നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Actress Attack Case| ദിലീപിനും പൾസർ സുനിക്കുമായി ചോദ്യാവലി ഒരുങ്ങുന്നു; അന്വേഷണ ഉദ്യോഗസ്ഥരുടെ നിർണ്ണായക യോഗം കൊച്ചിയിൽ

  Actress Attack Case| ദിലീപിനും പൾസർ സുനിക്കുമായി ചോദ്യാവലി ഒരുങ്ങുന്നു; അന്വേഷണ ഉദ്യോഗസ്ഥരുടെ നിർണ്ണായക യോഗം കൊച്ചിയിൽ

  സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിനായി അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.

  • Share this:
  കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case)നിർണ്ണായക പോലീസ് യോഗം കൊച്ചിയിൽ. ADGPഎസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യോഗം. നടൻ ദിലീപിന് (Dileep)എതിരായ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട അന്വേഷണം വിലയിരുത്താനാണ് യോഗം ചേരുന്നത്. നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിനായി അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.

  ഇതിന്റെ ഭാഗമായി രൂപീകരിച്ച പുതിയ അന്വേഷണ സംഘത്തിന്റെ ആദ്യ യോഗമാണ് കൊച്ചിയിൽ ചേരുന്നത്. ക്രൈംബ്രാഞ്ച് ഐജി എസ് ഫിലിപ്പ്, SP മാരായ കെ.എസ് സുദർശൻ, സോജൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇവർ നേരത്തെയുള്ള അന്വേഷണ സംഘത്തിലും ഉണ്ടായിരുന്നു. 13 പേരാണ് സംഘത്തിലുള്ളത്.

  കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് എതിരായ പുതിയ തെളിവുകളിലെ അന്വേഷണം വിലയിരുത്താനാണ് യോഗം. തുടരന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ട് പോകാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. ബാലചന്ദ്രകുമാര്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കേസിലെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാനുണ്ട്.
  Also Read-Actress Attack case | പ്രോസിക്യൂഷന് തിരിച്ചടി; വാദത്തിന് ബലം കിട്ടാനാണോ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്? ഹൈക്കോടതി

  ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും നടത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് നടൻ ദിലീപിന്റെ കൈവശം ഉണ്ടെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നത്. ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പുതിയ അന്വേഷണ സംഘം അന്വേഷിക്കും.

  Also Read-Actress Attack Case| നടിയെ അക്രമിച്ച കേസ്: തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം

  അന്വേഷണത്തിന്റെ തന്നെ ഭാഗമായി ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. അതിനായി ഈ മാസം 12 ന് ഹാജരാകാൻ അദ്ദേഹത്തിന് സമൻസയച്ചിരിക്കുകയാണ്. ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കെയാണ് യോഗം ചേർന്ന് അന്വേഷണം പുനരാരംഭിക്കാൻ പോലീസ് തയ്യാറെടുക്കുന്നത്. കേസിന്റെ വിചാരണ ഘട്ടം പൂർത്തിയാക്കാനിരിക്കെയാണ് ബാലചന്ദ്രകുമാർ ഇത്തരത്തിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നത്.

  അതേസമയം പുതിയ വെളിപ്പെടുത്തൽ കേസിനെ എങ്ങിനെ സഹായിക്കുമെന്ന് കോടതി ചോദിച്ചിരുന്നു. വീണ്ടും സാക്ഷികളെ വിസ്തരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷന് അനുസൃതമായ തെളിവുകളുണ്ടാക്കാനാണോ എന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.

  അതിനിടെ പൾസർ‌ സുനിയുടെ അമ്മയും ദിലീപിനെതിരെ രംഗത്ത് എത്തിയിരുന്നു. നേരത്തെ നടി ആക്രമണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ അന്വേഷണ സംഘം പൾസർ സുനിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പൾസർ സുനി അമ്മയ്ക്ക് നൽകി കത്ത് അന്വേഷണം സംഘത്തിന് കൈമാറിയിട്ടുണ്ട്. നിർണായക വിവരങ്ങൾ ഉൾപ്പെടുന്നതാണ് കത്തെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

  മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞാണ് പൾസർ സുനിയുടെ കത്തിലെ വെളിപ്പെടുത്തൽ. തന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. പോലീസ് സുരക്ഷയും ആവശ്യപ്പെട്ടിട്ടുണ്ട്.

  ഇരയായ നടിയും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. കേസിലെ വിചാരണ നീട്ടിവയ്ക്കണമെന്ന് പ്രോസിക്യുട്ടർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
  Published by:Naseeba TC
  First published: