Updated: June 17, 2019, 5:38 PM IST
കോളടിച്ചത് ഊരാളുങ്കലിന്; ടെണ്ടർ ക്ഷണിക്കാതെ പൊതുമരാമത്ത് വകുപ്പ് നൽകിയത് 12.5 കോടി രൂപയുടെ കരാർ
സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)
  • News18
  • Last Updated: June 17, 2019, 5:38 PM IST
  • Share this:
തിരുവനന്തപുരം: സിപിഎം നേതൃത്വവുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ടെണ്ടർ ഇല്ലാതെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് കോടികളുടെ കരാര്‍. ടെണ്ടറില്ലാതെയുള്ള കരാര്‍ നീക്കത്തിനെതിരെ സിഎജി രൂക്ഷവിമര്‍ശനം നടത്തിയിട്ടും ഇത് നിര്‍ബാധം തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍. പിണറായി സര്‍ക്കാരിന്റെ കാലത്ത് ഊരാളുങ്കല്‍ ലേബര്‍സൊസൈറ്റിക്ക് ലഭിക്കുന്നത് വഴിവിട്ട നിരവധി സഹായങ്ങളെന്നാണ് ആരോപണം.

പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 12.5 കോടിയുടെ ജോലികളാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കൈമാറിയത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരായ എ കെ ബാലന്റെയും കെ കെ ശൈലജയുടേയും ഓഫീസ് നവീകരിച്ചതിന് ടെണ്ടര്‍ ക്ഷണിച്ചിരുന്നില്ല. ലോക കേരളസഭക്ക് സൗകര്യമൊരുക്കാന്‍ നിയമസഭയില്‍ 1.85 കോടിയുടെ നവീകരണങ്ങള്‍ നടത്തിയപ്പോഴും കരാര്‍ നേടിയത് ഊരാളുങ്കല്‍ സൊസൈറ്റി. ഇതിന് പുറമെ വിവിധ ജില്ലകളില്‍ നടന്ന ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം, മിനിസ്റ്റേഡിയം നിര്‍മ്മാണം, ഗസ്റ്റ് ഹൗസുകളുടെ നവീകരണം എന്നിവക്കെല്ലാം ടെണ്ടറില്ലാതെ ഊരാളുങ്കല്‍ കരാര്‍ നേടി.

പുറത്തുവന്ന കണക്കിനേക്കാള്‍ നിരവധി ഇരട്ടിയുടെ കരാര്‍ ജോലികള്‍ ഊരാളുങ്കല്‍ ഏറ്റെടുത്തിട്ടുണ്ട്. അടിയന്തരസാഹചര്യം, വിദഗ്ധജോലിയുടെ ആവശ്യകത എന്നിവയാണ് ടെണ്ടര്‍ വിളിക്കാത്തതിന് സര്‍ക്കാരിന്റെ വിശദീകരണം‌. എന്നാല്‍ അടിയന്തരസാഹചര്യമില്ലാത്ത നിരവധി ജോലികളും ടെണ്ടറില്ലാതെ ഊരാളുങ്കലിന് ലഭിച്ചിട്ടുണ്ടെന്ന് കണക്കുകളില്‍ വ്യക്തം.

First published: June 17, 2019, 5:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories