• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'പാരിസ്ഥിതിക ആഘാതമുണ്ടെങ്കില്‍ കോട്ടയത്തെ മലയോരമേഖലയിലെ പാറമടകള്‍ നിര്‍ത്തണം'; മുഖ്യമന്ത്രിയോട് ഷോണ്‍ ജോര്‍ജ്

'പാരിസ്ഥിതിക ആഘാതമുണ്ടെങ്കില്‍ കോട്ടയത്തെ മലയോരമേഖലയിലെ പാറമടകള്‍ നിര്‍ത്തണം'; മുഖ്യമന്ത്രിയോട് ഷോണ്‍ ജോര്‍ജ്

ഉരുള്‍പൊട്ടലുകള്‍ സംബന്ധിച്ച് സമഗ്രമായ പഠനം നടത്തണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു

ഷോൺ ജോർജ്

ഷോൺ ജോർജ്

 • Share this:
  കോട്ടയം: കോട്ടയം ജില്ലയുടെ മലയോര മേഖലകളില്‍(Hilly Areas) പ്രവര്‍ത്തിച്ചുവരുന്ന ക്വാറികളുടെ (Quarries)   നിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യന്ത്രിയ്ക്ക്(Chief Minister) കോട്ടയം ജില്ലാ പഞ്ചായത്തഗം ഷോണ്‍ ജോര്‍ജ് (Shone George)കത്തെഴുതി. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളായ മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, തീക്കോയി, തിടനാട്, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ പഞ്ചായത്തുകളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

  പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നുണ്ടെങ്കില്‍ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനവും അടിയന്തരമായി നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

  കൂടാതെ കൂട്ടിക്കല്‍, പൂഞ്ഞാര്‍ തെക്കേക്കര, തലനാട്, തീക്കോയി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ ഉണ്ടായിട്ടുള്ള ഉരുള്‍പൊട്ടലുകള്‍ സംബന്ധിച്ച് സമഗ്രമായ പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  Also Read-Kerala Rains |മുല്ലപ്പെരിയാര്‍ 136 അടി; ആദ്യ മുന്നറിയിപ്പ്; കോട്ടയം, ഇടുക്കി, പത്തനംതിട്ട മലയോരമേഖലയില്‍ കനത്തമഴ  ഉരുള്‍പൊട്ടലിന്റെ കാരണങ്ങള്‍ കണ്ടെത്തി മാത്രമേ ക്വാറികള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കാവു എന്നും മുഖ്യമന്ത്രിയോട് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

  Kerala Rains | കോട്ടയത്ത് കനത്ത മഴ: എരുമേലി-മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു

  മധ്യകേരളത്തില്‍ കനത്ത തുടരുന്നു(Heavy Rain). കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. കോട്ടയത്ത് (Kottayam) കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴയാണ്. വണ്ടന്‍പതാല്‍ തേക്കിന്‍കൂപ്പില്‍ മണ്ണിടിച്ചിലും(soil Erosion) മലവെള്ളപ്പാച്ചിലും ഉണ്ടായി. മുണ്ടക്കയം മേഖലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

  Also Read-'പാറമടക്കാരൻ്റെ വണ്ടിയിൽ MLA ബോർഡുമായി നടക്കുന്ന സെബാസ്റ്റ്യൻ കുളത്തിങ്കലിൻ്റേത് അഭിസാരികയുടെ ചാരിത്ര്യപ്രസംഗം' ഷോൺ ജോർജ്

  എരുമേലി-മുണ്ടക്കയം സംസ്ഥാന പതായില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. വണ്ടന്‍പതാലില്‍ വീടുകളില്‍ വെള്ളം കയറി. മണിമലയാറ്റില്‍ ജലനിരപ്പുയര്‍ന്നു. ചെറുതോടുകള്‍ കരകവിഞ്ഞു. ചക്രവാതചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. നിലവില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. നാളെയും മറ്റന്നാളും മഴ തുടരും.

  പത്തനംതിട്ടയില്‍ ശക്തമായ മഴ. മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി സംശയം. സീതത്തോട് കോട്ടമണ്‍പാറയിലും അങ്ങമൂഴി തേവര്‍മല വനമേഖലയിലും റാന്നി കുറുമ്പന്‍മൂഴി പനംകുടന്ത വെളളച്ചാട്ടത്തിനു സമീപത്തും ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു.

  Also Read-Kerala Rains | പത്തനംതിട്ടയില്‍ ശക്തമായ മഴ; മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി സംശയം; കാര്‍ ഒലിച്ചുപോയി

  കോന്നി താലൂക്കില്‍ കഴിഞ്ഞ രണ്ടു മണിക്കൂറില്‍ 7.4 സെന്റിമീറ്റര്‍ മഴ പെയ്തു. ഇപ്പോഴും മഴ തുടരുകയാണ്. രണ്ടു സ്ഥലത്തെയും വെള്ളം ആങ്ങമൂഴി ടൗണിലാണ് എത്തുന്നത്.

  ഇടുക്കി ജില്ലയിലും ചില പ്രദേശങ്ങളില്‍ കനത്ത മഴയണ്. ഹൈറേഞ്ച് മേഖലയില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. തൊടുപുഴ നഗരത്തിലടക്കം ശക്തമായ മഴയാണ് തുടരുന്നത്. ഇടുക്കി ഡാമില്‍ ജലനിരപ്പില്‍ വര്‍ധനവില്ല. നിലവില്‍ ഒരു ഷട്ടര്‍ മാത്രമാണ് തുറന്നുവെച്ചിരിക്കുന്നത്. ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്.

  Also Read-'മൂന്നിലവിൽ പാറമട നടത്തിയിരുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം' പി.സി.ജോർജിനെതിരേ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA

  നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

  ഉച്ചയ്ക്ക് മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, 26-ാം മൈല്‍ എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി. കാഞ്ഞിരപ്പള്ളി ടൗണിലും ജലനിരപ്പ് ഉയരുകയാണ്. കാഞ്ഞിരപ്പള്ളി-മണ്ണാര്‍ക്കയം റോഡിലെ കടകളില്‍ നിന്നും സാധനങ്ങള്‍ മാറ്റി തുടങ്ങിയിരുന്നു.
  Published by:Jayesh Krishnan
  First published: