Breaking: ക്വാറികൾ തുറക്കാം; ഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു
സർക്കാർ അനുമതിയോടെ പ്രവർത്തിക്കുന്ന 750 ക്വാറികളുടെ പ്രവർത്തനമാണ് നിർത്തിവെച്ചിരുന്നത്
news18
Updated: August 21, 2019, 12:26 PM IST

News18
- News18
- Last Updated: August 21, 2019, 12:26 PM IST IST
തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം സർക്കാർ പിൻവലിച്ചു. മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് മണ്ണ് നീക്കം ചെയ്യുന്നതടക്കം എല്ലാ ഖനന പ്രവർത്തനങ്ങളും പ്രളയസമയത്ത് നിര്ത്തിവെച്ചത്. അതിതീവ്രമഴ കുറഞ്ഞ സാഹചര്യത്തിലും ദുരന്ത നിവാരണ അതോറിറ്റി എല്ലാ വിധ അലർട്ടുകളും പിൻവലിച്ച സാഹചര്യത്തിലുമാണ് നിരോധന ഉത്തരവ് പിൻവലിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
സർക്കാർ അനുമതിയോടെ പ്രവർത്തിക്കുന്ന 750 ക്വാറികളുടെ പ്രവർത്തനമാണ് നിർത്തിവെച്ചിരുന്നത്. പാറഖനനം ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുമെന്നതിനാൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെ ശുപാർശ കണക്കിലെടുത്തായിരുന്നു തീരുമാനം. സംസ്ഥാനത്ത് പാറഖനനം അനിയന്ത്രിതമായാണ് നടക്കുന്നതെന്ന് പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്.
പാറ പൊട്ടിക്കുന്നതിനും, ഖനനം അവസാനിപ്പിച്ചശേഷം ക്വാറികൾ സംരക്ഷിക്കുന്നതിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗരേഖ നിലവിലുണ്ട്. ഇത് അംഗീകരിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഖനനാനുമതി നൽകുന്നത്. എന്നാൽ ഇത് ഒട്ടുമിക്ക ക്വാറികളിലും പാലിക്കപ്പെടാറില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ക്വാറികളുടെ അനിയന്ത്രിതമായ പ്രവർത്തനം ഉരുൾപൊട്ടലിന് കാരണമാകുന്നതെന്ന ആക്ഷേപം ശക്തമാണ്. ഏറ്റവുമധികം നാശമുണ്ടായ മലപ്പുറം, വയനാട് ജില്ലകളിൽ മാത്രമായി ആയിരത്തിലധികം അനധികൃത ക്വാറികൾ പ്രവർത്തിച്ചിരുന്നു.

Loading...