HOME » NEWS » Kerala » QUARRIES TRAGEDY AGAIN PIRAVOM

വീണ്ടും പാറമട ദുരന്തം; പിറവത്ത് 2 മരണം; മഴ കനക്കാനിരിക്കെ കേരളത്തെ കാത്തിരിക്കുന്നത് വൻദുരന്തമോ?

മഴ കനക്കാനിരിക്കെ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്ന ക്വാറികൾ മലയോര ജില്ലകളിലെ ജനങ്ങളെ ഭീതിയാലാക്കിയിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: June 3, 2020, 8:23 PM IST
വീണ്ടും പാറമട ദുരന്തം; പിറവത്ത് 2 മരണം; മഴ കനക്കാനിരിക്കെ കേരളത്തെ കാത്തിരിക്കുന്നത് വൻദുരന്തമോ?
പിറവത്തുണ്ടായ അപകടം
  • Share this:
കൊച്ചി: സംസ്ഥാനത്ത് വീണ്ടും പാറമട ദുരന്തം. പിറവത്ത് മണീട് ഡയമണ്ട് കരിങ്കല്‍ ക്വാറിയിൽ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികളാണ് ദാരുണമായി കൊല്ലപ്പെട്ടത്.
അനിയന്ത്രിതമായി പാറപൊട്ടിക്കുന്നെന്ന് നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്ന പാറമടയിലാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആര്‍ഡിഒ ഉത്തരവിട്ടു.

ഉച്ചയോടെയാണ് അപകടമുണ്ടായത്. മണീട് സ്വദേശി ശശി, അന്യസംസ്ഥാന തൊഴിലാളിയായ ദീപക് നട്ര എന്നിവരാണ് മരിച്ചത്. ശശി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. 28 വയസുള്ള ദീപക് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പൊലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെ ഏറെ നേരത്തെ ശ്രമ ഫലമായാണ് ഇരുവരെയും പുറത്തെടുത്തത്. ക്വാറിയെക്കുറിച്ച് നേരത്തേയും ജനങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏതാനും വര്‍ഷങ്ങള്‍ മുമ്പ് ഇവിടെ ഒരു സ്ത്രീ അപകടത്തില്‍ മരിച്ചു. പാറമടക്ക് സമീപം വില്ലേജ് ഓഫീസ്, മൃഗാശുപത്രി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ധാരാളം വീടുകളുമുണ്ട്.
TRENDING:പ്രളയ ഫണ്ട് തട്ടിപ്പിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; CPM നേതാവ് ഉൾപ്പെടെ മൂന്നു പേർക്ക് ജാമ്യം [NEWS]Gഅഞ്ച് വയസുകാരന് കോവിഡ്; ഫലം വൈകിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് വേണ്ടിയെന്ന് ടി.സിദ്ധിഖ് [NEWS]Online Class | 'കുട്ടികള്‍ക്കിടയില്‍ അന്തരമുണ്ടാക്കരുത്'; ഓണ്‍ലൈന്‍ വിദ്യാഭ്യാസം അടിച്ചേല്‍പിക്കരുതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ [NEWS]
മഴ കനക്കാനിരിക്കെ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്ന ക്വാറികൾ മലയോര ജില്ലകളിലെ ജനങ്ങളെ ഭീതിയാലാക്കിയിട്ടുണ്ട്. ചരിത്രത്തിലെ അതിരൂക്ഷമായ പ്രളയ ദുരിതങ്ങളാണ് കേരള ജനത 2018, 2019 കാലങ്ങളിൽ അനുഭവിച്ചത്. അനിയന്ത്രിതമായി പ്രവർത്തിക്കുന്ന ക്വാറികളും പ്രകൃതി നശീകരണവുമൊക്കെയാണ് ഈ രണ്ടു വർഷങ്ങളിലുണ്ടായ പ്രളയങ്ങൾക്കും കാരണമെന്നാണ് പൊതു വിലയിരുത്തൽ.

