തിരുവന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽകുളം നവീകരണത്തിനായി വീണ്ടും പണം അനിവദിച്ച് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 3.84 ലക്ഷം രൂപ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നൽകും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നു. പിണറായി മുഖ്യമന്ത്രിയായതിനു ശേഷം ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിനായി ഇതുവരെ 38. 47 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
Also Read- ക്ലിഫ് ഹൗസിലെ നീന്തൽക്കുളം നവീകരിക്കാൻ ആറ് വർഷത്തിനിടെ ചെലവ് 31.92 ലക്ഷം രൂപ
പിണറായി സര്‍ക്കാര്‍ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെയുള്ള കാലയളവില്‍ നീന്തൽക്കുളം നവീകരിക്കാനായി 31,92, 360 രൂപ ചെലവഴിച്ചതായി മുന്‍പ് വിവരാവകാശ രേഖ പുറത്തുവന്നിരുന്നു.
കുളം നവീകരിച്ചെടുക്കാൻ ചെലവ് 18, 06, 789 രൂപയായി. മേൽക്കൂര പുതുക്കാനും പ്ലാന്‍റ് റൂം നന്നാക്കാനും 7,92,433 രൂപയായി. കൂടാതെ വാര്‍ഷിക അറ്റകുറ്റ പണികൾക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു എന്നാണ് കഴിഞ്ഞ വര്‍ഷം അവസാനം പുറത്ത് വന്ന രേഖകള്‍ തെളിയിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതും നാശാവസ്ഥയിലുമായ നീന്തല്‍ കുളമാണ് നന്നാക്കിയെടുത്തതെന്നാണ് ടൂറിസം ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ മറുപടിയിൽ അന്ന് പറഞ്ഞിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.