നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kochi Metro | കൊച്ചി മെട്രോ സ്‌റ്റേഷനില്‍ പെരുമ്പാമ്പ് കയറി; പിടികൂടിയ പോലീസുകാരന് ധീരതയ്ക്ക് അംഗീകാരം

    Kochi Metro | കൊച്ചി മെട്രോ സ്‌റ്റേഷനില്‍ പെരുമ്പാമ്പ് കയറി; പിടികൂടിയ പോലീസുകാരന് ധീരതയ്ക്ക് അംഗീകാരം

    കൊച്ചി മെട്രോ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി പോലീസുകാരന്‍

    • Share this:
      കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി പോലീസുകാരനായ സുനില്‍ പി ജെയ്ക്ക് ആദരം. കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് സമീപത്തുള്ള മെട്രോ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

      സ്‌റ്റേഷന്‍ പരിസരത്തു നിന്നിരുന്ന സുനിലിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പാമ്പിനെ പിടികൂടിയത്. അദ്ദേഹത്തിന്റെ സമയോചിത ഇടപെടലിനെ കെഎംആര്‍എല്‍ (KMRL) അഭിനന്ദിച്ചു.



      സുനിലിന്റെ ധീരത മാനിച്ച് അദ്ദേഹത്തെ ഇന്ന് KMRL ആദരിക്കും. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കിയാണ് ആദരിക്കുക.

      'മുകളേൽ ബിജു' മൊബൈൽ ടവറിന് മുകളിൽ ; ഒരു മണിക്കൂറിന് ശേഷം താഴെ ഇറക്കി

      ഇരാറ്റുപേട്ട: നാട്ടുകാരേയും പൊലീസിനേയും ഫയർഫോഴ്സിനേയും ഒരു മണിക്കൂറോളം മുൾമുനയിൽ നിർത്തിയ യുവാവ് ഒടുവിൽ ടവറിന് മുകളിൽ നിന്ന് താഴെ ഇറങ്ങഇ. കഴിഞ്ഞ ദിവസമാണ് പൂഞ്ഞാർ മുകളേൽ ബിജു (36) മൊബൈൽ ടവറിന് മുകളിലേക്ക് കയറിയത്. ഈരാറ്റുപേട്ട ബി.എസ്.എൻ.എൽ. ഓഫീസിന്‌ സമീപത്തെ ടവറിനുമുകളിൽ കയറിയത്.

      ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു സംഭവം. യാതൊരു സുരക്ഷാ ഉപകരണവുമില്ലാതെയാണ് ബിജു ടവറിന് മുകളിൽ കയറിയത്. ടവറിന്റെ പാതി ഉയരം പിന്നിട്ടപ്പോഴാണ് നാട്ടുകാർ ഇത് കണ്ടെത്തിയത്. ഉടൻ തന്നെ ഈരാറ്റുപേട്ട പൊലീസിനേയും അഗ്നിശമന സേനയേയും വിവരം അറിയിച്ചു.

      ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതോടെ യുവാവ് വീണ്ടും കൂടുതൽ ഉയരത്തിൽ കയറുകയായിരുന്നു. ഒരു മണിക്കൂറോളം പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് അനുനയിപ്പിച്ചാണ് ഒടുവിൽ ബിജുവിനെ താഴെ ഇറക്കിയത്.

      താഴെ ഇറങ്ങിയ ബിജു ഉദ്യോഗസ്ഥരോട് മാപ്പും പറഞ്ഞു. എന്നാൽ പൊതുസ്ഥലത്ത് പ്രശ്നം സൃഷ്ടിച്ചതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
      Published by:Karthika M
      First published:
      )}