നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെ ക്വറന്റീൻ ചെലവ് സർക്കാരിന് വഹിച്ചൂകൂടേ'; നിർദേശവുമായി ജോയ് മാത്യു

  'സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെ ക്വറന്റീൻ ചെലവ് സർക്കാരിന് വഹിച്ചൂകൂടേ'; നിർദേശവുമായി ജോയ് മാത്യു

  ''സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന തൊഴിലാളികളുടെയും തൊഴിൽ നഷ്ടപ്പെട്ടവരുടെയും ക്വറന്റീൻ ചെലവുകൾ ഗവൺമെന്റ് വഹിക്കുകയും സാമ്പത്തികമായി കഴിവുള്ളവരിൽ നിന്നും അവരുടെ ചികിത്സാ ചെലവുകൾ ഈടാക്കുകയും ചെയ്യുന്നത് കുറച്ചുകൂടി മനുഷ്യത്വപരമായിരിക്കുകയില്ലേ ?''

  ജോയ് മാത്യു

  ജോയ് മാത്യു

  • Share this:
   പ്രവാസികളുടെ ക്വറന്റീൻ ചെലവിന്റെ കാര്യത്തിൽ സർക്കാരിനോട് പുതിയ നിർദേശം വെച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികൾ തന്നെ ക്വറന്റീൻ ചെലവ് വഹിക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പുതിയ നിർദേശം ജോയ് മാത്യു മുന്നോട്ടുവെക്കുന്നത്. സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന തൊഴിലാളികളുടെയും തൊഴിൽ നഷ്ടപ്പെട്ടവരുടെയും ക്വറന്റീൻ ചെലവുകൾ ഗവൺമെന്റ് വഹിക്കുകയും സാമ്പത്തികമായി കഴിവുള്ളവരിൽ നിന്നും അവരുടെ ചികിത്സാ ചെലവുകൾ ഈടാക്കുകയും ചെയ്യുന്നത് കുറച്ചുകൂടി മനുഷ്യത്വപരമായിരിക്കുകയില്ലേ എന്നും ഫേസ്ബുക്ക് കുറിപ്പിൽ ജോയ് മാത്യു മുഖ്യമന്ത്രിയോട് ചോദിക്കുന്നു.

   കുറിപ്പ് ഇങ്ങനെ

   മുഖ്യമന്ത്രിയോട്
   -----------------
   കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഇന്ന് കാണുന്ന വിധം വികാസനോന്മുഖമാക്കി മാറ്റിയ പ്രവാസി സമൂഹം അന്യരാജ്യങ്ങളിൽ കൊറോണ വൈറസ് രോഗത്താൽ ദിനംപ്രതി മരണപ്പെടുകയാണ്. ജന്മനാട്ടിലേക്കുള്ള അവരുടെ തിരിച്ചുവരവിനെ സജീവമാക്കാൻ കേന്ദ്ര-കേരള ഗവൺമെന്റ് സ്വീകരിക്കുന്ന നടപടികൾ പലതും സ്വാഗതാർഹമാണ്. എന്നാൽ കേരളത്തിലേക്ക് വരുന്ന പ്രവാസികൾ അവരുടെ ക്വറന്റീൻ ചെലവുകൾ സ്വയം വഹിക്കണമെന്ന് പറയുന്ന സംസ്ഥാന സർക്കാർ അക്കാര്യത്തിൽ ഒരു പുനർവിചിന്തനം നടത്തണം. പ്രവാസി സന്നദ്ധസംഘടനയായ കെ എം സി സി യുടെ സഹകരണത്തോടെ ദുബായ് ഗവൺമെന്റ് സൗജന്യമായാണ് ക്വറന്റീൻ ശുശ്രൂഷകൾ നൽകുന്നത്.

   ഇന്നത്തെ അവസ്ഥയിൽ തിരിച്ചുവരുന്ന മുഴുവൻ പ്രവാസികളുടെയും ക്വാറന്റൈൻ ചെലവ് വഹിക്കുവാൻ ഗവൺമെന്റിന് സാധിക്കില്ല എന്നത് ഒരു യാഥാർഥ്യമായിരിക്കാം. എന്നാൽ ഒരു ന്യായചിന്തയിലൂടെ ഇതിനൊരു പരിഹാരം കാണേണ്ടതല്ലേ ?
   പ്രവാസികൾ എന്നത് ഒരു പൊതു വിഭാഗമായി കാണുന്നത് കൊണ്ടുള്ള പ്രശ്നമാണിത് .പ്രവാസികളിൽത്തന്നെ വ്യത്യസ്ത സാമ്പത്തിക വിഭാഗങ്ങളുണ്ട് .

   You may also like:India- China | സൈന്യത്തോട് യുദ്ധ സജ്ജരാകാൻ ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം [news]പ്രവാസികൾക്ക് സ്വന്തം ചെലവിൽ ക്വറന്റീൻ; സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം [NEWS]Viral Video | നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ് [NEWS]

   1.ഏറ്റവും താഴെത്തട്ടിലുള്ള തൊഴിലാളികൾ /തൊഴിൽ നഷ്ടപ്പെട്ടവർ /ഇടത്തരം വരുമാനക്കാർ
   2.മധ്യവർഗ്ഗ ജീവിതം നയിക്കുന്ന പ്രൊഫഷണലുകൾ
   3.ബിസിനസുകാർ/ഉയർന്ന ഉദ്യോഗം വഹിക്കുന്നവർ
   ഇവരുടെയൊക്കെ വരുമാനക്കണക്കുകൾ നോർക്കയിൽ ലഭിക്കുമല്ലോ ? അതനുസരിച്ചു ഒന്നാമത് പറഞ്ഞ വിഭാഗമായ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന തൊഴിലാളികളുടെയും തൊഴിൽ നഷ്ടപ്പെട്ടവരുടെയും ക്വറന്റീൻ ചെലവുകൾ ഗവർമെന്റ് വഹിക്കുകയും സാമ്പത്തികമായി കഴിവുള്ളവരിൽ നിന്നും അവരുടെ ചികിത്സാ ചെലവുകൾ ഈടാക്കുകയും ചെയ്യുന്നത് കുറച്ചുകൂടി മനുഷ്യത്വപരമായിരിക്കുകയില്ലേ ?

   വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുന്ന പ്രവാസികൾക്ക് ഇനി മുതൽ ക്വറന്റീൻ സൗകര്യങ്ങൾ സൗജന്യമായി നൽകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്. സർക്കാർ ക്വറന്റീൻ കേന്ദ്രങ്ങളിൽ ഏഴുദിവസം താമസിക്കുന്നതിന്റെയും ഭക്ഷണത്തിന്റെയും അടക്കം ചെലവുകൾ മടങ്ങി വരുന്നവർ തന്നെ ഇനി വഹിക്കേണ്ടി വരും. അതേസമയം മടങ്ങിയെത്തി നിലവിൽ ക്വറന്റീനിൽ കഴിയുന്നവരിൽ നിന്ന് പണം ഈടാക്കില്ലെന്നും ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്ത് നിന്നും വിവിധ പ്രവാസി സംഘടനകളിൽ നിന്നും സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്.   Published by:Rajesh V
   First published:
   )}