കൊച്ചി. സിറോ മലബാർ സഭ കുർബാന എകീകരണത്തിൽ മാർപാപ്പയുടെ നേരിട്ടുള്ള ഇടപെടൽ. സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാന നടപ്പാക്കണം എന്നാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഫ്രാൻസിസ് മാർപാപ്പ കത്തയച്ചു . ഈസ്റ്ററിന് മുന്‍പ് ഏകീകൃത കുർബാന ക്രമത്തിലേക്ക് മാറണമെന്നും സഭയിൽ പുരോഹിതർക്കുള്ള ബാധ്യതയും ഓർമിപ്പക്കുന്നതാണ് മാർപാപ്പയുടെ കത്ത്.
അതിരൂപത മേജർ ആർച്ച് ബിഷപ്പ്, വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നിവർക്കാണ് ഫ്രാൻസിസ് പാപ്പയുടെ കത്ത്. കുര്‍ബാന ഏകീകരണ തർക്കത്തിൽ ആദ്യമായാണ് മാർപ്പാപ്പയുടെ നേരിട്ടുള്ള ഇടപെടൽ. ഏകീകൃത കുർബാന നടപ്പാക്കണം എന്ന് അർത്ഥശങ്കയ്ക്കടയില്ലാത്തവിധം വൃക്തമാക്കി ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ടാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കത്ത് അയച്ചിരിക്കുന്നത്.
സിനഡ് നിശ്ചയിച്ച പോലെ 2021 നവംബർ 28 മുതൽ എറണാകുളം-അങ്കമാലി അതിരൂപത മാത്രം ഏകീകൃത കുർബാന നടപ്പാക്കാത്ത് ഖേദകരമാണ്. ഈസ്റ്ററിന് മുന്പ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാനയിലേക്ക് മാറണം. വേദനാജനകമാണെങ്കിലും ത്യാഗത്തിന് തയ്യാറാകണം. ഏകീകൃത ക്രമത്തിലേക്ക് മാറാൻ സമയം വേണമെങ്കിൽ ഇടവകൾക്ക് ആവശ്യപ്പെടാം. കാനൻ നിയമത്തിന് അനുസൃതമായി സമയ ബന്ധിതമായ ഇളവ് നൽകുമെന്നും കത്തിൽ പറയുന്നു.
കർത്താവിൽ വിതച്ചാൽ അവിടത്തൊടൊത്ത് കൊയ്യാമെന്നും കാറ്റ് വിതച്ചാൽ കൊടുങ്കാറ്റ് കൊയ്യേണ്ടി വരുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നതിനൊപ്പം സഭയിൽ പുരോഹിതർക്കുള്ള ബാധ്യതയും ഓർമ്മിപ്പിച്ചാണ് മാർപ്പാപ്പ കത്ത് ചുരുക്കുന്നത്.
ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കത്തിൽ വത്തിക്കാന്‍റെ നിർണായക ഇടപെടലയാണ് മാർപാപ്പയുടെ കത്തിനെ കാണുന്നത്. കത്തിനെ കുറിച്ചുള്ള എറണാകുളം-അങ്കമാലി അതിരൂപയുടെ പ്രതികരണം ലഭ്യമായിട്ടില്ല.
സഭയില്‍ നിലവിലുണ്ടായിരുന്ന വ്യത്യസ്ത ആരാധന രീതികള്‍ സംയോജിപ്പിച്ച ഏകീകൃത കുര്‍ബാനക്രമം പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിനൊടുവിലാണ് നിലവിൽ വന്നത്. ഇതനുസരിച്ച് കുര്‍ബാനയില്‍ വിശ്വാസപ്രമാണം വരെ ജനാഭിമുഖമായും തുടർന്ന് ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അള്‍ത്താരാഭിമുഖമായുമാണ് വൈദികർ കുർബാന അർപ്പിക്കേണ്ടത് .
എന്നാൽ വത്തിക്കാൻ നിർദ്ദേശിച്ചാലും കുർബാന ഏകീകരണം നടപ്പാക്കില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപത ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. പൗരസ്ത്യ തിരുസംഘം വത്തിക്കാനെ തെറ്റിദ്ധരിപ്പിച്ച് ഉണ്ടാക്കിയ ഉത്തരവാണ് വന്നതെന്നാണ് വിമത വിഭാഗത്തിൻറെ വാദം. സീറോ മലബാര്‍ സിനഡിനോടും വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തോടും സമരം ചെയ്യാനായിരുന്നു വിമത വൈദികരുടെയും അല്മായ മുന്നേറ്റത്തിന്‍റെയും തീരുമാനം. അവർ സമരവുമായി മുന്നോട്ട് പോകുകയുമാണ്. അതിനിടയിലാണ് മാർപാപ്പയുടെ കത്ത് വരുന്നത്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി; എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടിലെ അന്വേഷണത്തിന് സ്‌റ്റേയില്ല
എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടിലെ അന്വേഷണത്തിന് സ്‌റ്റേയില്ല. കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഈ ഘട്ടത്തിൽ അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളിലും സുപ്രീംകോടതി ഇടപെട്ടില്ല.
അതേസമയംസംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദ്ദേശം നൽകി. കസ്റ്റഡിയിൽ എടുക്കാൻ സാധ്യതയുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദവും കോടതി അംഗീകരിച്ചില്ല. പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പള്ളിവക സ്വത്തുക്കളെ കുറിച്ച് അന്വേഷിക്കാൻ കഴിയില്ലെന്നായിരുന്നു ആലഞ്ചേരിയുടെ ഹർജിയിലെ പ്രധാന വാദം.
2007 സെപ്റ്റംബർ 21-ന് ബ്രദേഴ്സ് ഓഫ് റോമൻ കാത്തലിക് കമ്യൂണിറ്റിയുമായി ധനനിശ്ചയാധാരപ്രകാരം നടത്തിയ ഭൂമി ഇടപാടിൽ പുറമ്പോക്ക് /സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി നേരത്തേ നിർദേശിച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.