പ്രവാസികളുടെ സർക്കാർ ക്വാറന്റീൻ ഏഴു ദിവസം മതിയോ? കേന്ദ്രം ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
പ്രവാസികളുടെ സർക്കാർ ക്വാറന്റീൻ ഏഴു ദിവസം മതിയോ? കേന്ദ്രം ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
നിലവില്‍ വിദേശത്ത് നിന്ന് എത്തിയവരുടെ 7 ദിവസത്തെ നിരീക്ഷണം കഴിയാറായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്നാണ് ഹൈകോടതി ഡിവിഷന് ബെഞ്ചന്റെ നിര്‍ദേശം.
കൊച്ചി: വിദേശത്ത് നിന്നെത്തുന്നവരെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഏഴുദിവസം മാത്രം നിരക്ഷിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
ദിവസങ്ങളുടെ കാര്യത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കണമെന്നും കോടതി നിര്‍ദേശം. നിലവില്‍ വിദേശത്ത് നിന്ന് എത്തിയവരുടെ 7 ദിവസത്തെ നിരീക്ഷണം കഴിയാറായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്നാണ് ഹൈകോടതി ഡിവിഷന് ബെഞ്ചന്റെ നിര്‍ദേശം.
സര്‍ക്കാര്‍ കേന്ദ്രത്തില്‍ 14 ദിവസത്തെ നിരീക്ഷണം വേണമെന്നാണ് മാനദണ്ഡമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിതന്നെ പ്രധാനമന്ത്രിയോട് ഇളവ് തേടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്കി.
കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ 14 ദിവസത്തെ സര്‍ക്കാര്‍ നിരീക്ഷണം വേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് അടിയന്തരമായി തീരുമാനമെടുക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ഇതിനിടെ പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വിദേശ രാജ്യങ്ങളില്‍ നോഡല്‍ ഓഫീസേഴ്സ് ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മെഡിക്കല്‍ ടീം അയക്കുന്നത് അതാത് രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമാണന്നും അല്ലാതെ അയക്കാന്‍ ആവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കുവൈറ്റിലേക്കും യുഎഇയിലേക്കും മാത്രം അയച്ചുവെന്നും എംബസിയിലേക്ക് അയക്കാന്‍ സാധിക്കും എന്നുമായിരിന്നു ഹര്‍ജിക്കാരുടെ വാദം. ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.