അതേസമയം പശ്ചിമഘട്ട മേഖലകളിലുൾപ്പെടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് പാറ ക്വാറികൾക്ക് സർക്കാർ അനുമതി നൽകുന്നത്. അടുത്തിടെ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള 165 പാറമടകള്‍ അടച്ചുപൂട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാനത്ത് 14 വന്യജീവി സങ്കേതങ്ങളിലെയും നാല് ദേശീയോദ്യാനങ്ങളിലെയും ബഫര്‍ സോണിലെ 165 പാറമടകളാണുള്ളത്. കോടതി ഉത്തരവ് നടപ്പാക്കാൻ ശ്രമമുണ്ടായെങ്കിലും ഇവയിൽ പലതും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നതാണ് വസ്തുത. പിറവത്ത് രണ്ടു പേരുടെ മരണത്തിനിടയാക്കിയ പാറമടയും സ്റ്റേപ് മെമ്മേ ലംഘിച്ച് പ്രവർത്തിച്ചു വരുകായിയരുന്നെന്നാണ് വിവരം.

സംസ്ഥാനത്ത് 750 കരിങ്കൽ ക്വാറികൾക്കാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പ്രവർത്തനാനുമതി നൽകിയത്. എന്നാൽ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ.) 2015-ൽ നടത്തിയ പഠനത്തിൽ 5924 ക്വാറികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരുന്നു.  ഇതിലേറെയും മണ്ണിടിച്ചിലിനും ഭൂമികുലുക്കത്തിനും കാരണമാകുന്ന വിധമുള്ളതാണ്.

മലബാറിൽ 2438, മധ്യകേരളത്തിൽ 1969, തെക്കൻ കേരളത്തിൽ 1517 എന്നിങ്ങനെയാണ് കരിങ്കൽ ക്വാറികളുടെ എണ്ണം. ഇതിൽ ചിലത് ഇപ്പോൾ നിലച്ചിട്ടുണ്ടെങ്കിലും പുതിയവ തുടങ്ങിയിട്ടുണ്ട്. 20 ഹെക്ടറിന് മുകളിൽ ഖനനം നടത്തുന്ന 19 ക്വാറികളും പത്ത് ഹെക്ടറിന് മുകളിലുള്ളത് 70 എണ്ണവും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

1983-നും 2015-നും ഇടയിൽ 115 ഭൂമി കുലുക്കമാണ് കേരളത്തിലുണ്ടായത്. ഈ ഭൂമികുലുക്കങ്ങളിൽ 78 ഇടത്തും അതിന്റെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ കരിങ്കൽ ക്വാറികളുണ്ടായിരുന്നു. ഭൂമിയിൽ വെള്ളമിറങ്ങാൻ പാകത്തിൽ വിള്ളലുണ്ടാകുന്നതും ഭൂമികുലുക്കത്തിന് സാധ്യമാകുന്നവിധം ഭൂഘടന മാറുന്നതും മനുഷ്യന്റെ ഇത്തരം ഇടപെടലാണ്. ഉപരിതലത്തിലെ മണ്ണുമാറ്റിയാണ് ക്വാറികൾ സജ്ജമാക്കുന്നത്. ഇത് മണ്ണിലേക്കുള്ള സ്വാഭാവിക നീരിറക്കത്തെ ഇല്ലാതാക്കുകയും, മണ്ണിടിച്ചിലിനും ഭൂമി കുലുക്കത്തിനും കാരണമാക്കുകയും ചെയ്യുന്നുണ്ടെന്നാണ് പഠനം.

ഭൂമിക്കുള്ളിലേക്ക് വെള്ളമിറങ്ങുന്ന ‘പൈപ്പിങ് പ്രതിഭാസ’മാണ് 2019-ൽ വയനാട്ടിലും നിലമ്പൂരിലെ കവളപ്പാറയിലും ഉണ്ടായ ഉരുൾപൊട്ടലിന് കാരണമായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.First published: June 3, 2020, 8:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories