• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലാരിവട്ടം മേല്‍പ്പാലം: ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചില്ലെന്ന് ഐ.ഐ.ടി റിപ്പോര്‍ട്ട്

പാലാരിവട്ടം മേല്‍പ്പാലം: ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചില്ലെന്ന് ഐ.ഐ.ടി റിപ്പോര്‍ട്ട്

പാലത്തിന്റെ ബലക്ഷയം വിശദീകരിക്കുന്ന ആയിരം പേജോളമുള്ള റിപ്പോര്‍ട്ടാണ് ഐ.ഐ.ടി സംഘം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പാലാരിവട്ടം പാലം

പാലാരിവട്ടം പാലം

  • News18
  • Last Updated :
  • Share this:
    കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിന് ആവശ്യത്തിന് സിമന്റ് പോലും ഉപയോഗിച്ചില്ലെന്ന് മദ്രാസ് ഐ.ഐ.ടി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാലത്തിന്റെ ബലക്ഷയം വിശദീകരിക്കുന്ന ആയിരം പേജോളമുള്ള റിപ്പോര്‍ട്ടാണ് ഐ.ഐ.ടി സംഘം സര്‍ക്കാരിന് കൈമാറിയത്.

    എം 35 എന്ന ഗ്രേഡില്‍ കോണ്‍ക്രീറ്റ് ആ വശ്യമുള്ളിടത് എം 22 എന്ന തോതില്‍ മാത്രമാണ് കോണ്‍ഗ്രിറ്റ് ചെയ്തിട്ടുള്ളത്. പാലത്തിലെ വിള്ളലുകള്‍ ഓരോന്നും അനുവദനീയമായ അളവിലധികം വീതിയില്‍ വികസിക്കുകയാണ്.

    പി. അളഗസുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം നാലു മാസത്തിലേറെ നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെയാണ് ഗതാഗതം നിര്‍ത്തിവച്ച പാലം അറ്റകുറ്റപ്പണി നടത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

    Also Read പാലാരിവട്ടം മേൽപ്പാലം: V.K. ഇബ്രാഹിംകുഞ്ഞിനെ പ്രതിരോധിച്ച ജി. സുധാകരനെ തിരുത്തി മുഖ്യമന്ത്രി

    First published: