കുളത്തൂപുഴയിലെ വെടിയുണ്ടകൾ വലിച്ചെറിഞ്ഞതാര് ? തമിഴ്‌നാട് ക്യൂ ബ്രാഞ്ചും അന്വേഷിക്കും

കളിയിക്കാവിളയിൽ തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ഗ്രൂപ്പിന് സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം

News18 Malayalam | news18-malayalam
Updated: February 24, 2020, 11:50 AM IST
കുളത്തൂപുഴയിലെ വെടിയുണ്ടകൾ വലിച്ചെറിഞ്ഞതാര് ? തമിഴ്‌നാട് ക്യൂ ബ്രാഞ്ചും അന്വേഷിക്കും
bullet kulathupuzha
  • Share this:
കൊല്ലം: കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയതിൽ  തമിഴ്നാട് ക്യു ബ്രാഞ്ചിന്റെയും അന്വേഷണം. ചെങ്കോട്ട ഭാഗത്തു നിന്ന്  സഞ്ചരിച്ചെത്തിയവർ വെടിയുണ്ട വലിച്ചെറിഞ്ഞുവെന്ന സൂചനയെ തുടർന്നാണ് ക്യു ബ്രാഞ്ചും അന്വേഷണം നടത്തുന്നത്.  കളിയിക്കാവിളയിൽ തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ഗ്രൂപ്പിന് സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം. ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി വെടിയുണ്ട കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി. ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ അനൂപ് കുരുവിള ജോണും തച്ചങ്കരിക്കൊപ്പമുണ്ടായിരുന്നു.

കന്യാകുമാരിയുടെ തീരദേശത്ത് തീവ്രവാദ പരിശീലനം നടത്തുന്ന ഗ്രൂപ്പ് ഉപേക്ഷിച്ച വെടിയുണ്ടകളാണ് കുളത്തൂപ്പുഴയിൽ കണ്ടെത്തിയതെന്നാണ് സംശയം. കളിയിക്കാവിളയിൽ എ എസ് ഐ വിൽസനെ കൊലപ്പെടുത്തിയവരുമായി ബന്ധമുളളവർ സംഭവത്തിൽ ഉൾപ്പെട്ടുവെന്ന സംശയത്തെ തുടർന്നാണ് ക്യൂ ബ്രാഞ്ച് അന്വേഷണം. ദേശീയ ഏജൻസികളായ എൻഐഎയും മിലിട്ടറി ഇന്റലിജൻസും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. നാഗർകോവിൽ- ചെങ്കോട്ട ഭാഗങ്ങളിലെയും തെങ്കാശി റോഡിലെയും വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ സംയുക്ത അന്വേഷണ സംഘം ശേഖരിച്ചു.

റോഡ് വികസനം നടക്കുന്ന പ്രദേശത്ത് പുല്ല് വെട്ടിത്തെളിച്ച് മണ്ണിട്ട് നിരപ്പാക്കിയ സ്ഥലത്താണ് വെടിയുണ്ടകൾ കാണപ്പെട്ടത്. കാണപ്പെടുംവിധം വെടിയുണ്ടകൾ ഇട്ടതെന്ന് വ്യക്തം. രണ്ടു തരത്തിൽപ്പെട്ട 14 വെടിയുണ്ടകളാണ് കണ്ടെത്തിയത്. പാകിസ്ഥാൻ നിർമിതമാണ് വെടിയുണ്ടകളെന്ന് കണ്ടെത്തിയിരുന്നു. പാക് സേനയ്ക്ക് ആയുധം വിതരണം ചെയ്യുന്ന പാകിസ്ഥാൻ ഓഡിനൻസ് ഫാക്ടറിയുടെ മുദ്രയുള്ളതാണ് കണ്ടെടുത്ത വെടിയുണ്ടകൾ. പി ഒ എഫ് എന്ന ചുരുക്കപ്പേര് വെടിയുണ്ടകളിൽ രേഖപ്പെടുത്തിയിരുന്നു.

മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശവുമാണ് കുളത്തൂപ്പുഴ. വെടിയുണ്ടകൾക്ക് 35 വർഷത്തെ പഴക്കം കണക്കാക്കുന്നു. എ കെ 47ലും ബോൾട്ട് ആക്ഷൻ തോക്കുകളിലും ഉപയോഗിക്കാൻ കഴിയുന്നതാണ് വെടിയുണ്ടകൾ.
First published: February 24, 2020, 11:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading