• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തിൽ ക്വാറികൾക്കും ഖനനത്തിനും അനുമതി നൽകുന്നത് നിർത്തി


Updated: September 3, 2018, 1:08 PM IST
കേരളത്തിൽ ക്വാറികൾക്കും ഖനനത്തിനും അനുമതി നൽകുന്നത് നിർത്തി

Updated: September 3, 2018, 1:08 PM IST
#എം. ഉണ്ണിക്കൃഷ്ണൻ

ന്യൂഡൽഹി: കേരളത്തിൽ ക്വാറികൾക്കും ഖനനത്തിനും അനുമതി നൽകുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർത്തിവച്ചു. പ്രളയത്തിന് ഖനനവും കാരണമായെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്തു നടക്കുന്ന ഖനന പ്രവർത്തനങ്ങളുടെ സമഗ്ര വിവരങ്ങൾ നൽകാൻ സംസ്ഥാന സർക്കാരിനോട് പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെടും.

കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ക്വാറികൾക്കും ഖനനത്തിനും ഇപ്പോൾ അനുമതി നൽകേണ്ടതില്ലെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയ സമിതിയുടെ തീരുമാനം. 25 ഹെക്ടറിൽ താഴെയുള്ള ആറു ക്വാറികൾക്ക് അനുമതി തേടിയാണ് നടത്തിപ്പുകാർ മന്ത്രാലയത്തെ സമീപിച്ചിരുന്നത്. സംസ്ഥാന തല പരിസ്ഥിതി പ്രത്യാഘാത അതോറിറ്റിയുടെ കാലാവധി കഴിഞ്ഞതിനാലാണ് സംസ്ഥാനത്ത് അനുമതി ലഭ്യമാക്കേണ്ട പദ്ധതിയായിട്ടും കേന്ദ്രത്തിന് അപേക്ഷ നൽകേണ്ടി വന്നത്. കേരളത്തിലെ പ്രളയത്തിന് ഖനനവും കാരണമായെന്ന മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയ അവലോകന സമിതി അപേക്ഷകൾ മാറ്റിവച്ചു.

സംസ്ഥാനത്തു നിന്ന് ക്വാറികൾക്ക് അനുമതി തേടി നിരവധി അപേക്ഷകളാണ് ലഭിക്കുന്നത്. ഇതിൽ സംസ്ഥാന തലത്തിൽ എത്ര എണ്ണത്തിന് അനുമതി നല്കിയെന്നോ കേരളത്തിൽ എന്തു വ്യാപ്തിയിൽ ആണ് ഖനനം നടക്കുന്നത് എന്നോ അറിയില്ലെന്ന് സമിതി വിലയിരുത്തി. ഈ സാഹചര്യത്തിൽ സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിനോട് മന്ത്രാലയം ആവശ്യപ്പെടും.

 
First published: September 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