കൂത്തുപറമ്പ് വെടിവെയ്പിന് കാൽ നൂറ്റാണ്ട്: പൊലിഞ്ഞത് അഞ്ചുജീവനുകൾ; പ്രതിയാക്കപ്പെട്ടവർ പിന്നീട് പ്രിയപ്പെട്ടവർ

കൂത്തുപറമ്പ് അര്‍ബന്‍ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനത്തിനെത്തിയ അന്നത്തെ സഹകരണ മന്ത്രി എം.വി രാഘവനെതിരെ കരിങ്കൊടി കാട്ടിയതിനെ തുടർന്നുണ്ടായ സംഘർഷമാണ് വെടിവയ്പ്പിൽ കലാശിച്ചത്.

News18 Malayalam | news18-malayalam
Updated: November 25, 2019, 10:44 AM IST
കൂത്തുപറമ്പ് വെടിവെയ്പിന് കാൽ നൂറ്റാണ്ട്: പൊലിഞ്ഞത് അഞ്ചുജീവനുകൾ; പ്രതിയാക്കപ്പെട്ടവർ പിന്നീട് പ്രിയപ്പെട്ടവർ
News18
  • Share this:
കണ്ണൂർ: കാൽ നൂറ്റാണ്ട് മുൻപ് 1995 നവംബർ 25 നാണ് കൂത്തുപറമ്പിൽ അ‍ഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. കൂത്തുപറമ്പ് അര്‍ബന്‍ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനത്തിനെത്തിയ അന്നത്തെ സഹകരണ മന്ത്രി എം.വി രാഘവനെതിരെ കരിങ്കൊടി കാട്ടിയതിനെ തുടർന്നുണ്ടായ സംഘർഷമാണ് വെടിവയ്പ്പിൽ കലാശിച്ചത്.

കെ കെ രാജീവന്‍, ഷിബുലാല്‍, കെ വി റോഷന്‍, മധു, ബാബു എന്നിവരാണ് മരിച്ചത്. വെടിയേറ്റ്‌ ശരീരം തളർന്ന്‌ കിടപ്പിലായ പുഷ്‌പൻ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയാണ്.

നിരവധി കമ്മീഷനുകൾ അന്വേഷണം നടത്തിയെങ്കിലും നിയമ നടപടികൾ എങ്ങുമെത്തിയില്ല. വെടിവയ്പിനു പിന്നാലെ മന്ത്രി എം വി രാഘവനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി.

ജസ്‌റ്റിസ്‌ വി ആർ കൃഷ്‌ണയ്യരുടെ നേൃത്വത്തിലുള്ള ഇന്ത്യൻ ജനകീയ മനുഷ്യാവകാശ കമ്മീഷനാണ് വെടിവയ്പിനെ കുറിച്ച് ആദ്യമായി അന്വേഷിച്ചത്.

ബോംബെ ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ്‌ എച്ച്‌ സുരേഷ്‌, അലഹബാദ്‌ ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ്‌ ഹരിസ്വരൂപ്‌ എന്നിവരുൾപ്പെട്ട ട്രിബ്യൂണൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്  തള്ളിക്കളഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് വെടിവയ്‌പ് നടത്തിയതെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു.സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി എം വി രാഘവൻ,  എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേറ്റ് ടി ടി ആന്റണി, ഡിവൈഎസ്‌പി ഹക്കിം ബത്തേരി, എഎസ്‌പി രവത ചന്ദ്രശേഖർ, പൊലീസുകാർ എന്നിവരെ പ്രോസിക്യൂട്ട്‌ചെയ്യണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു.

Also Read കൂത്തുപറമ്പ് വെടിവയ്പ്പ് പഴങ്കഥ; പരിയാരം മെഡിക്കല്‍ കോളജ് ആരംഭിച്ചതിന് എം.വി.ആറിനെ പുകകഴ്ത്തി സി.പി.എം

ജില്ലാ ജഡ്‌ജി പത്മനാഭൻ നായർ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഡിഐജിയായരുന്ന ശേഖരൻ മിനിയോടൻ  അന്വേഷണം നടത്തി എം.വി രാഘവൻ, ടി.ടി ആന്റണി, ഹക്കിം ബത്തേരി എന്നിവരെ കൊലക്കുറ്റം ചുമത്തി അറസ്‌റ്റ്‌ചെയ്‌തു. എ.എസ്‌.പി രവത ചന്ദ്രശേഖർ, വെടിവയ്‌പിൽ നേരിട്ടു പങ്കെടുത്ത 14 പൊലീസുകാർ എന്നിവർക്കെതിരെയും നടപടിയുണ്ടായി. എന്നാൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന്‌ ഐ.ജി അൽഫോൻസ്‌ ലൂയീസ്‌ ഇറയിലിന്റെ നേതൃത്വത്തിൽ വീണ്ടും അന്വേഷണം നടത്തി തലശേരി സെഷൻസ്‌ കോടതിയിൽ  കുറ്റപത്രം നൽകി.

Also Read പുഷ്പനെയും കൂത്തുപറമ്പിനെയും മറന്ന് സിപിഎം

2001 ജൂലൈ 12ന്‌ സുപ്രീംകോടതി  എഫ്‌.ഐ.ആർ റദ്ദാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കേസുമായി മുന്നോട്ടു പോയെങ്കിലും എങ്ങുമെത്തിയില്ല.

Also Read രണ്ടു കടുക്കാച്ചി മീനുകളെ പിടിച്ചു; കൂത്തുപറമ്പ് ചൂണ്ടയിടൽ മത്സരത്തിൽ വിജയിയായി

അതേസമയം കൂത്തുപറമ്പ് വെടിവയ്പ്പിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന എം.വി രാഘവൻ പിന്നീട് സി.പി.എമ്മിന് പ്രിയപ്പെട്ടവനായതും ചരിത്രത്തിന്റെ ഭാഗമാണ്.  അദ്ദേഹത്തിന്റെ മകൻ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി ജനവിധി തേ‍ടുകയും ചെയ്തു.
First published: November 25, 2019, 10:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading